PM Kisan Samman Nidhiയുടെ എട്ടാം ഗഡു രാജ്യത്തെ കോടിക്കണക്കിന് കർഷകർ കാത്തിരിക്കുകയാണ്. ഈ മാസം അവസാനത്തോടെ ഈ ഗഡു കർഷകരുടെ അക്കൗണ്ടിലേക്ക് എത്തുമെന്നാണ് മാധ്യമ റിപ്പോർട്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഈ പദ്ധതി പ്രകാരം 2000 ന്റെ മൂന്ന് ഗഡുക്കളാണ് കർഷകരുടെ അക്കൗണ്ടിലേക്ക് എത്തിയിരുന്നത്.  അതായത് മൊത്തം 6000 രൂപ കർഷകരുടെ അക്കൗണ്ടിലേക്ക് നേരിട്ട് കൈമാറ്റം ചെയ്യപ്പെടുന്നു (Direct Benefit Transfer). ഇത്തവണ സർക്കാർ 11.66 കോടി രൂപ കർഷകരുടെ അക്കൗണ്ടിലേക്ക് ഇട്ടിട്ടുണ്ട്.


PM Kisan Samman Nidhi യുടെ ഗഡു ഈ മാസം വരും


ഏപ്രിൽ 1 മുതൽ ജൂലൈ 31 വരെയാണ് സർക്കാർ ഈ പദ്ധതിയുടെ (PM Kisan Samman Yojana) ആദ്യ ഗഡു നൽകുന്നത്.  രണ്ടാമത്തെ ഗഡു ഓഗസ്റ്റ് 1 മുതൽ നവംബർ 30 വരെയും മൂന്നാമത്തെ ഗഡു ഡിസംബർ 1 മുതൽ മാർച്ച് 31 വരെയുമാണ് നൽകുന്നത്. ഈ മാസം അവസാനത്തോടെ അതായത് ഏപ്രിൽ 22 മുതൽ ഏപ്രിൽ 25 നുള്ളിൽ ഈ ഗഡു കർഷകരുടെ അക്കൗണ്ടിലേക്ക് എത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഈ തുക കർഷകരുടെ അക്കൗണ്ടിൽ വരാത്തത് ചില ചില തെറ്റുകൾ കൊണ്ടാണ് എന്നാണ് റിപ്പോർട്ട്.   അതുകൊണ്ടുതന്നെ  നിങ്ങൾ ഈ തെറ്റുകൾ വരുത്തരുത്.


Also Read: PM Kisan Yojana: എട്ടാമത്തെ ഗഡുവായ 2000 രൂപ ഏപ്രിലിൽ ലഭിക്കും


PM Kisan ന്റെ ആനുകൂല്യം വേണമെങ്കിൽ ഈ തെറ്റുകൾ ചെയ്യരുത് 


1. PM KISAN സ്കീമിനായി അപേക്ഷിക്കുമ്പോൾ നിങ്ങൾ നിങ്ങളുടെ ആധാർ നമ്പർ തെറ്റായി നൽകിയാൽ തുക അക്കൗണ്ടിൽ വരില്ല.
2. ഇപ്പോൾ പുതിയ രജിസ്ട്രേഷനായി രജിസ്റ്റർ ചെയ്തിട്ടുള്ള കർഷകരും അപേക്ഷാ ഫോമിൽ അവരുടെ ഭൂമിയുടെ പ്ലോട്ട് നമ്പർ പരാമർശിക്കേണ്ടതുണ്ട്. അതായത് ഭൂമി നിങ്ങളുടെ പേരിലില്ലെങ്കിൽ നിങ്ങൾക്ക് പദ്ധതിയുടെ പ്രയോജനം നേടാൻ കഴിയില്ല.  പുതിയ നിയമങ്ങൾ സ്കീമുമായി ബന്ധപ്പെട്ട പഴയ ഗുണഭോക്താക്കളെ ബാധിക്കില്ല.
3. നിങ്ങൾ നൽകിയ നിങ്ങളെക്കുറിച്ചുള്ള കൃത്യമായ രേഖകൾ സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാരിന് കൈമാറിയാൽ മാത്രമേ നിങ്ങൾക്ക് ഈ തുക ലഭിക്കുകയുള്ളൂ.  


ലിസ്റ്റിൽ നിങ്ങളുടെ പേര് പരിശോധിക്കുക


നിങ്ങൾ ഒരു കൃഷിക്കാരനും ഈ സ്കീമിനായി (PM Kisan Samman Yojana) രജിസ്റ്റർ ചെയ്തിട്ടുള്ള ആളുമാണെങ്കിൽ നിങ്ങൾക്കും ആദ്യ ഗഡുവായ 2000 രൂപ ലഭിക്കും. എല്ലാ ഗുണഭോക്താക്കളുടെയും പട്ടിക സർക്കാർ പുറത്തിറക്കിയിട്ടുണ്ട്. ഈ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള കർഷകർക്കാണ് ഈ ഗഡു ലഭിക്കുന്നത്. അതിനാൽ നിങ്ങളുടെ പേര് ഈ പട്ടികയിലുണ്ടോ ഇല്ലയോ എന്ന് നിങ്ങൾ ആദ്യം പരിശോധിക്കണം. ഇതറിയുന്നത് എളുപ്പമാണ് 


