കേരളത്തിലും മഹാരാഷ്ട്രയിലും കൊവിഡ് വ്യാപനം വർദ്ധിക്കുന്നതിൽ ആശങ്കയറിയിച്ച് PM Modi
രാജ്യത്ത് കൊവിഡ് വ്യാപനം വർധിക്കുകയാണ്. കൂടുതൽ വ്യാപനം മഹാരാഷ്ട്രയിലും കേരളത്തിലുമാണ്.
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വ്യാപനം വർധിക്കുകയാണ്. കൂടുതൽ വ്യാപനം മഹാരാഷ്ട്രയിലും കേരളത്തിലുമാണ്. അതുകൊണ്ടുതന്നെ ഇക്കാര്യത്തിൽ ആശങ്കയറിയിച്ച് പ്രധാനമന്ത്രി രംഗത്തെത്തിയിട്ടുണ്ട്.
കേന്ദ്രമന്ത്രി സഭയുടെ പുനഃസംഘടനയ്ക്ക് (Union Cabinet Reshuffle) ശേഷം നടന്ന ആദ്യ യോഗത്തിലാണ് രാജ്യത്തിലെ കൊവിഡ് വ്യാപനത്തിലെ ആശങ്ക പ്രധാനമന്ത്രി പങ്കുവെച്ചത്. ജനങ്ങളുടെ അശ്രദ്ധയാണ് കൊവിഡ് വ്യാപനം കുറയാത്തതിന്റെ പ്രധാന കാരണമെന്ന് പ്രധാനമന്ത്രി ചൂണ്ടികാണ്ടി.
കൊറോണ മഹാമാരിയെ (Corona Virus) നേരിടുന്ന ഈ സമയത്ത് ചെറിയ വീഴ്ചകൾ പോലും വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും കൊറോണയെ അതിജീവിക്കാനുള്ള പോരാട്ടത്തെ അത് ദുർബലമാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
കൂടാതെ സംസ്ഥാനങ്ങളിൽ ഏർപ്പെടുത്തിയ ലോക്ക്ഡൗൺ ഇളവുകൾ ദുരുപയോഗം ചെയ്യരുതെന്ന് പറഞ്ഞ ജനങ്ങൾ ജാഗ്രതയോടെ കൊറോണയെ നേരിടണമെന്നും ആവശ്യപ്പെട്ടു.
മാസ്‌ക്ക് ധരിക്കാതെ, സാമൂഹിക അകലം പാലിക്കാതെ ആളുകൾ കൂട്ടംകൂട്ടമായി നടക്കുന്ന വീഡിയോ ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും ഇത് ഗൗരവതരമാണെന്നും ഭയപ്പെടുത്തുന്നതാണെന്നും കേന്ദ്രമന്ത്രിസഭായോഗത്തില്‍ പ്രധാനമന്ത്രി (PM Modi) പറഞ്ഞതായും റിപ്പോർട്ടുണ്ട്.
കൊവിഡിന്റെ (Covid19) ഭീഷണി ഇതുവരെ അവസാനിച്ചിട്ടില്ലയെന്ന് പറഞ്ഞ പ്രധാനമന്ത്രി മറ്റു പല രാജ്യങ്ങളിലും കേസുകള്‍ വര്‍ദ്ധിക്കുന്നുണ്ടെന്നും കൊവിഡ് വൈറസിന്റെ ജനിതക മാറ്റം മൂലമുണ്ടാകുന്ന വ്യാപനത്തെ ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി പറഞ്ഞു.
ജനങ്ങളിൽ ഭയം വളര്‍ത്തുകയല്ല മറിച്ച് സാധ്യമായ എല്ലാ മുന്‍കരുതലുകളും തുടരാന്‍ ജനങ്ങളോട് അഭ്യര്‍ത്ഥിക്കുകയാണ് വേണ്ടതെന്ന് പുതിയ കേന്ദ്രമന്ത്രിമാരോട് പ്രധാനമന്ത്രി നിർദ്ദേശിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...