ന്യൂഡൽഹി: സീ ന്യൂസ് എഡിറ്റർ ഇൻ ചീഫ് സുധീർ ചൗധരിക്ക്  വധഭീഷണി, ഭീകരവാദത്തിനെതിരായ വാർത്തകൾ നൽകുന്നത്  ചൂണ്ടിക്കാട്ടിയാണ് പാക്കിസ്ഥാനിൽ നിന്ന് വധഭീഷണി ഉണ്ടായത്. വാട്സാപ്പ് കോളിലൂടെയാണ് പേര് വെളിപ്പെടുത്താത്ത വ്യക്തി ഭീഷണി മുഴക്കിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

തന്റെ വാർത്തകളിലൂടെ ജിഹാദിനെ തുറന്ന് കാട്ടിയ  സുധീർ ചൗധരി ക്കെതിരെ നേരത്തെ ഇസ്ലാം മതത്തെ അധിക്ഷേപിച്ച് എന്ന് ചൂണ്ടിക്കാട്ടി എ ഐ വൈ എഫ് നേതാവ് നൽകിയ പരാതിയിൽ കേരളത്തിൽ കോഴിക്കോട് ജില്ലയിലെ കസബ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു.


ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തു. ജമ്മുകാശ്മീരിലെ സെമീൻ ജിഹാദ് , കേരളത്തിലെ ലവ് ജിഹാദ്   തുടങ്ങി തീവ്രവാദത്തെ വളരെ കൃത്യമായും വിശദമായും തുറന്ന് കാട്ടുന്നതിന് സുധീർ ചൗധരി ക്ക് കഴിഞ്ഞിരുന്നു. 


മലയാളികള്‍ നാട്ടിലെത്തും മുന്‍പ് സമ്പത്ത് വീട്ടിലെത്തി; ഗവര്‍ണര്‍ക്ക്‌ പരാതി!


 


സുധീർ ചധരിയുടെ താമസ സ്ഥലവും ഓഫീസും അറിയാമെന്നും  പാക്കിസ്ഥാനിൽ നിന്ന് വധഭീഷണി മുഴക്കിയ വ്യക്തി പറഞ്ഞു. വധഭീഷണിയെ സംബന്‌ധിച്ച് ഡെൽഹി പോലീസ് കമ്മീഷണർ എസ് എൻ ശ്രീവാസ്തവയ്ക്കും ഗൗതമ ബുദ്ധ നഗർ പോലീസ് കമ്മീഷണർ അലോക് സിങ്ങിനും പരാതി നൽകിയിട്ടുണ്ട്. സുധീർ ചൗധരി നൽകിയ  പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.