ജമ്മു കശ്മീരില്‍ വീണ്ടും പാക്ക് പ്രകോപനം; ശക്തമായ തിരിച്ചടിച്ച് ഇന്ത്യന്‍ സൈന്യം
ജമ്മു കശ്മീരിലെ പൂഞ്ച് മേഖലയിൽ വീണ്ടും പാക്കിസ്ഥാന് പ്രകോപനം തുടരുന്നു. നിയന്ത്രണ രേഖക്ക് സമീപം രാത്രി 11 മണിയോടുകൂടി പാക് സൈന്യം പ്രകോപനം കൂടാതെ വെടിവയ്പും ഷെല്ലാക്രമണവും നടത്തുകയായിരുന്നു. ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല. ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിച്ചു.
ജമ്മു: ജമ്മു കശ്മീരിലെ പൂഞ്ച് മേഖലയിൽ വീണ്ടും പാക്കിസ്ഥാന് പ്രകോപനം തുടരുന്നു. നിയന്ത്രണ രേഖക്ക് സമീപം രാത്രി 11 മണിയോടുകൂടി പാക് സൈന്യം പ്രകോപനം കൂടാതെ വെടിവയ്പും ഷെല്ലാക്രമണവും നടത്തുകയായിരുന്നു. ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല. ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിച്ചു.
കഴിഞ്ഞ ദിവസം പാകിസ്ഥാന് നടത്തിയ വെടിവയ്പ്പില്‍ ജനറല്‍ എഞ്ചിനീയറിംഗ് റിസര്‍വ് ഫോഴ്സിലെ തൊഴിലാളി മരിക്കുകയും രണ്ട് ബി.എസ്.എഫ് ജവാന്മാര്ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതിന് മറുപടിയായി ഭിംബെർ, ബട്ടാൽ സെക്ടറുകളിൽ ഇന്ത്യ നടത്തിയ കനത്ത പ്രത്യാക്രമണത്തിൽ അഞ്ചു പാക് സൈനികർ കൊല്ലപ്പെട്ടിരുന്നു.