കീവ്: Russia Ukraine War: ഹാർകീവിലെ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് കർശനമുന്നറിയിപ്പുമായി വിദേശകാര്യ മന്ത്രാലയവും ഇന്ത്യൻ എംബസിയും രംഗത്ത്. ഇനി ആക്രമണങ്ങള്‍ ഒന്നുകൂടി ഹാർകീവിൽ കടുക്കും എന്ന് വ്യക്തമായതോടെയാണ് എംബസി പുതിയ കര്‍ശന മാർഗനിർദേശം പുറത്തിറക്കിയിരിക്കുന്നത്.
ഈ മാര്‍ഗനിര്‍ദേശങ്ങള്‍ എല്ലാ വിദ്യാർത്ഥികളും കർശനമായി പാലിക്കണമെന്ന് എംബസി അറിയിച്ചിട്ടുണ്ട്. എംബസിയുടെ നിര്‍ദ്ദേശത്തില്‍ വ്യോമാക്രമണം, ഡ്രോൺ വഴിയുള്ള ആക്രമണം, ആർട്ടിലറി ഷെല്ലിംഗ്, മിസൈലാക്രമണം, വെടിവെപ്പ്, ഗ്രനേഡ് സ്ഫോടനങ്ങൾ, പ്രാദേശികരും സൈനികരും തമ്മിലുള്ള പെട്രോൾ ബോംബേറ്, കെട്ടിടങ്ങൾ തകരാനുള്ള സാധ്യത, തകർന്ന കെട്ടിടങ്ങൾക്കിടയിൽ പെടാനുള്ള സാധ്യത, ഇന്‍റർനെറ്റ് ബന്ധം വിച്ഛേദിക്കപ്പെടൽ, വൈദ്യുതി, വെള്ളം, ഭക്ഷണം എന്നിവയ്ക്കുള്ള ക്ഷാമം, കൊടും തണുപ്പിൽ പെട്ടുപോകൽ, കടുത്ത മാനസികസംഘർഷത്തിന് അടിമപ്പെടൽ, പരിക്കേൽക്കൽ, വേണ്ടത്ര ചികിത്സ ലഭിക്കാതെ വരൽ, യാത്ര ചെയ്യാൻ വഴിയില്ലാതാകൽ, സൈനികരുമായോ സായുധരായ മറ്റ് പോരാളികളെയോ നേർക്കുനേർ വരേണ്ട സാഹചര്യം എന്നിവ ഹാർകീവിൽ തുടരുന്നവർക്കും അവിടെ നിന്ന് യാത്ര ചെയ്ത് അതിർത്തികളിലേക്ക് എത്താൻ ശ്രമിക്കുന്നവർക്കും നേരിടേണ്ടി വന്നേക്കാമെന്നും അത്തരത്തിലുള്ളവർ അടിയന്തരമായി ഈ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണമെന്നുമാണ് എംബസി വ്യക്തമാക്കുന്നത്.
Also Read: അഭയം തേടുന്ന യുക്രൈൻ ജനത, തുറന്ന കൈകളോടെ' സ്വാഗതം ചെയ്ത് അയല്‍രാജ്യങ്ങള്‍
എംബസി നല്‍കിയ നിര്‍ദ്ദേശങ്ങള്‍ ഇവയാണ്
1. അതില്‍ ഒന്നാമത്തേത് കൃത്യമായി നിങ്ങൾക്കൊപ്പമുള്ള ഇന്ത്യൻ പൗരൻമാർക്കൊപ്പം വിവരം പങ്കുവയ്ക്കുകയും അവർക്കൊപ്പം സഞ്ചരിക്കുക എന്നതാണ്.
2. പരിഭ്രാന്തരാകരുത്, മാനസികസംഘർഷത്തിലാകരുത്
3. ചെറുസംഘങ്ങളായി മാത്രം നീങ്ങുക. പരമാവധി ഒരു സംഘത്തിൽ പത്ത് വിദ്യാർത്ഥികൾ മാത്രം. കൃത്യമായി ഒരു യാത്രാ പങ്കാളിയെ കണ്ടെത്തുക. സ്വയം ആ സംഘം രണ്ട് കോർഡിനേറ്റർമാരെ തിരഞ്ഞെടുക്കുക.
