One Person One Post: ഉത്തര്‍ പ്രദേശ് മന്ത്രിസഭയില്‍ 5 മന്ത്രിമാര്‍കൂടി ഉടന്‍ രാജി വയ്ക്കും..!!
ഉത്തര്‍ പ്രദേശില്‍ യോഗി കാബിനെറ്റില്‍ വന്‍ അഴിച്ചു പണി. ഭൂപേന്ദ്ര ചൗധരിക്ക് ശേഷം മന്ത്രിസഭയില്‍ നിന്നും 5 മന്ത്രിമാര്‍ കൂടി രാജി വയ്ക്കുമെന്ന് റിപ്പോര്‍ട്ട്.
Lucknow: ഉത്തര്‍ പ്രദേശില്‍ യോഗി കാബിനെറ്റില്‍ വന്‍ അഴിച്ചു പണി. ഭൂപേന്ദ്ര ചൗധരിക്ക് ശേഷം മന്ത്രിസഭയില്‍ നിന്നും 5 മന്ത്രിമാര്‍ കൂടി രാജി വയ്ക്കുമെന്ന് റിപ്പോര്‍ട്ട്.
അതായത്, "ഒരു വ്യക്തി-ഒരു പദവി" എന്ന പാര്‍ട്ടിയുടെ തത്വം മുന്‍നിര്‍ത്തിയാണ് ഈ 5 മന്ത്രിമാര്‍ കൂടി ഉടന്‍ രാജി വയ്ക്കുന്നത്. അതായത്, ഈ മന്തിമാര്‍ തങ്ങളുടെ മന്ത്രി സ്ഥാനം കൂടാതെ മറ്റ് പദവികള്‍ കൂടി വഹിച്ചിരുന്നു. പാര്‍ട്ടി നിര്‍ദ്ദേശം അനുസരിച്ച് സർക്കാരിലോ സ്ഥാപനത്തിലോ ഏതെങ്കിലും ഒരു പദവിയിൽ നിന്ന് രാജിവയ്ക്കാം. ഇതേ, ആശയം മുന്‍ നിര്‍ത്തിയാണ് ഭൂപേന്ദ്ര ചൗധരിയും രാജി സമര്‍പ്പിച്ചത്.
Also Read: Cervical Cancer Vaccine: ഇന്ത്യയുടെ ആദ്യ തദ്ദേശീയ സെർവിക്കൽ ക്യാൻസർ വാക്സിൻ ഇന്ന് പുറത്തിറങ്ങും
ഉത്തര്‍ പ്രദേശില്‍ നിലവില്‍ പാര്‍ട്ടിയുടെ സംസ്ഥാന അദ്ധ്യക്ഷനാണ് ഭൂപേന്ദ്ര ചൗധരി. പാര്‍ട്ടി അദ്ധ്യക്ഷ പദവി നല്‍കിയതോടെയാണ് അദ്ദേഹം മന്ത്രി സ്ഥാനം രാജി വച്ചത്. റിപ്പോര്‍ട്ട് അനുസരിച്ച് ഭൂപേന്ദ്ര ചൗധരിയ്ക്ക് പിന്നാലെ 5 മന്ത്രിമാര്‍ കൂടിയാണ് രാജി സമര്‍പ്പിക്കുക. ഇവരെല്ലാം സംഘടനയിലും സർക്കാരിലും സുപ്രധാന സ്ഥാനങ്ങൾ വഹിക്കുന്ന 5 പ്രമുഖ മന്ത്രിമാരാണ് . അതായത്, പ്രമുഖരായ ഇവര്‍ക്കു മുന്‍പിലും പാര്‍ട്ടിയുടെ ആദര്‍ശങ്ങള്‍ക്ക് മാറ്റമില്ല....!!!
Also Read: SpiceJet: 789 കോടി രൂപയുടെ നഷ്ടം, സ്‌പൈസ് ജെറ്റ് CFO രാജിവച്ചു
ആരൊക്കെയാണ് ഉടന്‍ രാജി സമര്‍പ്പിക്കുക?
