ന്യൂ ഡൽഹി : രാജ്യസഭ സമ്മേളനത്തിനിടെ സഭയുടെ നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധിച്ചതിന് 19 പ്രതിപക്ഷ എംപിമാർക്ക് സസ്പെൻഷൻ. കേരളത്തിൽ നിന്നുള്ള മൂന്ന് എംപിമാർ ഉൾപ്പെടെ 19 പേരെയാണ് രാജ്യസഭ അധ്യക്ഷൻ സസ്പെൻഡ് ചെയ്തിരിക്കുന്നത്. എഎ റഹീം, വി ശിവദാസൻ, സന്തോഷ് കുമാർ പി എന്നീ കേരളത്തിൽ നിന്നുള്ള എംപിമാർക്കാണ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. ഒരാഴ്ചത്തേക്കാണ് സസ്പെൻഷൻ.


COMMERCIAL BREAK
SCROLL TO CONTINUE READING

രാവിലെ 11 മണിക്ക് ചേർന്ന് രാജ്യസഭ സമ്മേളനത്തിൽ വിലക്കയറ്റം, ജിഎസ്ടി എന്നീ വിഷയങ്ങളിൽ ചർച്ച വേണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ എംപിമാർ പ്രതിഷേധിച്ചിരുന്നു. തുടർന്ന് നിർത്തിവെച്ച് സമ്മേളനം ഉച്ചയ്ക്ക് 12 മണിക്ക് ചേരുകയും  ചെയ്തു. എന്നാൽ പ്രതിപക്ഷം എംപിമാർ പ്രതിഷേധം തുടരുകയും ചെയ്തതോടെയാണ് ചെയറിന്റെ നടപടി. 


ALSO READ : Rahul Gandhi Detained: ഡല്‍ഹിയില്‍ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരുടെ കനത്ത പ്രതിഷേധം, രാഹുല്‍ ഗാന്ധി കസ്റ്റഡിയിൽ



കേരളത്തിൽ നിന്നുള്ള മൂന്ന് പേർക്ക് പുറമെ ഏഴ് തൃണമൂൽ കോൺഗ്രസ് എംപിമാർക്കും ആറ് ഡിഎംകെ ആംഗങ്ങൾക്കെതിരെയും നടപടിയെടുത്തിരിക്കുന്നത്. കൂടാതെ മൂന്ന് ടിആർഎസ് എംപിമാരെയും ചേർത്ത് ആകെ 19 പേരെ സസ്പെൻഡ് ചെയ്തിരിക്കുന്നത്. 


സമാനമായ പ്രതിഷേധം ലോക്സഭയിൽ ഉന്നയിച്ച കോൺഗ്രസിന്റെ നാല് എംപിമാരെയും ഇന്നലെ ജൂലൈ 25ന് സസ്പെൻഡ് ചെയ്തിരുന്നു. കേരളത്തിൽ നിന്നുള്ള ടി.എൻ പ്രതാപൻ, രമ്യ ഹരിദാസ് ഉൾപെടെയുള്ള നാല് എംപിമാർക്ക് വർഷകാലസമ്മേളനം കഴിയും വരെ സസ്പെൻഡ് ചെയ്തിരിക്കുന്നത്. 


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.