4. നിങ്ങളുടെ വിവരങ്ങൾ നിങ്ങളുടെ യാത്രാപങ്കാളിയുമായി കൃത്യമായി പങ്കുവയ്ക്കണം.
5. വാട്സാപ്പ് ഗ്രൂപ്പുണ്ടാക്കുക. നിങ്ങളുടെ സംഘത്തിലുള്ളവരുടെ പേര്, വിലാസം, മൊബൈൽ നമ്പർ, ഇന്ത്യയിലെ കോണ്ടാക്ട് നമ്പർ, ഇന്ത്യയിലെ വിലാസം, നിലവിലുള്ള ലൊക്കേഷൻ, ഡല്‍ഹിയിലെയോ അതിർത്തി രാജ്യങ്ങളിലെയോ എംബസി കൺട്രോൾ റൂം നമ്പറുകൾ എന്നിവ പങ്കുവയ്ക്കുക. ഓരോ എട്ട് മണിക്കൂർ കൂടുമ്പോഴും വിവരം പുതുക്കാൻ മറക്കാതിരിക്കുക. കൃത്യമായി പത്ത് പേർ ഒപ്പമുണ്ടെന്ന് കോർഡിനേറ്റർ ഉറപ്പ് വരുത്തി നിങ്ങളുടെ ഇപ്പോഴത്തെ ലൊക്കേഷൻ കൺട്രോൾ റൂം/ ഹെൽപ് ലൈൻ നമ്പറുകളിൽ അറിയിക്കുക.
6. എംബസി/ കൺട്രോൾ റൂം/ പ്രാദേശിക അധികൃതർ എന്നിവരുമായി കോർഡിനേറ്റർ മാത്രം സംസാരിക്കുക.
7. ഫോണിലെ ബാറ്ററികൾ പരമാവധി സേവ് ചെയ്യുക.
Also Read: Viral Video: വരണമാല്യം ചാർത്തുന്നതിനിടെ വധൂവരന്മാർ തമ്മിൽ മുട്ടനടി..! വീഡിയോ വൈറൽ
കൂടാതെ അവശ്യസാധനങ്ങളടങ്ങിയ ഒരു കിറ്റ് എപ്പോഴും കയ്യിൽ കരുതുക. പാസ്പോർട്ട്, ഐഡി കാർഡ്, അവശ്യമരുന്നുകൾ, ജീവൻരക്ഷാ മരുന്നുകൾ, ടോർച്ച്, തീപ്പെട്ടി, ലൈറ്റർ, മെഴുകുതിരികൾ, പണം, കഴിക്കാൻ എനർജി ബാറുകൾ, പവർ ബാങ്ക്, വെള്ളം, ഫസ്റ്റ് എയ്‍ഡ് കിറ്റ്, ഹെഡ് ഗിയർ, മഫ്ളർ, ഗ്ലൗസ്, വാം ജാക്കറ്റ്, വാം സോക്സ്, ഷൂ എന്നിവ അവശ്യസാധനങ്ങളുടെ കിറ്റിൽ വേണം. പരമാവധി വെള്ളവും ഭക്ഷണവും കരുതുക ഇത് പങ്കുവയ്ക്കുക. വയറുനിറയെ കഴിക്കരുത്. കുറച്ചുകുറച്ചായി പല സമയങ്ങളിൽ കഴിക്കുക. ഇത് ഉടൻ വിശക്കാതിരിക്കാൻ സഹായിക്കും. നല്ലവണ്ണം വെള്ളം കുടിക്കുക. തുറന്ന സ്ഥലങ്ങളിൽ പറ്റുമെങ്കിൽ മഞ്ഞുരുക്കി വെള്ളം ശേഖരിക്കുക. വലിയ ഗാർബേജ് ബാഗ് കയ്യിൽ കരുതുക. നിലത്ത് വിരിക്കാനോ, മഴയിൽ നിന്ന് രക്ഷ നേടാനോ, മഞ്ഞ് കൊള്ളാതിരിക്കാനോ ഇത് സഹായിക്കും എന്നിങ്ങനെ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.