1. ആദ്യം നിങ്ങൾ പ്രധാനമന്ത്രി കിസാൻ യോജനയുടെ ഔദ്യോഗിക വെബ്സൈറ്റ് ആയ https:://pmkisan.gov.in ൽ  സന്ദർശിക്കണം.
2. അവിടെ Farmers Corner എന്ന  ഓപ്ഷൻ കാണാം.
3. Farmers Corner ൽ  നിങ്ങൾ Beneficiaries List എന്ന ഓപ്ഷനിൽ ക്ലിക്കുചെയ്യുക.
4. ശേഷം ആ പട്ടികയിൽ നിങ്ങൾ നിങ്ങളുടെ സംസ്ഥാനം, ജില്ല, ഉപജില്ല, ബ്ലോക്ക്, ഗ്രാമ വിവരങ്ങൾ എന്നിവ തിരഞ്ഞെടുക്കണം.
5. ശേഷം Get Report ൽ ക്ലിക്കുചെയ്യുന്നതോടെ ഗുണഭോക്താക്കളുടെ മുഴുവൻ പട്ടികയും അറിയാൻ കഴിയും. 


നിങ്ങളുടെ ഗഡുവിന്റെ സ്റ്റാറ്റസ് അറിയാം 


ഇനി നിങ്ങളുടെ പേര് പട്ടികയിലുണ്ടെങ്കിൽ നിങ്ങൾക്ക് ഇൻ‌സ്റ്റാൾ‌മെന്റിന്റെ സ്റ്റാറ്റസും അറിയാൻ‌ കഴിയും.
വെബ്‌സൈറ്റിൽ Farmers Corner ക്ലിക്കുചെയ്യുക.
ശേഷം Beneficiary Status ഓപ്ഷനിൽ ക്ലിക്കുചെയ്യുക
ഒരു പുതിയ പേജ് ഇവിടെ തുറക്കും ഇതിൽ ആധാർ, മൊബൈൽ നമ്പർ എന്നിവ ചേർക്കണം.  
ഇത് ചെയ്യുന്നതിലൂടെ നിങ്ങൾക്ക് നിങ്ങളുടെ ഗഡുവിന്റെ നില അറിയാൻ കഴിയും.   


Also Read: PM Kisan: അടുത്ത ഗഡു മാർച്ചിൽ കിട്ടും! 2 മിനിട്ടിനുള്ളിൽ അറിയാം നിങ്ങളുടെ പേര് പട്ടികയിലുണ്ടോയെന്ന്


PM Kisan ൽ എങ്ങനെ രജിസ്റ്റർ ചെയ്യാം


ഈ സ്കീമിനായി നിങ്ങൾ ഇതുവരെ രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിൽ ഉടനടി ചെയ്യുക. കാരണം രജിസ്ട്രേഷൻ കൂടാതെ നിങ്ങൾക്ക് 6000 രൂപയുടെ സഹായ തുക ലഭിക്കില്ല. രജിസ്ട്രേഷൻ പ്രക്രിയ വളരെ എളുപ്പമാണ്. PM Kisan Samman Nidhi പദ്ധതിക്കായി നിങ്ങൾക്ക് വീട്ടിൽ ഇരുന്നുകൊണ്ട് രജിസ്റ്റർ ചെയ്യാം. ഇതിനായി നിങ്ങളുടെ കയ്യിൽ കൃഷി സ്ഥലത്തിന്റെ രേഖ, ആധാർ കാർഡ്, മൊബൈൽ നമ്പർ, ബാങ്ക് അക്കൗണ്ട് നമ്പർ എന്നിവ ഉണ്ടായിരിക്കണം. ഇതിനായി പിഎം കിസാൻ യോജനയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് രജിസ്റ്റർ ചെയ്യാം.


ഇങ്ങനെയാണ് നിങ്ങൾക്ക് രജിസ്റ്റർ ചെയ്യാൻ കഴിയുക
1. https://pmkisan.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക
2. ഇനി Farmers Corner ലേക്ക് പോകുക.
3. ഇവിടെ നിങ്ങൾ 'New Farmer Registration' ക്ലിക്കുചെയ്യുക
4. ആധാർ നമ്പർ നൽകുക.
5. ക്യാപ്‌ച കോഡ് നൽകി സംസ്ഥാനം തിരഞ്ഞെടുക്കേണ്ടതുണ്ട്, തുടർന്ന് പ്രക്രിയ തുടരാം
6. ശേഷം നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ പൂരിപ്പിക്കണം.
7. കൂടാതെ ബാങ്ക് അക്കൗണ്ടിന്റെ വിശദാംശങ്ങളും കൃഷിസ്ഥലവുമായി ബന്ധപ്പെട്ട വിവരങ്ങളും പൂരിപ്പിക്കേണ്ടതുണ്ട്.
8. ഇതിനുശേഷം നിങ്ങൾക്ക് ഫോം സമർപ്പിക്കാം.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക