Patna: ബീഹാറില്‍ രണ പക്ഷത്തെ പിന്തുണച്ച് പ്രതിപക്ഷം...!! പ്രധാനമന്ത്രി ബീഹാര്‍ മുഖ്യമന്ത്രിയെ  അപമാനിച്ചതായി RJD നേതാവ് തേജസ്വി യാദവ് ആരോപിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

പ്രധാനമന്ത്രി നരേന്ദ്ര  മോദിയെ  (PM Modi) കാണണമെന്ന് ആവശ്യപ്പെട്ട് ആഗസ്റ്റ് 4ന് നിതീഷ്  കുമാര്‍ (Nitish Kumar) കത്തയിച്ചിരുന്നു. എന്നാല്‍ തന്‍റെ  കത്തിന്  യാതൊരു  പ്രതികരണവും ലഭിച്ചില്ലെന്ന്  മുഖ്യമന്ത്രി നിതീഷ് കുമാര്‍  തന്നെ വെളിപ്പെടുത്തിയതിന് പിന്നാലെയാണ്  പ്രതിപക്ഷ നേതാവ് തേജസ്വിയുടെ പ്രതികരണം.


ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെ പ്രധാനമന്ത്രി  നരേന്ദ്ര മോദി അപമാനിച്ചെന്നായിരുന്നു  തേജസ്വി യാദവിന്‍റെ  (Tejaswi Yadav) ആരോപണം.  "ജാതി അടിസ്ഥാനമാക്കിയുള്ള സെന്‍സസിന്‍റെ  (Caste Census) ആവശ്യകതയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ നിതീഷ് കുമാറിന് മോദി സമയം കൊടുത്തില്ല,  മോദിയുടെ ഈ പ്രവൃത്തി നിതീഷിനെ അപമാനിക്കുന്നതാണ്",  തേജസ്വി യാദവ് പറഞ്ഞു.


ജാതി അടിസ്ഥാനമാക്കിയുള്ള സെന്‍സസിന്‍റെ  ആവശ്യകതയുമായി ബന്ധപ്പെട്ട്  ബീഹാര്‍ നിയമസഭയിലെ പ്രതിപക്ഷ നേതാക്കള്‍  ബഹുമാനപ്പെട്ട മുഖ്യമന്ത്രിയെ അദ്ദേഹത്തിന്‍റെ  ചേംബറില്‍ പോയി കണ്ടിരുന്നു.  കേന്ദ്രത്തിലും ബീഹാറിലും എന്‍.ഡി.എ സര്‍ക്കാരുകള്‍ ഉള്ളതിനാല്‍ ഈ വിഷയത്തില്‍ പ്രധാനമന്ത്രിയോട് സംസാരിക്കാന്‍  കുറച്ചു സമയം ആവശ്യപ്പെടൂവെന്നും  പ്രതിപക്ഷ നേതാക്കള്‍  ആവശ്യപ്പെട്ടിരുന്നു. 
 
എന്നാല്‍,  കത്തയച്ച് ഒരാഴ്ചയായിട്ടും പ്രധാനമന്ത്രിയുടെ ഓഫീസ്  ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്  സമയം കൊടുക്കാതെ അപമാനിക്കുകയാണെന്നും തേജസ്വി കൂട്ടിച്ചേര്‍ത്തു.


അതേസമയം, ബീഹാറില്‍  ജാതി  അടിസ്ഥാനമാക്കിയുള്ള സെന്‍സസ് നടത്താന്‍ കേന്ദ്രം തയ്യാറായില്ലെങ്കില്‍ തങ്ങളുടേതായ രീതിയില്‍ മുന്നോട്ട് പോകുമെന്ന് മുന്‍പേതന്നെ  നിതീഷ് കുമാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്..


അതേസമയം,  ജാതി അടിസ്ഥാനമാക്കിയുള്ള സെന്‍സസിന്‍റെ  ആവശ്യകതയുമായി ബന്ധപ്പെട്ട്  പ്രതിക്ഷ നേതാവ് തേജസ്വി യാദവും പ്രധാന മന്ത്രിയ്ക്ക് കത്തയച്ചു.  


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.