PM Cares Fund: Corona പ്രതിരോധത്തിന് 3100 കോടി അനുവദിച്ചു
2000 കോടി രൂപ വെന്റിലേറ്ററുകൾ വാങ്ങാൻ വേണ്ടിയാണ് ഉപയോഗിക്കുന്നത്. കുടിയേറ്റ തൊഴിലാളികളുടെ പരിചരണത്തിനായി 1000 കോടിയും ബാക്കിയുള്ള 100 കോടി കോറോണ വാക്സിൻ വികസിപ്പിക്കുന്നതിനും ചെലവഴിക്കും.
ന്യുഡൽഹി: കോറോണ വൈറസ് രാജ്യമെങ്ങും പടർന്നു പന്തലിക്കുന്ന പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പിഎംകെയറിൽ നിന്നും 3100 കോടി രൂപ അനുവദിച്ചു. ധനമന്ത്രിയുടെ സാമ്പത്തിക പാക്കേജിന്റെ പിന്നാലെയാണ് പ്രധാനമന്ത്രിയുടെ ഓഫീസ് ഇക്കാര്യം അറിയിച്ചത്.
Also read: കാബൂൾ പ്രസവാശുപത്രിയിൽ ഭീകരാക്രമണം; മരണം 24 കവിഞ്ഞു
അനുവദിച്ച ഫണ്ടിൽ നിന്നും 2000 കോടി രൂപ വെന്റിലേറ്ററുകൾ വാങ്ങാൻ വേണ്ടിയാണ് ഉപയോഗിക്കുന്നത്. കുടിയേറ്റ തൊഴിലാളികളുടെ പരിചരണത്തിനായി 1000 കോടിയും ബാക്കിയുള്ള 100 കോടി കോറോണ വാക്സിൻ വികസിപ്പിക്കുന്നതിനും ചെലവഴിക്കും. കോറോണ വൈറസിന്റെ പശ്ചാത്തലത്തിൽ രൂപീകരിച്ചതാണ് പിഎംകെയേഴ്സ് ഫണ്ട്.
Also read: അറിഞ്ഞോ.. ടിവിയ്ക്കും ഫ്രിഡ്ജിനും വൻ കിഴിവ്, ഓഫർ ഈ ആഴ്ചത്തേയ്ക്ക് മാത്രം
പ്രധാനമന്ത്രി നേതൃത്വം വഹിക്കുന്ന ഫണ്ടിൽ പ്രതിരോധമന്ത്രിയും ആഭ്യന്തര മന്ത്രിയും അംഗങ്ങളാണ്. മേയ്ക്ക് ഇൻ ഇന്ത്യ പദ്ധതി അനുസരിച്ച് നിർമ്മിച്ച 50000 വെന്റിലേറ്ററുകൾ വാങ്ങുന്നതിന് 2000 കൊടിയോളം ചെലവാണ് പ്രതീക്ഷിക്കുന്നത്.
കൂടാതെ കുടിയേറ്റ തൊഴിലാളികളുടെ ക്ഷേമത്തിനായി നടപടികൾ ശക്തമാക്കുന്നതിന് വേണ്ടിയാണ് 1000 കോടി അനുവദിച്ചിരിക്കുന്നത്.