ന്യൂഡൽഹി: ലോകത്തെ നേതാക്കളിൽ ഏറ്റവും കൂടുതൽ റേറ്റിങ്ങ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്.യു.എസ് ആസ്ഥാനമായുള്ള മോർണിംഗ് കൺസൾട്ട് എന്ന കമ്പനി നടത്തിയ സർവ്വേയിലാണ് പുതിയ വിവരങ്ങൾ. 13 രാജ്യങ്ങളുടെ നേതാക്കളെ ഉൾപ്പെടുത്തിയാണ് കമ്പനി സർവ്വെ നടത്തിയത്.മോർണിംഗ് കൺസൾട്ടിന്റെ സർവേ പ്രകാരം, ജർമ്മൻ ചാൻസലർ ആഞ്ചെല മെർക്കലിന്റെ റേറ്റിംഗ് 24 ശതമാനമാണ്. ഇതിലും താഴെയാണ് യുകെ പ്രധാനമന്ത്രി ബോറിസ് ജോൺസണിന്റെ(Boris Jhonson) റേറ്റിംഗ്.  അമേരിക്കയും,ജപ്പാനും,ബ്രസീലുമടക്കം സർവ്വേയിൽ  ഉൾപ്പെടുന്നു. അതിനിടയിൽ‌ ലോക നേതാക്കൾക്കിടയിൽ നരേന്ദ്രമോദിക്ക് കിട്ടിയ സ്വീകാര്യത ഉയർത്തിക്കാട്ടി ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി നഡ്ഡയും രം​ഗത്തെത്തിയിരുന്നു. കഴിവുള്ള നേതൃത്വത്തിന് ലഭിച്ച അംഗീകരമാണിതെന്നും എല്ലാ ഇന്ത്യക്കാർക്കും ഇത് അഭിമാനമാണെന്നും നഡ്ഡ പറഞ്ഞു.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:രാജ്യം കോവിഡ് മുക്തിയിലേക്ക്, Vaccine അനുമതിയെ അഭിനന്ദിച്ച് പ്രധാനമന്ത്രി


കഴിഞ്ഞ വർഷം ധനകാര്യമന്ത്രി  Nirmala sitharamanനും മോദിയുടെ ജനപ്രീതി വർധിക്കുന്നത് ചൂണ്ടിക്കാട്ടിയിരുന്നു.ആറ് വർഷമായി പ്രധാനമന്ത്രിയുടെ ജനപ്രീതി തുടർച്ചയായി വർധിക്കുന്നത് അപൂർവമായ പ്രതിഭാസമാണന്നാണ് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ അഭിപ്രായപ്പെട്ടത്.ലോക നേതാക്കളുടെ റേറ്റിങ്ങും ജനപ്രീതിയും സ്ഥിരമായി നിരീക്ഷിക്കുന്ന കമ്പനിയാണ് മോർണിങ്ങ് കൺസൾട്ട്. സർവെ ഫലം പ്രകാരം 75 ശതമാനം പേർ മോദിയെ അംഗീകരിച്ചപ്പോൾ 20 ശതമാനം എതിർത്തു. 55 ശതമാനമാണ് സർവെയിൽ പ്രധാനമന്ത്രിയുടെ ആകെ റേറ്റിംഗ്. ഇത് മറ്റ് ലോക നേതാക്കളെക്കാൾ ഉയർന്നതാണ്. കോവിഡ് പ്രതിസന്ധിയിൽ രാജ്യത്തെ നയിച്ചതും നയരുപീകരണങ്ങളുമാണ് പ്രധാനമന്ത്രിക്ക് റേറ്റിങ്ങ് വർധിക്കാൻ കാരണമെന്ന് വിലയിരുത്തുന്നത്.


മോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിൽ വന്നതിനുശേഷം, സർക്കാരിനോടുള്ള വിശ്വാസവും രാജ്യം ശരിയായ ദിശയിൽ പുരോഗമിക്കുന്നുവെന്ന വിശ്വാസവും ജനങ്ങൾക്കുണ്ട്. ഈ റേറ്റിംഗ് അദ്ദേഹത്തിന്റെ കഴിവുള്ള നേതൃത്വത്തിന്റെയും കഠിനാധ്വാനത്തിന്റെയും സാക്ഷ്യമാണെന്നും ഇത് എല്ലാ ഇന്ത്യക്കാർക്കും അഭിമാനകരമാണെന്നും ബി.ജെ.പി അധ്യക്ഷൻ JP Nadda പറഞ്ഞു.


Also Read: Kasargod Bus Accident: വിവാഹ സംഘം സഞ്ചരിച്ച ബസ് വീടിന് മുകളിലേക്ക് മറിഞ്ഞ് 6 മരണം


മോദിയുടെ കഴിവിനുള്ള അംഗീകാരമാണ് ഈ റേറ്റിംഗ് എന്നാണ് കേന്ദ്രമന്ത്രി ജാവദേക്കർ പറയുന്നത്. കോവിഡ് കാര്യക്ഷമമായി കൈകാര്യം ചെയ്തത് മോദിയുടെ പ്രശസ്തി വർധിപ്പിച്ചു. പ്രധാനമന്ത്രിക്ക് രാജ്യത്തെക്കുറിച്ച്‌ ഒരു കാഴ്ചപ്പാടുണ്ടെന്നും അതിനനുസരിച്ചാണ് അദ്ദേഹം പദ്ധതികൾ ആവിഷ്‌കരിക്കുന്നതായും ജാവദേക്കർ പറഞ്ഞു. യുഎസ്, ഫ്രാൻസ്, ഓസ്‌ട്രേലിയ, ബ്രസീൽ എന്നിവയുൾപ്പെടെ 13 ജനാധിപത്യ രാഷ്ട്രത്തലവന്മാരുടെ പട്ടികയിൽ ഏറ്റവും ജനപ്രീതിയുള്ള രണ്ടാമത്തെ നേതാവിനേക്കാൾ ഇരട്ടിയാണ് മോദിയുടെ അംഗീകാര റേറ്റിംഗ്.


കൂടുതൽ വാർത്തകൾക്കായി! ഉടൻ Download ചെയ്യൂ! ZeeHindustanAPP


 

android Link - https://bit.ly/3b0IeqA


 

ios Link - https://apple.co/3hEw2hy