PM Kisan Samman Nidhi Yojana: രാജ്യത്തെ കോടിക്കണക്കിന്  കര്‍ഷക കുടുംബങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കുക എന്ന ഉദ്ദേശ്യത്തോടെ കേന്ദ്ര സര്‍ക്കാര്‍ ആവിഷ്ക്കരിച്ച പദ്ധതിയാണ് പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി യോജന.  PM Kisan Samman Nidhi 2019ലാണ്  ആരംഭിച്ചത്.  


COMMERCIAL BREAK
SCROLL TO CONTINUE READING

രാജ്യത്തെ 14.5 കോടി കർഷകർക്കാണ് ഇതിനോടകം ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നത്. ഈ പദ്ധതി അനുസരിച്ച് രാജ്യത്തെ കോടിക്കണക്കിന് കർഷകരുടെ അക്കൗണ്ടുകളിൽ വർഷം തോറും 6000 രൂപയാണ് സർക്കാർ നൽകുന്നത്. ഈ തുക നേരിട്ട് കേന്ദ്ര സര്‍ക്കാര്‍ കര്‍ഷകരുടെ ബാങ്ക്  അക്കൗണ്ടുകളില്‍ നിക്ഷേപിക്കുകയാണ് ചെയ്യുന്നത്.  പദ്ധതി പ്രകാരമുള്ള 12-ാം ഗഡുവിനായുള്ള കാത്തിരിപ്പിലാണ് ഇപ്പോള്‍ കർഷകർ..... 


Also Read:  Good News..! പിഎം കിസാന്‍ ഗുണഭോക്താക്കള്‍ക്ക്‌ സന്തോഷവാര്‍ത്ത, ഗ്യാരന്‍റി ഇല്ലാതെ 1.60 ലക്ഷം രൂപ വായ്പ നേടാം..!! 


എന്നാൽ, സർക്കാർ പുറത്തുവിട്ട അറിയിപ്പ് അനുസരിച്ച്  ആഗസ്റ്റ് 31 നു മുൻപായി eKYC പൂർത്തിയാക്കിയ കർഷകർക്ക് മാത്രമേ 12-ാം ഗഡു ലഭിക്കുകയുള്ളൂ. കഴിഞ്ഞ മാസം, അതായത് മെയ് 31നാണ് ഈ പദ്ധതിയുടെ  11-ാം ഗഡു കര്‍ഷകര്‍ക്ക് വിതരണം ചെയ്തത്.   


Also Read:  PM Kisan Big Update: പിഎം കിസാൻ യോജനയുടെ 12-ാം ഗഡു എന്ന് ലഭിക്കും? 


പദ്ധതി ആരംഭിച്ച കാലത്ത് ചെറുകിട നാമമാത്ര കർഷക കുടുംബങ്ങൾക്ക് മാത്രമായിരുന്നു സാമ്പത്തിക ആനുകൂല്യം ലഭിച്ചിരുന്നത്. അതായത് രണ്ട്  ഹെക്ടര്‍ ഭൂമി വരെയുള്ള കര്‍ഷകര്‍ക്ക് ഈ ആനുകൂല്യം ലഭിച്ചിരുന്നു. പിന്നീട്,  2019 ജൂണിൽ പദ്ധതി പരിഷ്കരിക്കുകയും ഭൂവുടമകളുടെ വലിപ്പം കണക്കിലെടുക്കാതെ എല്ലാ കർഷക കുടുംബങ്ങളിലേക്കും ഈ ആനുകൂല്യം നൽകുകയും ചെയ്തു.  


 ഈ തീരുമാനത്തിന്‍റെ ഭാഗമായി പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയുടെ പ്രതിവർഷം 6,000 രൂപയുടെ ആനുകൂല്യം രാജ്യത്തെ 14.5 കോടി കർഷകർക്കും അവരുടെ ഭൂമിയുടെ വലിപ്പം പരിഗണിക്കാതെ നൽകാനുള്ള തീരുമാനം കേന്ദ്ര സർക്കാർ കൈക്കൊണ്ടു. 


