Jammu And Kashmir: കുപ്‌വാരയിൽ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി സൈന്യം; ഒരു ഭീകരനെ വധിച്ചു!
Jammu Kashmir Encounter: ഏറ്റുമുട്ടലിൽ ഒരു ഭീകരനെ സുരക്ഷാസേന വധിച്ചു. ഇന്ന് രാവിലെ പ്രദേശത്ത് നടത്തിയ തെരച്ചിലിലാണ് ഭീകരന്റെ മൃതദേഹം സൈന്യം കണ്ടെടുത്തത്.
ശ്രീനഗർ: ജമ്മു കശ്മീരിലെ കുപ്‌വാര ജില്ലയിൽ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി സുരക്ഷാ സേന. നിയന്ത്രണരേഖയ്ക്ക് സമീപമുള്ള കേരൻ സെക്ടറിലെ ജുമാഗുണ്ട് മേഖലയിൽ ഞായറാഴ്ച രാത്രിയാണ് നുഴഞ്ഞുകയറ്റ ശ്രമം ഉണ്ടായത്. തുടർന്ന് സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടലുണ്ടായി.
ഏറ്റുമുട്ടലിൽ ഒരു ഭീകരനെ സുരക്ഷാസേന വധിച്ചു. ഇന്ന് രാവിലെ പ്രദേശത്ത് നടത്തിയ തെരച്ചിലിലാണ് ഭീകരന്റെ മൃതദേഹം സൈന്യം കണ്ടെടുത്തത്. പ്രദേശത്ത് തിരച്ചിൽ തുടരുകയാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. കഴിഞ്ഞ ദിവസവും കുപ്‌വാരയിൽ ഏറ്റുമുട്ടൽ നടന്നിരുന്നു. മച്ചിൽ സെക്‌ടറിലായിരുന്നു ഏറ്റുമുട്ടൽ ഉണ്ടായത്. ഏറ്റുമുട്ടലിൽ 5 ലഷ്കർ ഭീകരരെ സൈന്യം വധിച്ചിരുന്നു.
വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന വാഹനങ്ങൾ തീവച്ച് നശിപ്പിച്ച് അജ്ഞാതർ; സംഭവം വയനാട്ടിൽ
ചുള്ളിയോട് പൊന്നം കൊല്ലിയിൽ രണ്ടിടത്ത് നിർത്തിയിട്ടിരുന്ന വാഹനങ്ങൾ അജ്ഞാതർ തീ വച്ചു നശിപ്പിച്ചതായി റിപ്പോർട്ട്. വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന വാഹനങ്ങളിലാണ് തീ വച്ചിരിക്കുന്നത്. പൊന്നംകൊല്ലി സ്വദേശി അഖിലിന്റെ ബൈക്കും കാറും അയൽവാസി ബെന്നിയുടെ ബൈക്കുമാണ് അജ്ഞാതർ കത്തിച്ചത്. സംഭവം ഇന്ന് പുലർച്ചെ രണ്ടു മണിയോടെയായിരുന്നു. പൊട്ടിറത്തെറി കേട്ട് അഖിൽ എഴുന്നേറ്റ് നോക്കുമ്പോൾ കണ്ടത് കാർ വീട്ടുമുറ്റത്ത് കത്തുന്നതാണ്. ഉടൻതന്നെ ഫയർഫോഴ്‌സിനെ വിവരമറിയിക്കുകയും അവരെത്തി തീ അണയ്ക്കുകയുമായിരുന്നു. ഇതിനിടയിലാണ് ബെന്നിയുടെ ബൈക്ക് കത്തുന്നത് കണ്ടത്. കൂടാതെ സമീപത്തെ കടക്കും തീയിട്ടിരുന്നു. നാട്ടുകാരും ഫയർഫോഴ്‌സും ചേർന്ന് തീ അണയ്ക്കുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.