ന്യൂഡൽഹി :  ഷാങ്ഹായ് സഹകരണ സംഘടനാ യോഗത്തിൽ പാക് പ്രതിനിധിക്കെതിരെ പൊട്ടിത്തെറിച്ച് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ (Ajit Doval)... 


COMMERCIAL BREAK
SCROLL TO CONTINUE READING

ഷാങ്ഹായ് സഹകരണ സംഘടനാ യോഗത്തിൽ (SCO Summit/zeenews.india.com/malayalam/topics/sco-summit) പാക് പ്രതിനിധിയുടെ  നടപടിയാണ്  ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനെ പ്രകോപിപ്പിച്ചത്.  പാക് പ്രതിനിധി കശ്മീര്‍ അടങ്ങിയ  ഇന്ത്യയുടെ പ്രദേശങ്ങള്‍ പാക്കിസ്ഥാന്‍റെതാക്കി  ചിത്രീകരിച്ചുള്ള മാപ്പ് യോഗത്തില്‍ ഉപയോഗിച്ചതാണ്  പ്രകോപനത്തിന് ഇടയാക്കിയത്.


 എസ്‌സിഒ  (SCO)രാജ്യങ്ങളിലെ ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുടെ യോഗമായിരുന്നു (SCO Meet of NSAs) വേദി. മേഖലയുടെ സുരക്ഷയായിരുന്നു അജണ്ട. റഷ്യയാണ് അദ്ധ്യക്ഷത വഹിച്ചിരുന്നത്. യോഗത്തിൽ പാക്കിസ്ഥാന്‍   പ്രതിനിധി ഡോ. മൊയിദ് യൂസഫ് എത്തിച്ച ഭൂപടം കണ്ടപ്പോൾ, അജിത് ഡോവൽ എതിർപ്പ് ഉന്നയിച്ചു. എന്നാൽ മാപ്പ് നീക്കംചെയ്യാൻ പാക്കിസ്ഥാന്‍   പക്ഷം വിസമ്മതിച്ചതോടെ , അംഗരാജ്യങ്ങൾക്ക് മുന്നിൽ ശക്തമായ പ്രതിഷേധം അറിയിച്ച ശേഷം അജിത് ഡോവൽ യോഗത്തിൽ നിന്ന് ഇറങ്ങിപ്പോകുകയായിരുന്നു.


ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുടെ യോഗത്തിൽ തെറ്റിദ്ധാരണ പരത്തുന്ന മാപ്പ് പ്രദർശിപ്പിക്കാൻ പാകിസ്ഥാനെ   അനുവദിച്ചതിൽ യോഗത്തിന്‍റെ  അദ്ധ്യക്ഷത വഹിച്ച  റഷ്യയെ ഇന്ത്യ പ്രതിഷേധം അറിയിച്ചു. തുടര്‍ന്ന്  വിഷയത്തില്‍  പാക്കിസ്ഥാന്‍റെ നീക്കത്തെ തള്ളിപ്പറഞ്ഞ് റഷ്യ നിലപാടെടുത്തു. പാക്കിസ്ഥാന്‍റെ  പ്രകോപനപരമായ നിലപാട് ഇന്ത്യ യോഗത്തിൽ പങ്കെടുക്കുന്നതിനെ ബാധിക്കില്ലെന്ന് പ്രത്യാശിക്കുന്നുവെന്നും റഷ്യൻ ദേശീയ സുരക്ഷാ കൗൺസിൽ സെക്രട്ടറി നികോളായ് പത്രുഷെവ് പറഞ്ഞു. 


അതേസമയം, ഇന്ത്യ കൈക്കൊണ്ട ശക്തമായ നീക്കം അംഗ രാജ്യങ്ങളെ ശരിക്കും ഞെട്ടിച്ചു. 


Also read: ഇന്ത്യയിലെ പ്രമുഖരെ ചൈന നിരീക്ഷിക്കുമ്പോള്‍ ചൈനയെ നിരീക്ഷിക്കാന്‍ അജിത്‌ ഡോവല്‍....!!


വെര്‍ച്വല്‍ മീറ്റി൦ഗ്  ആണ്  നടന്നത്. പാകിസ്താന്റെ പ്രകോപനമാണ് എല്ലാത്തിനും കാരണമായതെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.  പാക്കിസ്ഥാന്‍റെ   നടപടി പ്രകോപനപരമാണെന്ന് റഷ്യ അഭിപ്രായപ്പെട്ടു എന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.  പാക്കിസ്ഥാന്‍റെ   പുതിയ ഭൂപടം റഷ്യ അംഗീകരിച്ചിട്ടില്ല. ഇക്കാര്യം റഷ്യന്‍ ദേശീയ സുരക്ഷാ സമിതി സെക്രട്ടറി നിക്കോലായ് പത്രുഷേവ് വിശദീകരിച്ചുവെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.