എന്നാല്‍, ചില കര്‍ഷക കുടുംബങ്ങള്‍ക്ക് പിഎം കിസാൻ പദ്ധതിയുടെ ആനുകൂല്യം ലഭിക്കില്ല. ചിലർ കർഷകരെങ്കിലും ഇവർക്ക് പദ്ധതിയുടെ ആനുകൂല്യം ലഭിക്കില്ല. അതായത്, ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നതിൽ നിന്നും ഒഴിവാക്കപ്പെട്ട ചില വിഭാഗങ്ങൾ ഉണ്ട്. 


1. തൊഴിൽപരമായി ഒരാൾ കർഷകനെങ്കിലും കൃഷിഭൂമി സ്വന്തം പേരിലല്ല എങ്കിൽ ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കില്ല. അതായത്, കൃഷി ചെയ്യുന്ന ഭൂമി സ്വന്തം പേരിലല്ല, അച്ഛന്‍റെയോ മുത്തച്ഛന്‍റെയോ പേരിലാണെങ്കിൽ, അയാൾക്ക് 6,000 രൂപ വാർഷിക ആനുകൂല്യം ലഭിക്കില്ല.  ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കാൻ സ്വന്തം പേരിൽ ഭൂമി ഉണ്ടാവേണ്ടത് അനിവാര്യമാണ്.  


2. കൃഷി ഭൂമി പാട്ടത്തിനെടുത്ത്  കൃഷി ചെയ്യുന്ന കർഷകനാണ് എങ്കിൽ ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കില്ല.  


3.  സ്ഥാപനപരമായ ഭൂമി കൈവശമുള്ളവർ, ഭരണഘടനാപരമായ തസ്തികകൾ വഹിക്കുന്ന കർഷക കുടുംബങ്ങൾ, സേവനമനുഷ്ഠിക്കുന്ന അല്ലെങ്കിൽ വിരമിച്ച ഉദ്യോഗസ്ഥർ, സംസ്ഥാന അല്ലെങ്കിൽ കേന്ദ്ര ഗവൺമെന്‍റ്, പൊതുമേഖലാ സ്ഥാപനങ്ങൾ, സർക്കാർ സ്വയംഭരണ സ്ഥാപന ജീവനക്കാര്‍, ഡോക്ടർമാർ, എഞ്ചിനീയർമാർ, അഭിഭാഷകർ തുടങ്ങിയ പ്രൊഫഷണലുകള്‍,  മാസം 10,000 രൂപയിൽ കൂടുതൽ പ്രതിമാസ പെൻഷനുള്ള വിരമിച്ചവര്‍, കഴിഞ്ഞ സാമ്പത്തിക വര്‍ഷം ആദായനികുതി അടച്ചവർക്കും PM-KISAN പദ്ധതിയുടെ ആനുകൂല്യങ്ങൾക്ക് അർഹതയില്ല.


കര്‍ഷകര്‍ക്ക് ഏറെ പ്രയോജനകരമായ ഒരു പദ്ധതിയാണ് പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി യോജന. പദ്ധതിയ്ക്ക്  കീഴില്‍ ഗുണഭോക്താക്കളായ കർഷക കുടുംബങ്ങൾക്ക് 2,000 രൂപ വീതം മൂന്ന് തുല്യ ഗഡുക്കളായി 6,000 രൂപ ധനസഹായം വര്‍ഷം തോറും കേന്ദ്ര സര്‍ക്കാര്‍ നൽകുന്നു. ഈ തുക ഗുണഭോക്താവിന്‍റെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ടാണ് കൈമാറുന്നത്.    


റിപ്പോര്‍ട്ട് അനുസരിച്ച്  പ്രധാനമന്ത്രി കിസാൻ സമ്മാന്‍ നിധിയുടെ  12-ാം ഗഡുവായ 2000 രൂപ ഉടൻ തന്നെ ർഷകരുടെ അക്കൗണ്ടിൽ എത്തും.  



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.