Opposition Unity: മമത ബാനർജിയെ സന്ദര്‍ശിച്ച് നിതീഷ് കുമാറും തേജസ്വിയും, പ്രതിപക്ഷ ഐക്യത്തിന് ശക്തി കൂടുന്നു...!
Opposition Unity: 2024 ലെ ലോകസഭ തിരഞ്ഞെടുപ്പില്‍ BJP-യെ പരാജയപ്പെടുത്തുക എന്ന ദൗത്യത്തിന് നിലവില്‍ നേതൃത്വം നല്‍കുന്നത് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ആണ്. തന്‍റെ ലക്ഷ്യ പൂര്‍ത്തീകരണത്തിന്‍റെ ഭാഗമായി അദ്ദേഹം കൊല്‍ക്കത്തയില്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുമായി കൂടിക്കാഴ്ച നടത്തി.
Kolkata: രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ തിരക്കിലാണ്. 2024 ല്‍ നടക്കാനിരിയ്ക്കുന്ന ലോക്സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ ഐക്യം സാധിച്ചെടുക്കുക എന്ന ഉദ്ദേശ്യമാണ് ഇവര്‍ക്ക് മുന്നില്‍ ഇപ്പോള്‍ ശക്തമായി നിലകൊള്ളുന്നത്.
2024 ലെ ലോകസഭ തിരഞ്ഞെടുപ്പില്‍ BJP-യെ പരാജയപ്പെടുത്തുക എന്ന ദൗത്യത്തിന് നിലവില്‍ നേതൃത്വം നല്‍കുന്നത് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ആണ്. അടുത്തിടെ ഡല്‍ഹി സന്ദര്‍ശിച്ച അദ്ദേഹം കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷന്‍ മല്ലികര്‍ജ്ജുന്‍ ഖാര്‍ഗെ, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എന്നിവരെ സന്ദര്‍ശിയ്ക്കുകയും ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു.
Also Read: PM Kisan Scheme: പി എം കിസാൻ പദ്ധതിയുടെ 14-ാം ഗഡുവിൽ ഇരട്ടി പണം ലഭിക്കുമോ? എന്താണ് വസ്തുത?
പ്രതിപക്ഷ ഐക്യം സാധിച്ചെടുക്കുക അത്ര എളുപ്പമല്ല എന്ന കാര്യം നിതീഷി ന് അറിയാം. അതിനാല്‍ ലഭിക്കുന്ന അവസരം മുതലെടുത്ത് രാജ്യത്തെ പ്രധാന പ്രാദേശിക പാര്‍ട്ടി നേതാക്കളുമായി കൂടിക്കാഴ്ച നടത്തുകയാണ് അദ്ദേഹം.
പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യം ലക്ഷ്യമിട്ട് ഡല്‍ഹിയില്‍ കോണ്‍ഗ്രസ് നേതാക്കളെ സന്ദര്‍ശിച്ച അദ്ദേഹം അടുത്ത ഘട്ടത്തിലേയ്ക്ക് കടന്നിരിയ്ക്കുകയാണ്. തന്‍റെ ലക്ഷ്യ പൂര്‍ത്തീകരണത്തിന്‍റെ ഭാഗമായി അദ്ദേഹം കൊല്‍ക്കത്തയില്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുമായി കൂടിക്കാഴ്ച നടത്തി.
2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ നേരിടാൻ പ്രതിപക്ഷ പാർട്ടികളെ ഒന്നിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി മമതയെ സന്ദര്‍ശിക്കാന്‍ എത്തിയ നിതീഷിനോപ്പം ബീഹാര്‍ ഉപ മുഖ്യമന്ത്രി തേജസ്വി യാദവും ഉണ്ടായിരുന്നു. വിമാനത്താവളത്തിൽ ഇറങ്ങിയ ശേഷം നിതീഷ് കുമാറും തേജസ്വിയും നേരെ പോയത് സംസ്ഥാന സെക്രട്ടേറിയറ്റായ 'നബന്ന'യിലേക്കാണ്. അവിടെ ഇരുവരും മമത ബാനർജിയുമായി കൂടിക്കാഴ്ച നടത്തി. മൂന്ന് നേതാക്കളും അടച്ചിട്ട മുറിയിലാണ് കൂടിക്കാഴ്ച നടത്തിയത് എന്നാണ് റിപ്പോര്‍ട്ട്.
കൊല്‍ക്കത്തയില്‍ മമതയെ സന്ദര്‍ശിച്ച ശേഷം ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രി അഖിലേഷ് യാദവുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും.
അതേസമയം, സമാജ്‌വാദി പാർട്ടി അദ്ധ്യക്ഷന്‍ അഖിലേഷ് യാദവ്, ഒഡീഷ മുഖ്യമന്ത്രി നവീൻ പട്‌നായിക്, കർണാടക മുൻ മുഖ്യമന്ത്രിയും ജനതാദൾ (സെക്കുലർ) നേതാവുമായ എച്ച്‌ഡി കുമാരസ്വാമി എന്നിവരുമായി കഴിഞ്ഞ മാസം മമത ബാനർജി സമാനമായ കൂടിക്കാഴ്ചകൾ നടത്തിയിരുന്നു. കോൺഗ്രസിൽ നിന്ന് അകലം പാലിക്കാനും 2024ലെ തെരഞ്ഞെടുപ്പിൽ ബിജെപിക്കെതിരായ പ്രാദേശിക ശക്തികളുടെ ഐക്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും കൂടിക്കാഴ്ചയില്‍ മമതയും അഖിലേഷ് യാദവും സമ്മതിച്ചിരുന്നു.
എന്നാല്‍ അടുത്തിടെ മാനഹാനി കേസില്‍ കുടുങ്ങി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ രാജ്യ സഭാംഗത്വം നഷ്ടമായ സംഭവം പ്രതിപക്ഷത്തെ ഒന്നിപ്പിക്കുന്നതിന് വഴിയൊരുക്കുമോ എന്നാണ് ഇപ്പോള്‍ ഉയരുന്ന ചോദ്യം. രാഹുലിന് ശിക്ഷ ലഭിച്ചതോടെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നേര്‍ക്കുള്ള മറ്റ് പ്രതിപക്ഷ പാര്‍ട്ടികളുടെ സമീപനത്തില്‍ കാര്യമായ മാറ്റം വന്നത് രാഷ്ട്രീയ നിരീക്ഷകര്‍ ഏറെ സൂക്ഷമായാണ് വിലയിരുത്തുന്നത്. സംഭവത്തില്‍ രാജ്യത്തെ ഒട്ടു മിക്ക പ്രതിപക്ഷ പാര്‍ട്ടി നേതാകളും പ്രതികരിച്ചിരുന്നു.....
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...