സൈനികരുടെ വിരമിക്കല്‍ കാലാവധി നീട്ടിയേക്കും;15 ലക്ഷത്തോളം സൈനികര്‍ക്ക് പ്രയോജനപ്പെടുമെന്ന് ബിപിന്‍ റാവത്ത്!

കര-നാവിക-വ്യോമ സേനകളിലെ സൈനികരുടെ വിരമിക്കല്‍ പ്രായം വര്‍ദ്ധിപ്പിക്കുന്നത് ആലോചനയിലാണെന്ന് പ്രതിരോധ സ്റ്റാഫ് മേധാവി 

Last Updated : May 13, 2020, 03:22 PM IST
സൈനികരുടെ വിരമിക്കല്‍ കാലാവധി നീട്ടിയേക്കും;15 ലക്ഷത്തോളം സൈനികര്‍ക്ക് പ്രയോജനപ്പെടുമെന്ന് ബിപിന്‍ റാവത്ത്!

ന്യൂഡല്‍ഹി:കര-നാവിക-വ്യോമ സേനകളിലെ സൈനികരുടെ വിരമിക്കല്‍ പ്രായം വര്‍ദ്ധിപ്പിക്കുന്നത് ആലോചനയിലാണെന്ന് പ്രതിരോധ സ്റ്റാഫ് മേധാവി 
ജനറല്‍ ബിപിന്‍ റാവത്ത് അറിയിച്ചു.മൂന്ന് സായുധ സേനകളിലുമായി 15 ലക്ഷത്തോളം വരുന്ന സൈനികര്‍ക്ക് ഇത് പ്രയോജനം ചെയ്യുമെന്ന് ബിപിന്‍ റാവത്ത്
വ്യക്തമാക്കി.

ഇതിനായി ഒരു നയം ഉടനെ കൊണ്ട് വരുമെന്നും ബിപിന്‍ റാവത്ത് വ്യക്തമാക്കി,സൈനികരുടെ സര്‍വീസ് കാലാവധി നീട്ടാനുള്ള നയം ഉടനെ കൊണ്ടുവരും,
വിരമിക്കല്‍ കാലാവധി നീട്ടുന്നതും ആലോചനയില്‍ ഉണ്ട് ബിപിന്‍ റാവത്ത് കൂട്ടിച്ചേര്‍ത്തു.

പരിശീലനം ലഭിച്ച മനുഷ്യ വിഭവ ശേഷി നഷ്ടപെടുത്തുന്ന സാഹചര്യം ഒഴിവാക്കണം എന്നാണ് ബിപിന്‍ റാവത്തിന്റെ നിലപാട്,
മനുഷ്യ വിഭവ ശേഷിയുടെ ചെലവുകള്‍ കണക്കിലെടുത്താണ് ബിപിന്‍ റാവത്ത് ഇക്കാര്യത്തില്‍ അഭിപ്രായം പറഞ്ഞത്.
ഒരു ജവാന്‍ വെറും പതിനഞ്ചോ പതിനേഴോ വര്‍ഷം മാത്രം സേവിച്ചാല്‍ മതിയെന്ന അവസ്ഥയാണ് തുടരുന്നത്.

Also Read:കശ്മീര്‍ താഴ്‌വരയില്‍ ജാഗ്രതയോടെ സുരക്ഷാ സേന;ജെയ്ഷെ ഭീകരവാദികളെ സഹായിച്ച നാല് പേര്‍ പിടിയില്‍!

എന്ത് കൊണ്ട് 30 വര്‍ഷത്തേക്ക് സേവിച്ച് കൂടാ എന്നും ബിപിന്‍ റാവത്ത് ചോദിക്കുന്നു.അതേസമയം കേന്ദ്രസര്‍ക്കാര്‍ തലത്തില്‍ 
ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ ആരംഭിച്ചതായാണ് വിവരം,ഇത് സംബന്ധിച്ചുള്ള നയം ഉടനെ തയ്യാറാക്കുകയും 
പിന്നീട് ഔദ്യോഗിക പ്രഖ്യാപനം നടത്തുകയും ചെയ്യുമെന്നാണ് അറിയുന്നത്.

Trending News