ന്യുഡൽഹി: പ്രധാനമന്ത്രിയുടെ ആഹ്വാനത്തെ പിന്തുണച്ച് സൈന്യം രംഗത്ത്.  ജൂൺ 1 മുതൽ അർദ്ധസൈനിക ക്യാന്റീനുകളിൽ ഇന്ത്യൻ നിർമ്മിത ഉത്പന്നങ്ങൾ മാത്രമേ വിൽക്കുകയുള്ളൂവെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു.  


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്ത്യയിൽ നിർമ്മിച്ച ഉത്പന്നങ്ങൾ കൊണ്ട് ഇന്ത്യയെ സ്വയം പര്യാപ്തതയിലെത്തിക്കണമെന്ന പ്രധാനമന്ത്രിയുടെ ആഹ്വാനത്തെ തുടർന്നാണ് ഇങ്ങനൊരു തീരുമാനമെടുത്താതെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു.  ഇന്നലെ പ്രധാനമന്ത്രിയുടെ അഭിസംബോധനയിലെ ആശയമായ 'ആത്മ നിർഭ്ർ ഭാരത് അഭിയാൻ' ൽ നിന്നുമാണ് ഈ ആശയം ഉത്ഭവിച്ചത്. 


Also read: സൈനികരുടെ വിരമിക്കല്‍ കാലാവധി നീട്ടിയേക്കും;15 ലക്ഷത്തോളം സൈനികര്‍ക്ക് പ്രയോജനപ്പെടുമെന്ന് ബിപിന്‍ റാവത്ത്!


രാജ്യം സ്വാശ്രയമായിരിക്കണമെന്നും പ്രാദേശിക ഉൽ‌പ്പന്നങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ഇന്നലെ പ്രധാനമന്ത്രി അഭ്യർത്ഥിച്ചിരുന്നുവെന്നും ഇത് വരും ദിവസങ്ങളിൽ ഇന്ത്യയെ ആഗോള നേതൃത്വത്തിലേക്കുള്ള പാതയിലേക്ക് നയിക്കുമെന്നും ആഭ്യന്തരമന്ത്രി അമിത് ഷാ ട്വീറ്റ് ചെയ്തു.   


ഇതിന്റെ അടിസ്ഥാനത്തിൽ എല്ലാ കേന്ദ്ര സായുധ പോലീസ് സേന (CAPF) കാന്റീനുകളിലും സ്വദേശി ഉൽപ്പന്നങ്ങൾ മാത്രമേ വിൽക്കാൻ പാടുള്ളൂവെന്ന് ആഭ്യന്തര മന്ത്രാലയം നിർദ്ദേശം നൽകിയിട്ടുണ്ട്. ഇത് ജൂൺ 1 മുതൽ ആരംഭിക്കും. ഏകദേശം 10 ലക്ഷം സെൻട്രൽ ആംഡ് പൊലീസ് ഉദ്യോഗസ്ഥരും അവരുടെ കുടുംബത്തിലെ 50 ലക്ഷം അംഗങ്ങളും ഇനി മുതൽ സ്വദേശി ഉൽപ്പന്നങ്ങൾ ഉപയോഗിക്കുമെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു.


Also read: 'ഓടിപ്പോയിട് കോറോണാവേ'; Corona പ്രതിരോധത്തിന് നൃത്ത രൂപവുമായി പാരിസ് ലക്ഷ്മി 


പാരാമിലിറ്ററി കാന്റീനുകളിൽ പ്രതിവർഷം 2,800 കോടി രൂപയുടെ വിൽപ്പനയാണ് നടക്കുന്നത്.  സെൻട്രൽ ആംഡ് ഫോഴ്സിൽ ഉൾപ്പെടുന്ന വിഭാഗങ്ങളാണ് സിആർപിഎഫ്, ബിഎസ്എഫ്, സിഐഎസ്എഫ്, ഐടിബിപി, എസ്എസ്ബി,  എൻഎസ്ജി ആസാം റൈഫിളുകൾ എന്നിവ.  


കൂടാതെ എല്ലാ ഇന്ത്യാക്കാരും ഇന്ത്യയിൽ നിർമ്മിച്ച ഉൽപ്പന്നങ്ങൾ ഉപയോഗിക്കണമെന്നും മറ്റുള്ളവരോടും ഇത് പറയണമെന്നും  ആഭ്യന്തരമന്ത്രി പറഞ്ഞു. മാത്രമല്ല ഇത് പിന്നോട്ട് പോകേണ്ട സമയമല്ലെന്നും മറിച്ച് ഒരു പ്രതിസന്ധിയെ അവസരമാക്കി മാറ്റുകയാണ് വേണ്ടതെന്നും. ഓരോ ഇന്ത്യക്കാരനും ഇന്ത്യയിലെ ഉൽ‌പന്നങ്ങളിൽ മാത്രം ഉപയോഗിക്കാൻ തീരുമാനിച്ചാൽ രാജ്യം സ്വാശ്രയമാകുമെന്നും ആഭ്യന്തര മന്ത്രാലയം പത്രക്കുറിപ്പിൽ അറിയിച്ചു.