PM KISAN 14th Installment Released: രാജ്യത്തെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കർഷകരെ സാമ്പത്തികമായി സഹായിയ്ക്കുക എന്ന ലക്ഷ്യം മുന്‍ നിര്‍ത്തിയാണ് കേന്ദ്ര സര്‍ക്കാര്‍ പിഎം കിസാൻ സമ്മാൻ നിധി യോജന  (PM Kisan Samman Nidhi Yojana) കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയിരിയ്ക്കുന്നത്. ഈ പദ്ധതിയിലൂടെ രാജ്യത്തെ കര്‍ഷകര്‍ക്ക് വര്‍ഷംതോറും 6,000 രൂപയുടെ ധന സഹായമാണ് കേന്ദ്ര സര്‍ക്കാര്‍ നല്‍കി വരുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:  Congress on UCC: യുഡിഎഫ് ബഹുസ്വരത സംഗമം ജൂലൈ 29ന്, ആഗസ്റ്റ് 3ന് രാജ്ഭവൻ ധർണ
 


രാജ്യത്തെ കർഷകര്‍ക്ക് അവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് 2,000 രൂപ വീതം 3 ഗഡുക്കളായാണ് ഈ തുക സര്‍ക്കാര്‍ നല്‍കിവരുന്നത്. ഈ പദ്ധതിയിലൂടെ ഇതുവരെ 2,000 രൂപയുടെ 13 ഗഡുക്കള്‍ കര്‍ഷകര്‍ക്ക് നല്‍കിക്കഴിഞ്ഞു.  കഴിഞ്ഞ ഫെബ്രുവരി 27ന് സർക്കാർ കർഷകരുടെ അക്കൗണ്ടിലേക്ക് 13-ാം ഗഡു  കൈമാറിയിരുന്നു. 


Also Read:  Congress: കോൺഗ്രസ് നേതാക്കൾ ഡല്‍ഹിയ്ക്ക്, സംഘടന വിഷയങ്ങൾ പരിഹരിക്കൽ മുഖ്യ അജണ്ട


രാജ്യത്തെ അർഹരായ 8.5 കോടി കർഷകർക്കായി 17,000 കോടി രൂപയുടെ ധനസഹായം അതായത്, പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി പദ്ധതിയുടെ 14-ാം ഗഡു ജൂലൈ 27 വ്യാഴാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രകാശനം ചെയ്തു. രാജസ്ഥാനിലെ സിക്കാറിൽ നടന്ന ചടങ്ങിലാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം. ഇതോടെ രാജ്യത്തെ അര്‍ഹരായ കര്‍ഷകരുടെ അക്കൗണ്ടില്‍  കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന ധനസഹയമായ 2000 രൂപ ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ (DBT) വഴി കൈമാറി. 


പിഎം കിസാന്‍റെ 14-ാം ഗഡു ഓൺലൈനായി ക്രെഡിറ്റ് ചെയ്തിട്ടുണ്ടോയെന്ന് എങ്ങനെ പരിശോധിക്കാം? അതിനായി ചുവടെ പറഞ്ഞിരിയ്ക്കുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുക.


ഘട്ടം 1:  ഔദ്യോഗിക PM KISAN പോർട്ടൽ സന്ദർശിക്കുക - https://pmkisan.gov.in/


സ്റ്റെപ്പ് 2: ഫാർമേഴ്സ് കോർണർ എന്നതിന് താഴെയായി 'ബെനിഫിഷ്യറി സ്റ്റാറ്റസ്' എന്നതിൽ ക്ലിക്ക് ചെയ്യുക


ഘട്ടം 3: നിങ്ങളുടെ ആധാർ നമ്പർ, അക്കൗണ്ട് നമ്പർ അല്ലെങ്കിൽ മൊബൈൽ നമ്പർ, ക്യാപ്‌ച കോഡ് എന്നിവ നൽകുക 


ഘട്ടം 4: 'Get Status' ടാബിൽ ക്ലിക്ക് ചെയ്യുക


ഇതോടെ നിങ്ങളുടെ അക്കൗണ്ടില്‍ പണം എത്തിയോ ഇല്ലയോ എന്ന വിവരം നിങ്ങള്‍ക്ക് അറിയാന്‍ സാധിക്കും.  


നിങ്ങളും പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിക്ക് അപേക്ഷിച്ചിട്ടുണ്ടെങ്കിൽ, ഇൻസ്‌റ്റാൾമെന്‍റിന്‍റെ  ആനുകൂല്യം ലഭിക്കുന്നതിന് ഗുണഭോക്തൃ പട്ടികയിൽ നിങ്ങളുടെ പേര് ഉണ്ടായിരിക്കേണ്ടത് ആവശ്യമാണ്. ഇതിനായി നിങ്ങൾ രജിസ്റ്റർ ചെയ്യണം. ഇതിനുശേഷം ഇ-കെവൈസി ചെയ്യേണ്ടതുണ്ട്. അന്തിമമായി നൽകിയ പട്ടികയിൽ നിങ്ങളുടെ പേര് ഉണ്ടോ ഇല്ലയോ എന്ന് പരിശോധിക്കാം


ഗുണഭോക്താക്കളുടെ ലിസ്റ്റ് എങ്ങനെ പരിശോധിക്കാം?


 ആദ്യം പിഎം കിസാന്‍റെ പോർട്ടല്‍ സന്ദര്‍ശിക്കുക. 


ഇവിടെ 'Former's Corner' എന്നതിന് താഴെ 'Beneficiary List' ക്ലിക്ക് ചെയ്യുക.


ഇപ്പോൾ സംസ്ഥാനം, ജില്ല, തഹസിൽ, ബ്ലോക്ക്, വില്ലേജ് തിരഞ്ഞെടുക്കുക.


റിപ്പോർട്ട് ലഭിക്കാൻ ടാബിൽ ക്ലിക്ക് ചെയ്യുക.


ഇനി അഥവാ അര്‍ഹാതയുണ്ടയിട്ടും പണം ലഭിച്ചില്ല എങ്കില്‍ നിങ്ങൾക്ക് 155261 അല്ലെങ്കിൽ 1800115526 എന്ന ഹെൽപ്പ് ലൈൻ നമ്പറിലോ 011-23381092 എന്ന നമ്പറിലോ ബന്ധപ്പെടാം. ഇതുകൂടാതെ, pmkisan-ict@gov.in എന്ന ഇമെയിൽ ഐഡിയിൽ മെയിൽ ചെയ്തും നിങ്ങളുടെ പ്രശ്നം പരിഹരിക്കാം. 


പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി യോജനയിൽ നിന്ന് പ്രയോജനം നേടാൻ ആഗ്രഹിക്കുന്ന കർഷകർക്ക് അവരുടെ ബാങ്ക് അക്കൗണ്ട് അവരുടെ ആധാർ കാർഡുമായി ലിങ്ക് ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നു. അതുകൂടാതെ, പിഎം കിസാന്‍റെ ഔദ്യോഗിക വെബ്‌സൈറ്റിൽ പൂരിപ്പിച്ച ഇ-കെവൈസി സമർപ്പിക്കാനും നിര്‍ദ്ദേശിച്ചിരുന്നു. ഇതില്‍ വീഴ്ച് വരുത്തിയവര്‍ക്ക് പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയുടെ 14-ാം ഗഡു ലഭിക്കില്ല എന്നാണ് സൂചന. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.