Parliament Budget Session: പാർലമെന്‍റ് ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി പ്രതിപക്ഷ എംപിമാരുടെ സസ്പെൻഷൻ പിൻവലിച്ചേക്കും
Parliament Budget Session: എല്ലാ പ്രതിപക്ഷ അംഗങ്ങളുടെയും സസ്‌പെൻഷന്‍ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ലോക്‌സഭയിലെയും രാജ്യസഭയിലെയും പ്രിവിലേജ് കമ്മിറ്റികളുമായി സർക്കാർ ചർച്ച ആരംഭിച്ചിട്ടുണ്ട്.
New Delhi: രാജ്യം ആകാംക്ഷയോടെ കാത്തിരിക്കുന്ന പാർലമെന്‍റിന്‍റെ ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി പ്രതിപക്ഷ എംപിമാരുടെ സസ്പെൻഷൻ പിൻവലിക്കാന്‍ സാധ്യത. എല്ലാ പ്രതിപക്ഷ അംഗങ്ങളുടെയും സസ്‌പെൻഷന്‍ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ലോക്‌സഭയിലെയും രാജ്യസഭയിലെയും പ്രിവിലേജ് കമ്മിറ്റികളുമായി സർക്കാർ ചർച്ച ആരംഭിച്ചിട്ടുണ്ട്.
Also Read: Parliament Budget Session: പാർലമെന്‍റിന്‍റെ ബജറ്റ് സമ്മേളനം ജനുവരി 31 മുതല്‍
പ്രതിപക്ഷ എംപിമാരുടെ സസ്‌പെൻഷൻ റദ്ദാക്കുന്നത് സംബന്ധിച്ച സൂചന കേന്ദ്ര പാർലമെന്‍ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷിയാണ് നല്‍കിയത്. പാർലമെന്‍റില്‍ ക്രിയാത്മക ചർച്ചയ്ക്ക് അനുകൂലമായ അന്തരീക്ഷം വളർത്തിയെടുക്കാനുള്ള സർക്കാരിന്‍റെ പ്രതിജ്ഞാബദ്ധതയാണ് ഇത് വെളിവാക്കുന്നത് എന്ന് മന്ത്രി പ്രഹ്ലാദ് ജോഷി പറഞ്ഞു.
പാർലമെന്‍റ് സമ്മേളനത്തിന്‍റെ കാര്യക്ഷമമായ പ്രവർത്തനത്തിന് പാർലമെന്‍ററി അംഗങ്ങൾ തമ്മിലുള്ള സംവാദത്തിന്‍റെയും സഹകരണത്തിന്‍റെയും പ്രാധാന്യം മന്ത്രി ജോഷി ഊന്നിപ്പറഞ്ഞു. അംഗങ്ങള്‍ അനുസരിക്കാത്ത സാഹചര്യത്തിൽ സ്പീക്കർ ആവശ്യമായ നടപടിയെടുക്കുമെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം സഹകരണം നൽകണമെന്ന് പ്രതിപക്ഷത്തോട് സർക്കാരിന്‍റെ പേരില്‍ അഭ്യര്‍ഥിക്കുകയും ചെയ്തു.
പാർലമെന്‍റിന്‍റെ ശീതകാല സമ്മേളനം പ്രക്ഷുബ്ധത നിറഞ്ഞതായിരുന്നു. 146 പ്രതിപക്ഷ എംപിമാരുടെ സസ്‌പെൻഷനാണ് ശീതകാല സമ്മേളനം സാക്ഷ്യം വഹിച്ചത്.
പാർലമെന്‍റ് ബജറ്റ് സമ്മേളനം
ജനുവരി 31 ന് പാർലമെന്‍റിന്‍റെ ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് രാഷ്ട്രപതി ദ്രൗപതി മുർമു നടത്തുന്ന പ്രസംഗത്തോടെയാണ് സമ്മേളനം ആരംഭിക്കുന്നത്. പ്രസംഗത്തിൽ ഗവൺമെന്‍റിന്‍റെ നേട്ടങ്ങളും നയ മുൻഗണനകളും രാഷ്‌ട്രപതി ഉയര്‍ത്തിക്കാട്ടും.
രാഷ്ട്രപതിയുടെ പ്രസംഗത്തോടെ ആരംഭിക്കുന്ന ബജറ്റ് സമ്മേളനം ഫെബ്രുവരി 9 ന് സമാപിക്കും. ഫെബ്രുവരി 1 ന് കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മ്മല സീതാരാമന്‍ ഇടക്കാല ബജറ്റ് അവതരിപ്പിക്കും. പേപ്പര്‍ രഹിത ബജറ്റാണ് ഇത്തവണയും ധനമന്ത്രി അവതരിപ്പിക്കുക. കൊറോണ കാലം മുതല്‍, അതായത്, 2021 മുതലാണ് രാജ്യത്ത് ഡിജിറ്റലായി ബജറ്റ് അവതരിപ്പിച്ചു തുടങ്ങിയത്. 2024 ലെ വരാനിരിക്കുന്ന ഇടക്കാല ബജറ്റും മറ്റ് പൊതു ബജറ്റുകളെപ്പോലെ തന്നെ പേപ്പർ രഹിതമായിരിക്കും, കൂടാതെ ഡിജിറ്റലാകുന്ന ആദ്യത്തെ ഇടക്കാല ബജറ്റ് ആണ് ഇത്.
ഒരു തിരഞ്ഞെടുപ്പ് വർഷത്തിലോ സമ്പൂർണ ബജറ്റിന് സമയം തികയാതെ വരുമ്പോഴോ ആണ് ഭരിക്കുന്ന സർക്കാർ ഇടക്കാല ബജറ്റ് പാർലമെന്‍റിൽ അവതരിപ്പിക്കുന്നത്. തിരഞ്ഞെടുപ്പിന് ശേഷം അധികാരമേറ്റ പുതിയ സർക്കാർ ആയിരിക്കും സമ്പൂര്‍ണ്ണ വാർഷിക ബജറ്റ് അവതരിപ്പിക്കുക.
ധനമന്ത്രി സീതാരാമൻ അവതരിപ്പിക്കുന്ന തുടർച്ചയായ ആറാമത്തെ ബജറ്റാണിത്. 2024-25 സാമ്പത്തിക വർഷത്തിലെ ആദ്യ കുറച്ച് മാസങ്ങളിലെ ചെലവുകളുടെ വിശദാംശങ്ങളുള്ള ഇടക്കാല ബജറ്റുമായി ബന്ധപ്പെട്ട രേഖകൾ http://www.indiabudget.gov.in-ൽ അപ്‌ലോഡ് ചെയ്യും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.