ന്യൂഡൽഹി: പാസ്പോർട്ട്(Passport) എടുക്കാൻ ഇനി പുതിയ ചില നിയമങ്ങളും കൂടി എത്തുകയാണ്. സാധാരണ പോലീസ് വേരിഫിക്കേഷനൊപ്പം മറ്റ് ചിലത് കൂടി ഇനി അപേക്ഷകർക്ക് നേരിടേണ്ടി വരും. അതിലൊന്നാണ് സാമൂഹിക മാധ്യമങ്ങളുടെ പരിശോധന.സോഷ്യൽ  മീഡിയ പ്ലാറ്റ്ഫോമുകളായ ട്വിറ്റർ, ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് എന്നിവിടങ്ങളിലെ ഇടപെടലുകളും അവിടെ പോസ്റ്റ് ചെയ്യുന്ന എല്ലാ കുറിപ്പുകളും ഇനി പോലീസും ശ്രദ്ധിക്കും 


COMMERCIAL BREAK
SCROLL TO CONTINUE READING

ഉത്തരാഖണ്ഡിലാണ് ഇന്ത്യയിൽ ആദ്യമായി ഇൗ നിയമം നടപ്പാക്കാൻ ഒരുങ്ങുന്നതെങ്കിലും മറ്റ് സംസ്ഥാനങ്ങളിലേക്കും ഇത് വ്യാപിക്കും. സോഷ്യൽ മീഡിയയുടെ ദുരുപയോഗം തടയുകയാണ് ഇത് കൊണ്ട് ലക്ഷ്യമിടുന്നത്. ഉത്തരാഖണ്ഡ് ഡി.ജി.പി അശോക് കുമാർ വ്യാഴാഴ്ച അറിയിച്ചു. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളുടെ ദുരുപയോഗം വർദ്ധിക്കുന്നത് തടയാൻ പാസ്പോർട് അപേക്ഷകരുടെ ഓൺലൈൻ പെരുമാറ്റം പരിശോധിക്കേണ്ടതുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.


ALSO READ:  Old Currency Notes: പഴയ 100, 10, 5 രൂപ നോട്ടുകൾ പിന്‍വലിക്കുമോ? RBI പറയുന്നു


ഡിജിപിയുടെ അധ്യക്ഷതയിൽ ചേർന്ന പ്രത്യേക യോഗത്തിലാണ് പാസ്പോർട്ട് അപേക്ഷകരുടെ സോഷ്യൽ മീഡിയ(Social Media) പെരുമാറ്റം പരിശോധിച്ച് ഉറപ്പിക്കാൻ തീരുമാനമായത്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളുടെ ദുരുപയോഗം വർദ്ധിക്കുന്നത് തടയാൻ ഈ നടപടി ആവശ്യമാണെന്ന് യോഗം വ്യക്തമാക്കി.

 


 

 

 

 

ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന ആർക്കും രേഖ നൽകരുതെന്ന് പാസ്പോർട്ട്(Passport) നിയമത്തിൽ ഒരു വ്യവസ്ഥ ഉണ്ട് അത് നടപ്പാക്കുന്നതിനെ അനുകൂലിച്ച് മാത്രമാണ് താൻ സംസാരിക്കുന്നത് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഭരണഘടന നിർവചിച്ചിരിക്കുന്ന പ്രകാരം ദേശവിരുദ്ധ പ്രവർത്തനങ്ങളുടെ വിഭാഗത്തിൽ ഉൾപ്പെടുന്ന എന്തിനെതിരെയും ഒരു പൊലീസ് ഉദ്യോഗസ്ഥനാണെന്ന് നിലയിൽ താൻ നില കൊള്ളുന്നുവെമന്നും അദ്ദേഹം കൂട്ടിച്ചേർത്തു.താമസിക്കാതെ മറ്റ് സംസ്ഥാനങ്ങളിലേക്കും നിയമം വ്യാപിപ്പിക്കും.

 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.