ന്യൂഡല്‍ഹി: Operation Ganga: യുക്രൈനിലുള്ള ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനുള്ള ഓപറേഷന്‍ ഗംഗ രക്ഷാദൗത്യം തുടരുകയാണ്.  ഇതിന്റെ അടിസ്ഥാനത്തില്‍ 219 പേരെ കൂടി യുക്രൈനില്‍ നിന്ന് തിരികെ എത്തിച്ചിട്ടുണ്ട്. ബുച്ചാറസ്റ്റില്‍ നിന്നുള്ള സംഘത്തെയാണ് തിരികെ എത്തിച്ചിരിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Russia Ukraine War : ഹാര്‍കീവിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കര്‍ശന മുന്നറിയിപ്പുമായി എംബസി


ഇന്നും നാളെയുമായി 7400 പേരെ കൂടി തിരികെ എത്തിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.  കൂടാതെ മാര്‍ച്ച് പത്തിനുള്ളില്‍ 80 വിമാനങ്ങള്‍ ഇന്ത്യക്കാരുമായി തിരിച്ചെത്തുമെന്നാണ് വിദേശകാര്യ മന്ത്രാലയത്തിലെ ഉന്നത വൃത്തങ്ങള്‍ നല്‍കുന്ന റിപ്പോര്‍ട്ട്. ഇന്ന് രാവിലെ 8 മണിക്കുള്ളില്‍ ഇന്ത്യക്കാരെ വഹിച്ചുള്ള 14 വിമാനങ്ങള്‍ ഡല്‍ഹി വിമാനത്താവളത്തിലും, 2 എയര്‍ഫോര്‍സ് വിമാനങ്ങള്‍ ഹിന്‍ഡന്‍ എയര്‍ ബേസിലും എത്തുമെന്നും. കൂടുതല്‍ എയര്‍ഫോഴ്‌സ് വിമാനങ്ങള്‍ ഇന്ന് പോളണ്ടിലേക്കും റൊമേനിയയിലേക്കും പുറപ്പെടുമെന്നും. 


Also Read: അഭയം തേടുന്ന യുക്രൈൻ ജനത, തുറന്ന കൈകളോടെ' സ്വാഗതം ചെയ്ത് അയല്‍രാജ്യങ്ങള്‍


 കീവില്‍ നിന്നും രക്ഷപ്പെട്ട് അതിര്‍ത്തികളില്‍ എത്തിയ വിദ്യാര്‍ത്ഥികളാകും വരും ദിവസങ്ങളില്‍ ഇന്ത്യയിലെത്തുകയെന്നും റിപ്പോര്‍ട്ടുണ്ട്. അതേസമയം ഹാര്‍ഖീവിലുള്ള കൂടുതല്‍ മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് അതിര്‍ത്തികളിലേക്കുള്ള ട്രെയിനില്‍ കയറാന്‍ സാധിച്ചത് ഒരു ആശ്വാസ വാര്‍ത്തയായിരുന്നു.  ഇതിനിടെ ഹാർകീവിലെ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് കർശനമുന്നറിയിപ്പുമായി വിദേശകാര്യ മന്ത്രാലയവും ഇന്ത്യൻ എംബസിയും രംഗത്ത്. ഇനി ആക്രമണങ്ങള്‍ ഒന്നുകൂടി ഹാർകീവിൽ കടുക്കും എന്ന് വ്യക്തമായതോടെയാണ് എംബസി പുതിയ കര്‍ശന മാർഗനിർദേശം പുറത്തിറക്കിയിരിക്കുന്നത്. ഈ മാര്‍ഗനിര്‍ദേശങ്ങള്‍ എല്ലാ വിദ്യാർത്ഥികളും കർശനമായി പാലിക്കണമെന്ന് എംബസി അറിയിച്ചിട്ടുണ്ട്. 


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.