PM Kisan Samman Nidhi 8th installment: ഗുണഭോക്താക്കളുടെ പട്ടികയിൽ നിങ്ങളുടെ പേര് എങ്ങനെ പരിശോധിക്കും?

 പ്രധാൻ മന്ത്രി കിസാൻ സമ്മാൻ നിധി യോജന അല്ലെങ്കിൽ പ്രധാനമന്ത്രി കിസാൻ സമ്മാൻ ഒരു സർക്കാർ പദ്ധതിയാണ്.  ഈ പദ്ധതിയിൽ രജിസ്റ്റർ ചെയ്ത ഗുണഭോക്താക്കളായ കർഷകർക്ക് 2,000 രൂപ വീതം മൂന്ന് തവണകളായി 6,000 രൂപ വാർഷിക സബ്‌സിഡി നൽകുന്നുണ്ട്.   പദ്ധതി പ്രകാരം ചെറുകിട നാമമാത്ര കർഷകർക്ക് പ്രതിവർഷം 6,000 രൂപ വരെ മിനിമം വരുമാന പിന്തുണയായി ലഭിക്കും. രണ്ട് ഹെക്ടർ വരെ ഭൂമി കൈവശം/ ഉടമസ്ഥാവകാശം ഉള്ള കർഷകർക്ക് ഈ വാർഷിക സാമ്പത്തിക സഹായം നൽകുന്നു. 2018 ഡിസംബറിൽ ആരംഭിച്ചതിനുശേഷം സർക്കാർ ഈ കർഷകർക്ക് ഏഴ് തവണകളായി പണം നൽകിയിട്ടുണ്ട്. 

1 /5

കേന്ദ്രസർക്കാരിന്റെ 75,000 കോടി രൂപയുടെ പദ്ധതി രാജ്യത്ത് ഭൂവുടമകളുടെ വലുപ്പം കണക്കിലെടുക്കാതെ 125 ദശലക്ഷം കർഷകരെ ഉൾക്കൊള്ളാനാണ് ലക്ഷ്യമിടുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി 2018 ഡിസംബർ ഒന്നിനാണ് പ്രധാനമന്ത്രി കിസാൻ യോജന ആരംഭിച്ചത്.

2 /5

Step1: പ്രധാനമന്ത്രി കിസാൻ ഔദ്യോഗിക വെബ്‌സൈറ്റിലേക്ക് പോകുക: pmkisan.gov.in  Step 2: വെബ്‌സൈറ്റിന്റെ മുകളിൽ വലതുവശത്തുള്ള 'Farmers Corner' വിഭാഗത്തിലെ 'Beneficiary Status' എന്ന ഓപ്ഷനിൽ ക്ലിക്കുചെയ്യുക.

3 /5

Step3: ശേഷം ദൃശ്യമാകുന്ന പേജിൽ ആധാർ നമ്പർ, ബാങ്ക് അക്കൗണ്ട് നമ്പർ അല്ലെങ്കിൽ മൊബൈൽ നമ്പർ തിരഞ്ഞെടുക്കുക. ഈ മൂന്ന് നമ്പറുകളുടെ സഹായത്തോടെ നിങ്ങൾക്ക് പിഎം കിസാൻ തുക ലഭിച്ചോ ഇല്ലയോ എന്നും പരിശോധിക്കാം.

4 /5

Step 4: ഈ മൂന്ന് നമ്പറുകളിൽ നിന്ന് നിങ്ങൾ തിരഞ്ഞെടുത്ത ഓപ്ഷന്റെ വിശദാംശങ്ങൾ പൂരിപ്പിക്കുക. Step 5: ഈ നമ്പറിൽ ക്ലിക്കുചെയ്യുമ്പോൾ നിങ്ങൾക്ക് എല്ലാ ഇടപാടുകളും ലഭിക്കും.

5 /5

Step 6: പ്രധാനമന്ത്രി കിസാൻ എട്ടാം ഗഡുവുമായി ബന്ധപ്പെട്ട വിവരങ്ങളും നിങ്ങൾക്ക് ലഭിക്കും.

You May Like

Sponsored by Taboola