ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി കൊവിഡ് വാക്‌സിന്റെ രണ്ടാം ഡോസ് സ്വീകരിച്ചു. ഡൽഹി എയിംസിലെത്തിയാണ് അദ്ദേഹം കൊവിഡ് സ്വീകരിച്ചത്. ഇക്കാര്യം അദ്ദേഹം ട്വീറ്റ് ചെയ്തിട്ടുണ്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Corona Vaccine: കൊറോണ വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ച് PM Modi


മാർച്ച് ഒന്നിനായിരുന്നു പ്രധാനമന്ത്രി ഭാരത് ബയോടെക്കിന്റെ കോവാക്സിന്റെ ആദ്യ ഡോസ് എടുത്തത്.  ഇന്ന് പഞ്ചാബില്‍ നിന്നുളള നഴ്സ് നിഷ ശര്‍മയാണ് പ്രധാനമന്ത്രിക്ക് കുത്തിവയ്‌പ് നല്‍കിയത്. ഒപ്പം ആദ്യ ഡോസ് നല്‍കിയ പുതുച്ചേരി സ്വദേശി പി നിവേദയും ഉണ്ടായിരുന്നു.  


വാക്‌സിൻ എല്ലാവരും എടുക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളോട് അഭ്യർത്ഥിച്ചു
'ഇന്ന് എയിംസിലെത്തി താൻ കോവിഡ് -19 വാക്സിന്റെ രണ്ടാം ഡോസ് സ്വീകരിച്ചുവെന്നും.  കൊറോണ വൈറസിനെ പരാജയപ്പെടുത്താനുള്ള ചില വഴികളിൽ ഒന്നാണ് ഈ വാക്സിനേഷനെന്നും നിങ്ങൾക്ക് വാക്സിൻ എടുക്കാനുള്ള യോഗ്യതയുണ്ടെകിൽ ഉടൻ തന്നെ പൂർത്തിയാക്കുക. ഇതിനായി http://CoWin.gov.in ൽ രജിസ്റ്റർ ചെയ്യുകയെന്നും അദ്ദേഹം ട്വീറ്റ് ചെയ്തിട്ടുണ്ട്.


 



 


ഇതുവരെ രാജ്യത്ത് ഒൻപത് കോടിയിലധികം പേര്‍ വാക്‌സിന്‍ സ്വീകരിച്ചതായാണ് ആരോഗ്യമന്ത്രാലയത്തിന്റെ ഔദ്യോഗിക കണക്ക്.


ഇതിനിടയിൽ പ്രധാനമന്ത്രി ഇന്ന് കൊവിഡ് സാഹചര്യങ്ങള്‍ വിലയിരുത്താൻ മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തും. വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് കൂടിക്കാഴ്ച.  


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.