Bank Holidays In May 2023: മെയ് മാസത്തില്‍ 12 ദിവസം ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല, അവധി ദിനങ്ങളുടെ ലിസ്റ്റ് ചുവടെ

Bank Holidays In May 2023:  റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ  (RBI)  അവധി ദിനങ്ങളുടെ പട്ടിക  പ്രകാരം മെയ് മാസത്തിൽ രണ്ടാം ശനിയും ഞായറും ഉൾപ്പെടെ 12 ദിവസം ബാങ്കുകൾ പ്രവര്‍ത്തിക്കില്ല.  

Written by - Zee Malayalam News Desk | Last Updated : Apr 24, 2023, 01:37 PM IST
  • റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (RBI) അവധി ദിനങ്ങളുടെ പട്ടിക പ്രകാരം മെയ് മാസത്തിൽ രണ്ടാം ശനിയും ഞായറും ഉൾപ്പെടെ 12 ദിവസം ബാങ്കുകൾ പ്രവര്‍ത്തിക്കില്ല.
Bank Holidays In May 2023: മെയ് മാസത്തില്‍ 12 ദിവസം ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല, അവധി ദിനങ്ങളുടെ ലിസ്റ്റ് ചുവടെ

Bank Holidays In May 2023: റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) മെയ് മാസത്തിലെ അവധി ദിനങ്ങളുടെ പട്ടിക പുറത്തിറക്കി. ഈ  പട്ടിക പ്രകാരം  പട്ടിക പ്രകാരം മെയ് മാസത്തിൽ രണ്ടാം ശനിയും ഞായറും ഉൾപ്പെടെ 12 ദിവസം ബാങ്കുകൾ പ്രവര്‍ത്തിക്കില്ല.  

Also Read:  Mumerology Weekly Horoscope: ഈ തിയതികളില്‍ ജനിച്ചവര്‍ക്ക് ഈ ആഴ്ച അസുലഭ ഭാഗ്യം!! പുരോഗതി, ധനലാഭം ഉറപ്പ്!

RBI പുറത്തിറക്കിയ അവധി ദിനങ്ങളുടെ പട്ടികയില്‍ ചിലത് ചില സംസ്ഥാനങ്ങൾക്ക് മാത്രം ബാധകമാണ്. അതായത്, ചില അവധി ദിവസങ്ങള്‍ പ്രാദേശിക അവധി ദിവസങ്ങളാണ്.  എന്നാൽ ചിലത് പൊതു അവധി ദിവസങ്ങളുമാണ്.

Also Read:  Weekly Horoscope 24th to 30th April: ഏപ്രിൽ അവസാന വാരം ഈ രാശിക്കാർക്ക് അനുകൂലം, സാമ്പത്തിക, തൊഴില്‍ രംഗത്ത് നേട്ടം
 
ഈ മാസം സിക്കിം  നിവാസികള്‍ക്ക്  നാല് ദിവസത്തെ നീണ്ട വാരാന്ത്യം ആസ്വദിക്കാനുള്ള അവസരം ഉണ്ട്. അതായത്, മെയ് 15-ന് ലീവ് എടുത്താൽ മെയ് 13 മുതൽ മെയ് 16 വരെയുള്ള നാല് ദിവസത്തെ നീണ്ട വാരാന്ത്യം ആസ്വദിക്കാം. മെയ് 13 (രണ്ടാം ശനി), മെയ് 14 (ഞായർ) എന്നീ ദിവസങ്ങളിൽ ബാങ്കുകൾക്ക് അവധിയായിരിക്കും. മെയ് 16 സിക്കിം ദിനം പ്രമാണിച്ച് സിക്കിമില്‍  ബാങ്കുകള്‍ക്ക് അവധിയായിരിയ്ക്കും.

