കാബൂൾ പ്രസവാശുപത്രിയിൽ ഭീകരാക്രമണം; മരണം 24 കവിഞ്ഞു

മരിച്ചവരിൽ നവജാത ശിശുക്കളും, നഴ്സുമാരും, അമ്മമാരും ഉൾപ്പെടുന്നു.  ആക്രമണത്തിൽ പതിനാറു പേർക്ക് പരിക്കേറ്റു.    

Last Updated : May 13, 2020, 11:34 PM IST
കാബൂൾ  പ്രസവാശുപത്രിയിൽ ഭീകരാക്രമണം; മരണം 24 കവിഞ്ഞു

കാബൂൾ:  കാബൂൾ  പ്രസവാശുപത്രിയിൽ ഭീകരർ നടത്തിയ ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം 24 കവിഞ്ഞു.  ഷിയാ മേഖലയിലെജീവകാരുണ്യ സംഘടനയുടെ സഹായത്തോടെ പ്രവർത്തിക്കുന്ന ദാഷ്റ്റ് ഇ ബർച്ചി എന്ന ആശുപത്രയിലായിരുന്നു ആക്രമണം  നടന്നത്.  

Also read: ചൈനയുടെ തളർച്ച ഇന്ത്യയുടെ വളർച്ചയാക്കാൻ മോദി സർക്കാർ ഒരുങ്ങുന്നു 

മരിച്ചവരിൽ നവജാത ശിശുക്കളും, നഴ്സുമാരും, അമ്മമാരും ഉൾപ്പെടുന്നു.  ആക്രമണത്തിൽ പതിനാറു പേർക്ക് പരിക്കേറ്റു.  ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെയും ആരും ഏറ്റെടുത്തിട്ടില്ല.  ആക്രമണത്തിന്റെ കാരണം എന്തെന്നും വിവരമില്ല.  ഈ ആക്രമണത്തിൽ തങ്ങൾക്ക് പങ്കില്ലെന്ന് താലിബാൻ അറിയിച്ചിട്ടുണ്ട്. 

Also read: 'ആത്മ നിർഭർ ഭാരത്': ആദായ നികുതി റിട്ടേൺ നൽകാൻ സാവകാശം 

മൂന്നുപേർ പൊലീസ് വേഷത്തിലെത്തി ഗ്രനേഡ് എറിഞ്ഞശേഷം വെടിയുതിർക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.  ശേഷം ഭീകരരും സൈനികരും തമ്മിൽ ഏറ്റുമുട്ടി.  ഏറ്റുമുട്ടലിനിടയിൽ ആശുപതിയിലുണ്ടായിരുന്ന നൂറിലധികം പേരെ സൈനികർ സുരക്ഷിതമായി ഒഴിപ്പിച്ചിരുന്നു.  ഏറ്റുമുട്ടലിൽ മൂന്നു ഭീകരരേയും സൈന്യം വധിച്ചു.      

Trending News