PM Modi: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് എൻസിസി റാലിയെ അഭിസംബോധന ചെയ്യും
PM Modi: റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ (Republic Day 2022) സമാപനങ്ങളോട് അനുബന്ധിച്ച് കരിയപ്പ പരേഡ് ഗ്രൗണ്ടിൽ നടക്കുന്ന റാലിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിസംബോധന ചെയ്യും.
ന്യൂഡൽഹി: PM Modi: റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ (Republic Day 2022) സമാപനങ്ങളോട് അനുബന്ധിച്ച് കരിയപ്പ പരേഡ് ഗ്രൗണ്ടിൽ നടക്കുന്ന റാലിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി (PM Modi) അഭിസംബോധന ചെയ്യും. എല്ലാ വർഷവും ജനുവരി 28 ന് റിപ്പബ്ലിക് ദിന ക്യാമ്പിന്റെ സമാപന റാലി സംഘടിപ്പിക്കാറുണ്ട്. ചടങ്ങിൽ പ്രധാനമന്ത്രി ഗാർഡ് ഓഫ് ഓണർ സ്വീകരിക്കും.
Also Read: Girls Missing: കോഴിക്കോട് ചിൽഡ്രൻസ് ഹോമിൽ നിന്നും കാണാതായ പെൺകുട്ടികളിൽ ഒരാളെക്കൂടി കണ്ടെത്തി!
എൻസിസി കേഡറ്റുകളുടെ മാർച്ച് പാസ്റ്റ് പ്രധാനമന്ത്രി (PM Modi) അവലോകനം ചെയ്യും. കൂടാതെ എൻസിസി കേഡറ്റുകൾ ആർമി ആക്ഷൻ, പാരാസെയിലിംഗ്, സാംസ്‌കാരിക പരിപാടികൾ എന്നീ പരിപാടികൾക്കും പ്രധാനമന്ത്രി സാക്ഷ്യം വഹിക്കും. മികച്ച കേഡറ്റുകൾക്ക് പ്രധാനമന്ത്രിയിൽ നിന്ന് മെഡലും ബാറ്റണും ലഭിക്കും. ഇന്ത്യ 73-ാം റിപ്പബ്ലിക് ദിനം ബുധനാഴ്ച ആഘോഷിച്ചു.
Also Read: Actress Attack Case: തുടരന്വേഷണ റിപ്പോർട്ട് ഇന്ന് കോടതിയിൽ സമർപ്പിക്കും
പി.എം റാലിയിൽ കേരള ആൻഡ് ലക്ഷദ്വീപ് ഡയറക്ടറേറ്റിനെ പ്രതിനിധീകരിച്ച് ഫാറൂഖ് കോളേജിന്റെ സാന്നിദ്ധ്യവുമുണ്ടാകും. ഫാറൂഖ് കോളജ് നേവൽ എൻ.സി.സി വിങ് വി.പി. മുഹമ്മദ് നിയാസാണ് റാലിയിൽ പങ്കെടുക്കുക. തുടർച്ചയായി മൂന്നാം തവണയാണ് പി.എം റാലിയിൽ ഫാറൂഖ് കോളജിന്റെ പ്രതിനിധി പങ്കെടുക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...