Bank Holidays In May 2023: 2023 മെയ് മാസത്തെ ബാങ്ക് അവധി ദിവസങ്ങളുടെ മുഴുവൻ ലിസ്റ്റ് ചുവടെ

മെയ് 1 (തിങ്കൾ):  മെയ് ദിനം, മഹാരാഷ്ട്ര ദിനം

മെയ് 5 (വെള്ളി): ബുദ്ധ പൂർണിമ - ഡൽഹി, ഹരിയാന, മഹാരാഷ്ട്ര, പഞ്ചാബ്, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ, ഉത്തരാഖണ്ഡ്, അസം, ബിഹാർ, ഗുജറാത്ത്, അരുണാചൽ പ്രദേശ്, ഛത്തീസ്ഗഡ്

മെയ് 7: ഞായറാഴ്ച

മെയ് 9 (ചൊവ്വ): രവീന്ദ്രനാഥ ടാഗോറിന്‍റെ ജന്മദിനം

മെയ് 13: രണ്ടാം ശനിയാഴ്ച

മെയ് 14: ഞായറാഴ്ച

മെയ് 16 (ചൊവ്വ):  സിക്കിം സംസ്ഥാന ദിനം 

മെയ് 21: ഞായറാഴ്ച

മെയ് 22 (തിങ്കൾ): മഹാറാണ പ്രതാപ് ജയന്തി - ഗുജറാത്ത്, ഹരിയാന, ഹിമാചൽ പ്രദേശ്, പഞ്ചാബ്, രാജസ്ഥാൻ

മെയ് 24 (ബുധൻ): കാസി നസ്രുൽ ഇസ്ലാം ജയന്തി - ത്രിപുര

മെയ് 27: നാലാം ശനിയാഴ്ച

മെയ് 28: ഞായറാഴ്ച

ആർബിഐ പ്രഖ്യാപിച്ച അവധി ദിനങ്ങള്‍ ആയതിനാല്‍ ഈ ദിവസങ്ങളില്‍ ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല. എന്നാല്‍, ഓൺലൈൻ ഇന്‍റർനെറ്റ് ബാങ്കിംഗ് സേവനങ്ങൾ സാധാരണപോലെ ലഭ്യമാകുമെന്നതിനാൽ ഉപഭോക്താക്കൾ ആശങ്കപ്പെടേണ്ടതില്ല. ഉപഭോക്താക്കൾക്ക് ബാങ്കുവഴി നേരിട്ട് പണം നിക്ഷേപിക്കാനും പിൻവലിക്കാനും കഴിയില്ല, എന്നാൽ ബാക്കിയുള്ള സേവനങ്ങള്‍ മുടക്കമില്ലാതെ നടക്കും.   

ആർബിഐ ബാങ്ക് അവധികളെ രണ്ട് വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട് - ദേശീയ അവധി ദിനങ്ങൾ, സർക്കാർ അവധികൾ. ദേശീയ അവധികളിൽ മൂന്ന് പ്രധാന ദിവസങ്ങൾ ഉൾപ്പെടുന്നു: റിപ്പബ്ലിക് ദിനം, സ്വാതന്ത്ര്യദിനം, മഹാത്മാഗാന്ധി ജയന്തി. ഈ ദിവസങ്ങളിൽ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും പ്രവര്‍ത്തിക്കില്ല.  

അതേസമയം, സർക്കാർ അവധികളെ സംസ്ഥാന സർക്കാർ ബാങ്ക് അവധികൾ, കേന്ദ്ര സർക്കാർ ബാങ്ക് അവധികൾ എന്നിങ്ങനെ രണ്ടായി തരംതിരിച്ചിട്ടുണ്ട്. കേന്ദ്ര സർക്കാർ നല്‍കുന്ന അവധി ദിനങ്ങള്‍ രാജ്യത്തുടനീളമുള്ള ബാങ്കുകള്‍ക്ക്  ബാധകമാണ്. അതേസമയം സംസ്ഥാന സർക്കാർ പ്രഖ്യാപിക്കുന്ന ബാങ്ക് അവധികൾ ആ പ്രത്യേക സംസ്ഥാനങ്ങൾക്ക് മാത്രമാണ് ബാധകം. 

ദേശീയ, സംസ്ഥാന അവധി ദിനങ്ങൾക്കൊപ്പം, ഇന്ത്യയിലെ ബാങ്കുകളും ഓരോ മാസവും രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകളിലും അവധിയായിരിക്കും. ഒരു പ്രത്യേക മാസത്തിൽ അഞ്ച് ശനിയാഴ്ചകളുണ്ടെങ്കിൽ, അഞ്ചാം ശനിയാഴ്ച ബാങ്കുകൾക്ക് പ്രവൃത്തി ദിവസമാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News