ന്യൂഡല്‍ഹി: 17-ാം ലോക്‌സഭയുടെ ആദ്യസമ്മേളനം ഇന്ന് ആരംഭിക്കും. 


COMMERCIAL BREAK
SCROLL TO CONTINUE READING

ബജറ്റ് സമ്മേളനത്തിന്‍റെ ആദ്യ രണ്ടുദിവസം അംഗങ്ങളുടെ സത്യപ്രതിജ്ഞ നടക്കും. ലോക്‌സഭാ പ്രൊടേം സ്പീക്കറായി ബിജെപിയുടെ ഡോ. വിരേന്ദ്ര കുമാറിനെ തിരഞ്ഞെടുത്തിരുന്നു. 7 തവണ ലോക്സഭാംഗമായ ഇദ്ദേഹം മധ്യപ്രദേശിലെ ടിക്കംഗഡില്‍ നിന്നുള്ള എം.പിയാണ്.


പ്രോടേം സ്പീക്കറാണ് പ്രധാനമന്ത്രിയുള്‍പ്പെടെയുള്ള പുതുതായി തിരഞ്ഞെടുക്കപ്പെട്ട എം.പിമാര്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുക്കുന്നത്. ലോക്സഭാ സ്പീക്കറെ തിരഞ്ഞെടുക്കാനുള്ള സമ്മേളനത്തിന്‍റെ അദ്ധ്യക്ഷനും പ്രോം ടേം സ്പീക്കറാണ്. 


കെ.പി.സി.സി. വര്‍ക്കി൦ഗ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ്, ഭര്‍തൃഹരി മഹാതബ് എന്നിവരടങ്ങിയ പാനല്‍ സഹായം നല്‍കും.


19ന് സ്പീക്കര്‍ തിരഞ്ഞെടുപ്പും 20ന് പാര്‍ലമെന്‍റിന്‍റെ സംയുക്ത സമ്മേളനത്തില്‍ രാഷ്ട്രപതിയുടെ അഭിസംബോധനയും നടക്കും.


ജൂലൈ 5ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റ് അവതരിപ്പിക്കും. തിരഞ്ഞെടുപ്പിനു മുന്‍പ് അവതരിപ്പിച്ചത് വോട്ട് ഓണ്‍ അക്കൗണ്ടായതിനാല്‍ പൂര്‍ണ ബജറ്റാണ് അവതരിപ്പിക്കുന്നത്. 


ജൂണ്‍ 17ന് ആരംഭിക്കുന്ന ലോക്സഭയുടെ ആദ്യസമ്മേളനം ജൂലൈ 26 വരെ നടക്കുക.