കൊല്‍ക്കട്ട:  ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗിന്റെ ഫോട്ടോ മോര്‍ഫ് ചെയ്ത കേസില്‍  തൃണമൂല്‍ നേതാവിനെതിരെ ബി.ജെ,പി കോടതിയിലേക്ക് .തൃണമൂല്‍ നേതാവ് ഡറക്ക് ഒബ്രയനെ ഉന്നം വെച്ചാണ്  ബി .ജെ പി നീക്കം.കഴിഞ്ഞ മാസം രാജ്നാഥ് സിംഗ്  സി .പി ഐ .എം മുന്‍ ദേശീയ സെക്രട്ടറി പ്രകാശ് കാരാട്ടിന്  മധുരം നല്‍കുന്ന ഫോട്ടോ ഡറക്ക് ഒബ്രയന്‍  പ്രെസ്സ് കോണ്‍ഫറന്‍സില്‍ പ്രദര്‍ശിപ്പിച്ചത് വിവാദമായിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

സി.പി .ഐ എമ്മും  ബി .ജെ.പിയും ഒരേ നാണയത്തിന്റെ ഇരു വശങ്ങള്‍ ആണെന്ന് തെളിയിക്കാനായിരുന്നു ഒബ്രയന്റെ അതിബുദ്ധി.അതാണിപ്പോള്‍ വിനയായിരിക്കുന്നത്.മുന്‍പ് മമത ബാനര്‍ജി 2001 ല്‍ ബി .ജെ പിയുമായുള്ള ബന്ധത്തെ  സ്വാഭാവിക  സഖ്യം എന്ന്‍ വിശേഷിപ്പിക്കുന്ന വീഡിയോ  കോണ്‍ഗ്രസ്‌ പുറത്ത് വിട്ടതിന് മറുപടിയായിട്ടാണ് ഒബ്രയന്‍ കൈ വിട്ട കളി നടത്തിയത് 


ഈ   കേസില്‍ ഒബ്രയനെതിരെ  പോലീസ് നടപടി എടുക്കാത്തതിനെതിരെയാണ് ബി .ജെ .പി കൊല്‍ക്കട്ട ഹൈ കോടതിയില്‍ കേസ് കൊടുക്കാന്‍ ഒരുങ്ങുന്നത്.കേസില്‍ പ്രകാശ്‌ കാരാട്ടും ഒബ്രയനെതിരെ കേസ് നല്‍കിയിരുന്നു