13ാമത് എയറോ ഇന്ത്യ പ്രദർശനത്തിന് യെലഹങ്ക വ്യോമതാവളത്തിൽ ഇന്ന് സമാപനമാകും
13ാമത് എയറോ ഇന്ത്യ പ്രദർശനത്തിന് യെലഹങ്ക വ്യോമതാവളത്തിൽ ഇന്ന് സമാപനമാകും.പ്രതിരോധ ഉല്‍പ്പന്ന നിര്‍മ്മാണ മേഖലയിലെ ഇന്ത്യയുടെ കഴിവുകള്‍ ലോകത്തിന് മുന്പില് അവതരിപ്പിക്കുന്നതിനൊപ്പം കൂടുതല്‍ നിക്ഷേപങ്ങള്‍ രാജ്യത്തേക്ക് ആകര്‍ഷിക്കുന്നതും ലക്ഷ്യമിട്ടാണ് എയറോ ഇന്ത്യ-21 പരിപാടി സംഘടിപ്പിക്കുന്നത്. സമാപനത്തിനോടനുബന്ധിച്ച പുതിയ കരാറുകളുടെ പ്രഖ്യാപനവും പുതിയ പ്രതിരോധ ഉപകരണങ്ങളുടെ നിര്‍മാണ പ്രഖ്യാപനവും നടക്കും. തേജസ് എം.കെ 1 വാങ്ങാനുള്ള 48,000 കോടിയുടെ കരാര്‍ ഔദ്യോഗികമായി കൈമാറിക്കൊണ്ടായിരുന്നു എയ്റോ ഇന്ത്യ ആരംഭിച്ചത് . പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗാണ് എച്ച് എ എല്ലിന് കരാര്‍ കൈമാറിയത്. തദ്ദേശീയ നിര്‍മ്മിത യുദ്ധ ടാങ്കായ അര്ജുന് വാങ്ങാനുള്ള പ്രഖ്യാപനം ഇന്നുണ്ടായേക്കുമെന്ന് സൂചനയുണ്ട് .