ലഖ്നൗ: അടുത്ത ദിവസങ്ങളില്‍ അവര്‍ തന്നെയും കൊലപ്പെടുത്തുമെന്ന് ഭയപ്പെടുന്നതായി ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറില്‍ ആള്‍ക്കൂട്ട കൊലപാതകത്തില്‍ കൊല്ലപ്പെട്ട പൊലീസ് ഉദ്യോഗസ്ഥന്‍ സുബോദ് സിംഗിന്‍റെ ഭാര്യ.


COMMERCIAL BREAK
SCROLL TO CONTINUE READING

കേസിലെ മുഖ്യപ്രതിയടക്കമുള്ള 33 പേര്‍ക്ക് കോടതി ജാമ്യമനുവധിച്ചതിന് പിന്നാലെയായിരുന്നു രജനി ഇങ്ങനെ പറഞ്ഞത്.


ഇതിനെക്കുറിച്ച്‌ ആരോടാണ് പരാതിപ്പെടേണ്ടതെന്നും അവര്‍ ചോദിച്ചു. പ്രതികള്‍ക്ക് ജാമ്യം അനുവദിച്ച നിയമ വ്യവസ്ഥയില്‍ താന്‍ വളരെയധികം അസ്വസ്ഥയാണെന്നും അവര്‍ പറഞ്ഞു. 


രാജ്യത്തിന്‌ വേണ്ടി പ്രവര്‍ത്തിച്ച തന്‍റെ ഭര്‍ത്താവിന് നീതി ലഭിച്ചില്ലെങ്കില്‍ പിന്നെ ആര്‍ക്ക് ലഭിക്കുമെന്നും രജനി ചോദിച്ചു.


പശുവിന്‍റെ പേരിലുണ്ടായ ആള്‍ക്കൂട്ട ആക്രമണത്തിലാണ് ഇന്‍സ്പെക്ടര്‍ സുബോധ് സിംഗിനെ കൊലപ്പെടുത്തിയത്.


കേസിലെ ആറു പ്രതികളെ നേരത്തെ സെഷന്‍സ് കോടതി ജമ്യത്തില്‍ വിട്ടിരുന്നു. പുറത്തിറങ്ങിയ പ്രതികള്‍ക്ക് വന്‍സ്വീകരണം നല്‍കിയത് വിവാദമായിരുന്നു.


2018 ഡിസംബര്‍ മൂന്നിനായിരുന്നു ഗോവധം ആരോപിച്ച് ബുലന്ദ്ഷഹറില്‍ ആള്‍ക്കൂട്ട ആക്രമണം നടന്നത്.