PM Kisan: നിങ്ങൾ ഒരു കൃഷിക്കാരനാണെങ്കിൽ 'പ്രധാൻ മന്ത്രി കിസാൻ സമൻ നിധി'യുടെ കീഴിലുള്ള എട്ടാം ഗഡുവിനായി നിങ്ങളും കാത്തിരിക്കുകയാണെങ്കിൽ ഈ വാർത്ത നിങ്ങൾക്ക് സന്തോഷം നൽകും. ഈ ഗഡു ഉടൻതന്നെ നിങ്ങളുടെ അക്കൗണ്ടിൽ വരും.  ശരിക്കും പറഞ്ഞാൽ ഈ ഗഡു എത്തേണ്ട സമയം കഴിഞ്ഞിരിക്കുന്നു അല്ലെ. എന്നാൽ ലഭിക്കുന്ന വാർത്തയുടെ അടിസ്ഥാനത്തിൽ ഈ മാസം ഈ ഗഡു അക്കൗണ്ടിൽ എത്തുമെന്നാണ് സൂചന.  


COMMERCIAL BREAK
SCROLL TO CONTINUE READING

PM Kisan തുക മെയ് 10 നുള്ളിൽ എത്തും 


ചെറുകിട, നാമമാത്ര കർഷകർക്ക് സർക്കാർ അവരുടെ അക്കൗണ്ടിൽ പ്രതിവർഷം 6000 രൂപ കൈമാറ്റം ചെയ്യുന്നു. സർക്കാർ കർഷകർക്ക് നൽകുന്ന ഈ ധനസഹായം (PM Kisan Nidhi) മൂന്ന് തവണകളായി 2000 രൂപവീതമാണ് നൽകുന്നത്.  എട്ടാം ഗഡു ഏപ്രിൽ ഒന്നിന് നൽകേണ്ടിയിരുന്നുവെങ്കിലും ഇതുവരെയും കർഷകരുടെ അക്കൗണ്ടുകളിൽ വന്നിട്ടില്ല. 


Also Read: ശ്രീ ചിത്രയിൽ ഓക്‌സിജൻ ക്ഷാമം; ശസ്ത്രക്രിയകൾ മാറ്റിവെച്ചു 


മാധ്യമങ്ങളുടെ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ മെയ് 10 നകം എട്ടാം ഗഡു കർഷകരുടെ അക്കൗണ്ടിലേക്ക് എത്തുമെന്നാണ് പറയുന്നത്.  എന്നാൽ കേന്ദ്ര സർക്കാരിനെ പ്രതിനിധീകരിച്ച് ഇതിനെക്കുറിച്ചോരു ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ഇതുവരെ വന്നിട്ടില്ല. എന്നാൽ എട്ടാം ഗഡു മെയ് രണ്ടോ മൂന്നോ വാരത്തിൽ അക്കൗണ്ടുകളിലേക്ക് എത്തും.  


PM Kisan ന്റെ തുക ലഭിക്കാൻ കാലതാമസമുണ്ടായി


ഈ പദ്ധതി (PM Kisan) പ്രകാരം എല്ലാ വർഷവും 2000 രൂപയുടെ ആദ്യ ഗഡു ഏപ്രിൽ 1 മുതൽ ജൂലൈ 31 വരെയും രണ്ടാമത്തെ ഗഡു ഓഗസ്റ്റ് 1 മുതൽ നവംബർ 30 വരെയും മൂന്നാം ഗഡു ഡിസംബർ 1 മുതൽ മാർച്ച് 31 വരെയുമാണ് ലഭിക്കുന്നത്. യോഗ്യതയില്ലാത്ത ചില ആളുകളും ഈ പദ്ധതി പ്രയോജനപ്പെടുത്തിയിരുന്നു അതിനാൽ സർക്കാർ ഇത്തവണ നിയമങ്ങളിൽ നിരവധി മാറ്റങ്ങൾ വരുത്തി. 