നിലവില്‍ രണ്ട് പദവികള്‍ വഹിക്കുന്ന മന്ത്രിമാരിൽ ആദ്യത്തെ പേര് ക്യാബിനറ്റ് മന്ത്രിയായ അരവിന്ദ് കുമാർ ശർമ്മയുടേതാണ്. ബിജെപി സംഘടനയിൽ വൈസ് പ്രസിഡന്‍റായ അദ്ദേഹം യോഗി സർക്കാരിലെ നഗരവികസന, ഊർജ മന്ത്രിയുമാണ്. രണ്ടാമത്തെ പേര് ) ജെപിഎസ് റാത്തോഡിന്‍റെതാണ്. യോഗി സർക്കാരിൽ സഹകരണ സഹമന്ത്രിയായ അദ്ദേഹം ബിജെപി സംഘടനാ ജനറൽ സെക്രട്ടറി കൂടിയാണ്.
രാജിയ്ക്കൊരുങ്ങുന്ന മൂന്നാമത്തെ മന്ത്രി ദയാശങ്കർ സിംഗാണ്. ഇദ്ദേഹം മന്ത്രിസഭയില്‍ ഗതാഗത വകുപ്പ് ആണ് കൈകാര്യം ചെയ്യുന്നത്. യുപി ബിജെപിയുടെ ഒബിസി സെല്ലിന്‍റെ വൈസ് പ്രസിഡന്‍റും ചുമതലക്കാരനുമാണ് അദ്ദേഹം. നാലാമത്തെ മന്ത്രി നരേന്ദ്ര കശ്യപ് ആണ്. ഉത്തര്‍ പ്രദേശ് ബിജെപിയിലെ ഒബിസി മോർച്ചയുടെ പ്രസിഡന്‍റായ അദ്ദേഹം പിന്നാക്ക വിഭാഗ ക്ഷേമ, വികലാംഗരുടെ ശാക്തീകരണ വകുപ്പ് മന്ത്രി കൂടിയാണ്.
യോഗി സർക്കാരിലെ വനിതാ ശിശുക്ഷേമ മന്ത്രിയും യുപി ബിജെപി സംഘടനയിൽ പാർട്ടിയുടെ ദേശീയ വൈസ് പ്രസിഡന്റുമായ ബേബി റാണി മൗര്യയുടേതാണ് അഞ്ചാമത്തെ പേര്.
ആഗസ്റ്റ് 30ന് വിളിച്ചു ചേര്‍ത്ത നിര്‍ണ്ണായക മന്ത്രിസഭാ യോഗത്തിലാണ് ഈ തീരുമാനം കൈക്കൊണ്ടത്. എന്നാല്‍, ഈ യോഗത്തിന് മുന്‍പ് തന്നെ ഭൂപേന്ദ്ര സിംഗ് ചൗധരി മന്ത്രിസ്ഥാനം രാജിവെച്ചിരുന്നു. സംസ്ഥാന ബിജെപിയുടെ ചുമതല ലഭിച്ചതിനുശേഷം ബിജെപി സംസ്ഥാന ആസ്ഥാനത്ത് സംഘടനയുടെ എല്ലാ ഭാരവാഹികളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. നിരവധി മന്ത്രിമാരും എംഎൽഎമാരും അദ്ദേഹത്തെ സന്ദര്‍ശിച്ചിരുന്നു.
ബിജെപി ദേശീയ അദ്ധ്യക്ഷന്‍ JP നദ്ദ ആഗസ്റ്റ് 25നാണ് ചൗധരിയെ പാർട്ടിയുടെ ഉത്തർപ്രദേശ് ഘടകത്തിന്‍റെ അദ്ധ്യക്ഷനായി നിയമിച്ചത്. ഉത്തർപ്രദേശ് ബിജെപി അദ്ധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹത്തിന് ലഖ്‌നൗവില്‍ പാർട്ടി നേതാക്കളും പ്രവർത്തകരും ചേർന്ന് വന്‍ സ്വീകരണമാണ് നല്‍കിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...