ന്യൂഡല്‍ഹി: കൊറോണ വൈറസ് (Covid19) ബാധ പടര്‍ന്നുപിടിക്കുന്ന ഈ സാഹചര്യത്തില്‍ വേറൊന്നും ശ്രദ്ധിക്കാതെ ഡോക്ടറെ കാണാന്‍ നിര്‍ദ്ദേശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്ത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

രോഗലക്ഷണം ഉണ്ടായാല്‍ ഒന്നും ചിന്തിക്കാതെ ഡോക്ടറെപോയി കാണുക എന്നതാണ് ചെയ്യേണ്ടതെന്ന് പ്രധാമന്ത്രി പറഞ്ഞു.  വൈറസ് ബാധിച്ചാല്‍ എന്ത് ചെയ്യണം എന്ത് ചെയ്യണ്ട എന്നുള്ള അഭ്യൂഹങ്ങളില്‍ വിശ്വസിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.   


ജന്‍ ഔഷധി ഗുണഭോക്താക്കളുമായി സംസാരിക്കവേയായിരുന്നു പ്രധാനമന്ത്രി ഇപ്രകാരം പറഞ്ഞത്. കൂടാതെ ജനങ്ങള്‍ ഹസ്തദാനം ഒഴിവാക്കി നമസ്തേ സ്വീകരിക്കണമെന്നും പ്രധാനമന്ത്രി വീണ്ടും അഭ്യര്‍ത്ഥിച്ചു.


ഇതിനിടയില്‍ ഇന്ത്യയില്‍ കൊറോണ ബാധിച്ചവരുടെ എണ്ണം 33 കവിഞ്ഞുവെന്ന് റിപ്പോര്‍ട്ട് ഉണ്ട്. നിലവില്‍ രണ്ടാള്‍ക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. അമൃത്സറിലും പഞ്ചാബിലുമാണിത്.


Also read: Corona: ഇന്ത്യയടക്കം 7 രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് കുവൈത്തില്‍ വിലക്ക്


രോഗികളുടെ ആരോഗ്യനിലയില്‍ കുഴപ്പമൊന്നും ഇല്ലെന്നും ഇവരെ നിരീക്ഷിച്ചു വരികയാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.