സാധാരണക്കാര്‍ക്ക് പദ്മ പുരസ്ക്കാരത്തോടുള്ള ബഹുമാനവും വിശ്വാസവും വര്‍ധിച്ചതായി പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.മന്‍ കി ബാത്ത് എന്ന റേഡിയോ പരിപാടിയില്‍ സംസാരിക്കുന്നതിനിടയിലാണ് പദ്മ പുരസ്ക്കരങ്ങളെ ക്കുറിച്ചുള്ള പൊതുധാരണയില്‍ മാറ്റം വന്നതായി പ്രധാനമന്ത്രി അഭിപ്രായപെട്ടത്.


COMMERCIAL BREAK
SCROLL TO CONTINUE READING

അപേക്ഷകരുടെ എണ്ണത്തില്‍ ഉണ്ടായ വര്‍ധനവ്‌ പദ്മ പുരസ്ക്കാരങ്ങളില്‍ ജനങ്ങള്‍ക്കുണ്ടായിട്ടുള്ള വിശ്വാസമാണ് കാണിക്കുന്നത് എന്ന് പറഞ്ഞ പ്രധാനമന്ത്രി ഇന്ന് പദ്മ പുരസ്ക്കാരങ്ങളുമായി ബന്ധപെട്ട എല്ലാ നടപടികളും ഓണ്‍ലൈന്‍ മുഖാന്തിരമാണ്.ആദ്യകാലത്ത് തിരഞ്ഞെടുക്കപെട്ട കുറച്ച് പേര്‍ ചേര്‍ന്നാണ് തിരഞ്ഞെടുപ്പ് നടത്തിയിരുന്നതെങ്കില്‍ ഇന്ന് ജനങ്ങള്‍ നിര്‍ധേശിക്കുകയാണ്.ഒരു പുതിയ വിശ്വാസവും ബഹുമാനവും രാജ്യത്തെ പദ്മ പുരസ്ക്കാരങ്ങളോട് ഉണ്ടായിരിക്കുന്നു പ്രധാനമന്ത്രി പറഞ്ഞു.പരിമിതമായ സാഹചര്യങ്ങളിലും പ്രയത്നത്തിലൂടെ ഇന്നത്തെ നിലയില്‍ എത്തിയവരാണ് ഓരോ പുരസ്ക്കാര ജേതാവുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.പുരസ്ക്കാര ജേതാക്കളെ പ്രധാനമന്ത്രി അഭിനന്ദിക്കുകയും ചെയ്തു.


എല്ലാ വര്‍ഷത്തെയും പോലെ കഴിഞ്ഞ ദിവസം വൈകുന്നേരം പദ്മ പുരസ്ക്കാരങ്ങള്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു.പുരസ്ക്കാരത്തിന് അര്‍ഹരായവരെക്കുറിച്ച് വായിച്ച് മനസിലാക്കാന്‍  ഞാന്‍ നിങ്ങളോട് അഭ്യര്‍ഥിക്കുകയാണ് പ്രധാനമന്ത്രി പറഞ്ഞു.അവരുടെ സംഭാവനകളെ കുറിച്ച് നിങ്ങളുടെ കുടുംബവുമായി ചര്‍ച്ചചെയ്യൂ പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.


ഗഗന്‍യാന്‍ മിഷന്‍ പുതിയ ഇന്ത്യയുടെ നാഴികകല്ലായിരിക്കുമെന്ന് പ്രധാനമന്ത്രി അഭിപ്രായപെട്ടു.പരീക്ഷയ്ക്കായി തയ്യാറെടുക്കുന്ന സ്കൂള്‍ കുട്ടികളെയും പ്രധാനമന്ത്രി മന്‍ കി ബാത്തില്‍ പരാമര്‍ശിച്ചു.ഖേലോ ഇന്ത്യാ യൂത്ത് ഗെയിംസിന് വേദിയായ അസമിനെയും പ്രധാനമന്ത്രി അഭിനന്ദിച്ചു.ഖേലോ ഇന്ത്യയില്‍ ആറായിരം പേര്‍പങ്കെടുത്തു ഇതില്‍ എണ്‍പതോളം റെക്കോര്‍ഡുകള്‍ തകര്‍ക്കപെട്ടു.ഇതില്‍ 56 എണ്ണവും തകര്‍ത്തത് പെണ്‍കുട്ടികളാണെന്നും അദ്ദേഹം പറഞ്ഞു.