Fuel Price Cut Update: രാജ്യത്ത് ഇന്ധനവില ഉടന്‍ കുറഞ്ഞേക്കും എന്ന തരത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്ത പ്രചരിച്ചിരുന്നു. ഇന്ധനവില കുറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നേരിട്ട് ഇടപെടുന്നു എന്നും പെട്രോളിനും ഡീസലിനും 10 രൂപ വീതം കുറയുമെന്നുമായിരുന്നു സൂചനകള്‍. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:  UP Cold Wave: കനത്ത മൂടൽമഞ്ഞ്: ഉത്തർപ്രദേശിലെ സ്കൂളുകൾക്ക് ജനുവരി 6 വരെ അവധി


എന്നാല്‍, ഇന്ധനവില കുറയ്ക്കുന്നത് സംബന്ധിച്ച അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടിരിയ്ക്കുകയാണ് കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി. അതായത്, അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവില കുറയുന്ന സാഹചര്യത്തിൽ രാജ്യത്ത് പെട്രോൾ, ഡീസൽ വില കുറയുമെന്ന അഭ്യൂഹങ്ങളോട് ആദ്യമായി പ്രതികരിയ്ക്കുകയാണ് ഓയില്‍ മന്ത്രാലയത്തിന്‍റെ ചുമതല വഹിക്കുന്ന കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി.


Also Read:  Lok Sabha Polls 2024: മൂന്നാം തവണയും മോദി സര്‍ക്കാര്‍!! പുതിയ മുദ്രാവാക്യം തിരഞ്ഞെടുത്ത്  BJP 
  
രാജ്യത്തെ ഇന്ധനവിപണിയുടെ 90 ശതമാനവും നിയന്ത്രിക്കുന്ന ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡ് (IOCL), ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (BPCL), ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (HPCL) എന്നീ മൂന്ന് പൊതുമേഖലാ ഇന്ധന ചില്ലറ വ്യാപാരികൾ പെട്രോൾ, ഡീസൽ വില തുടർച്ചയായി 21 മാസം മാറ്റമില്ലാതെ നിലനിർത്തി. ഇത് ഇന്ധന വിപണിയെ സംബന്ധിച്ചിടത്തോളം വലിയ കാര്യമാണ്.   


ഇന്ധന വില കുറയ്ക്കുന്നതിനെക്കുറിച്ച് കേന്ദ്ര സർക്കാർ മൂന്ന് സ്ഥാപനങ്ങളുമായി ചർച്ച നടത്തിയിട്ടുണ്ടോ എന്ന ചോദ്യത്തിന്, ആ ഒരു വിഷയത്തില്‍ എണ്ണ വിപണന കമ്പനികളുമായി ഒരു ചർച്ചയും നടന്നിട്ടില്ല എന്നാണ് പുരി മാധ്യമപ്രവർത്തകരോട് പറഞ്ഞത്. ഇന്ധന വില നിർണ്ണയത്തിൽ എണ്ണക്കമ്പനികൾ സ്വയം തീരുമാനങ്ങൾ കൈകൊള്ളുമെന്നും അദ്ദേഹം പറഞ്ഞു. 


ഇന്ന് ലോകത്ത് വളരെ പ്രക്ഷുബ്ധമായ സാഹചര്യമാണ് നിലനില്‍ക്കുന്നത്. ആഗോള ഭൂപടത്തിൽ സംഘർഷാവസ്ഥ നിലനിൽക്കുന്ന രണ്ട് മേഖലകളുണ്ട്, ചെങ്കടലിൽ ചരക്ക് കപ്പലുകൾ ആക്രമിക്കപ്പെടാൻ കാരണമായ റഷ്യ-ഉക്രെയ്ൻ യുദ്ധവും ഇസ്രായേൽ-ഹമാസ് സംഘർഷവും പരാമര്‍ശിച്ച് അദ്ദേഹം പറഞ്ഞു. 


ആഗോള കപ്പൽ ഗതാഗതത്തിന്‍റെ 12 ശതമാനവും എണ്ണയുടെ 18 ശതമാനവും എൽഎൻജി വ്യാപാരത്തിന്‍റെ 4-8 ശതമാനവും ചെങ്കടലിലൂടെയും സൂയസ് കനാലിലൂടെയുമാണ് നടക്കുന്നത്. 
ചെങ്കടലിൽ കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണത്തെ തുടർന്ന് രാജ്യാന്തര എണ്ണവില വീണ്ടും ഉയർന്നു. എന്നാൽ, തുടർന്നുള്ള ദിവസങ്ങളിൽ നിരക്കുകൾ കുറഞ്ഞു. ഇത്തരത്തില്‍ വാളരെ അസ്ഥിരമായ സാഹചര്യത്തിൽ, ലഭ്യതയും താങ്ങാനാവുന്ന വിലയും ഉറപ്പാക്കുക എന്നതാണ് സര്‍ക്കാരിന്‍റെ പ്രാഥമിക ഉത്തരവാദിത്തം, പുരി പറഞ്ഞു. എണ്ണക്കമ്പനികൾക്ക് വില കുറയ്ക്കണമെങ്കിൽ എണ്ണവില സ്ഥിരത കൈവരിക്കണം, നിലവിലെ സാഹചര്യം അതല്ല, പുരി വ്യക്തമാക്കി.   


അതേസമയം, കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി രാജ്യത്ത് ഇന്ധനവിലയില്‍ കാര്യമായ മാറ്റമില്ലാതെ തുടരുകയാണ്. രാജ്യത്തെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും ഇന്ധനവില 100 രൂപയ്ക്ക് അടുത്താണ് നിലകൊള്ളുന്നത്. നിലവിൽ ഡൽഹിയിൽ പെട്രോൾ, ഡീസൽ വില യഥാക്രമം 96.71 രൂപയും 89.62 രൂപയുമാണ്. എന്നാൽ, മുംബൈ, ബെംഗളൂരു തുടങ്ങിയ പ്രധാന നഗരങ്ങളിൽ ഇന്ധനവില 100 രൂപയ്ക്ക് മുകളിലാണ്. 


അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിൽ വിലയിലുണ്ടാകുന്ന മാറ്റം രാജ്യാന്തര വിപണിയിലും പ്രകടമാകുന്നു. കോവിഡ് മഹാമാരി, റഷ്യ-ഉക്രെയ്ൻ സംഘർഷം എന്നിവ അന്താരാഷ്ട്രതലത്തില്‍ ക്രൂഡ് ഓയിൽ വിപണിയെ സാരമായി സ്വാധീനിച്ചിരുന്നു. നിലവില്‍ അന്താരാഷ്ട്രവിപണിയില്‍ ക്രൂഡ് ഓയിൽ വില ബാരലിന് 70 ഡോളറിനും 80 ഡോളറിനും ഇടയിലാണ്.  



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.