അതനുസരിച്ച് ഈ സമയം മുതൽ ആ കർഷകരുടെ അക്കൗണ്ടിലേക്ക് പണം അയയ്ക്കും അവരുടെ പേര് Khasra-Khatauni യിൽ ഉണ്ടായിരിക്കും. മുത്തച്ഛന്റെ പേരിൽ കൃഷി ചെയ്തിരുന്ന കൃഷിക്കാർക്കും നേരത്തെ ഈ പദ്ധതിയുടെ ആനുകൂല്യം നൽകിയിരുന്നു. കൂടാതെ സ്വകാര്യ ജോലികൾക്കും പെൻഷൻകാർക്കും ഈ ആനുകൂല്യം നൽകിയിരുന്നു.  


Also Read: Hanuman Ji Marriage story: ബ്രഹ്മചാരി ആയിരുന്നിട്ടുപോലും ഹനുമാന് വിവാഹം കഴിക്കേണ്ടി വന്നു..? അറിയാം 


ലിസ്റ്റിൽ പേര് എങ്ങനെ പരിശോധിക്കാം


എട്ടാം തവണയുടെ തുക നിങ്ങളുടെ അക്കൗണ്ടിൽ വരാൻ പോകുന്നുണ്ടോ ഇല്ലയോ എന്നതിനെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും സർക്കാരിന്റെ pmkisan.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റിൽ നൽകിയിട്ടുണ്ട്. നിങ്ങളുടെ പേര് പട്ടികയിലുണ്ടോ ഇല്ലയോ എന്ന് എങ്ങനെ അറിയാമെന്ന് നോക്കാം. ആദ്യത്തെ കാര്യം നിങ്ങൾ ഒരു കൃഷിക്കാരനും ഈ പദ്ധതി പ്രയോജനപ്പെടുത്താൻ ആഗ്രഹിക്കുന്ന ആളുമാണെങ്കിൽ ആദ്യം നിങ്ങൾ ഈ പദ്ധതിയിൽ രജിസ്റ്റർ ചെയ്യണം.


നിങ്ങൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ നിങ്ങളുടെ പേര് PM Kisan ന്റെ ഗുണഭോക്താക്കളുടെ പട്ടികയിലുണ്ടോ ഇല്ലയോ എന്ന് കാണാൻ ആഗ്രഹിക്കുന്നുവെങ്കിൽ, സർക്കാർ ഒരു പട്ടിക ഇറക്കിയിട്ടുള്ളത്തിൽ  പരിശോധിക്കുക. പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയുടെ https://pmksan.gov.in/ ഔദ്യോഗിക വെബ്‌സൈറ്റിൽ ലഭിക്കും. 


ഇതുപോലെ  പരിശോധിക്കുക


ആദ്യം നിങ്ങൾ https://pmksan.gov.in/ എന്നതിലേക്ക് പോകുക
ഹോം പേജിൽ, നിങ്ങൾ Farmers Corner ന്റെ ഓപ്ഷനിൽ ക്ലിക്കുചെയ്യണം.
വെബ്‌സൈറ്റിലെത്തിയ ശേഷം വലതുവശത്തുള്ള ഫാർമേഴ്‌സ് കോർണറിൽ (Farmers Corner) ക്ലിക്കുചെയ്യുക.
ഇതിന് ശേഷം ബെനിഫിഷ്യറി സ്റ്റാറ്റസ് (Beneficiary Status) ഓപ്ഷനിൽ ക്ലിക്കുചെയ്യുക
അതിനുശേഷം ഒരു പുതിയ പേജ് തുറക്കും. ഇപ്പോൾ നിങ്ങളുടെ ആധാർ നമ്പർ, മൊബൈൽ നമ്പർ നൽകുക. ഇതിനുശേഷം, നിങ്ങളുടെ സ്റ്റാറ്റസിനെക്കുറിച്ചുള്ള പൂർണ്ണ വിവരങ്ങൾ നിങ്ങൾക്ക് ലഭിക്കും.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.