New Delhi: രാജ്യത്തിന് അഭിമാനം. ഏറ്റവും ജനപ്രിയ ലോക നേതാക്കളുടെ പട്ടികയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒന്നാമത്.
മോണിംഗ് കൺസൾട്ട് പൊളിറ്റിക്കൽ ഇന്‍റലിജൻസ് (Morning Consult Political Intelligence) പുറത്തുവിട്ട ആഗോള റേറ്റിംഗ് സർവേ പ്രകാരമാണ് ഈ റിപ്പോര്‍ട്ട്.
71% അംഗീകൃത റേറ്റിംഗുമായാണ് പ്രധാനമന്ത്രി മോദി (PM Modi) ഒന്നാമതെത്തിയത്. മെക്സിക്കോ പ്രസിഡന്‍റ് ആന്ദ്രേസ് മാനുവൽ ലോപ്പസ് ഒബ്രഡോർ (Mexico President Andrés Manuel López Obrador) 66% വോട്ടോടെ രണ്ടാം സ്ഥാനത്തെത്തിയപ്പോൾ ഇറ്റാലിയൻ പ്രധാനമന്ത്രി മരിയോ ഡ്രാഗി ( Italian Prime Minister Mario Draghi) 60% വോട്ട് നേടി മൂന്നാം സ്ഥാനത്തെത്തി.
13 ലോക നേതാക്കളുടെ ഈ പട്ടികയിൽ അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡൻ 43% റേറ്റിംഗോടെ ആറാം സ്ഥാനത്താണ്. കനേഡിയൻ പ്രസിഡന്‍റ് ജസ്റ്റിൻ ട്രൂഡോ 43 ശതമാനവും ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി സ്‌കോട്ട് മോറിസൺ 41 ശതമാനവുമാണ് വോട്ട് നേടിയത്.
2021 നവംബറിലും ഏറ്റവും ജനപ്രിയ ലോക നേതാക്കളുടെ പട്ടികയിൽ പ്രധാനമന്ത്രി മോദി ഒന്നാമതെത്തിയിരുന്നു.
Global Leader Approval: Among All Adults https://t.co/wRhUGstJrS
Modi: 71%
López Obrador: 66%
Draghi: 60%
Kishida: 48%
Scholz: 44%
Biden: 43%
Trudeau: 43%
Morrison: 41%
Sánchez: 40%
Moon: 38%
Bolsonaro: 37%
Macron: 34%
Johnson: 26%*Updated 01/20/22 pic.twitter.com/nHaxp8Z0T5
— Morning Consult (@MorningConsult) January 20, 2022
മോണിംഗ് കൺസൾട്ട് പൊളിറ്റിക്കൽ ഇന്‍റലിജൻസ് (Morning Consult Political Intelligence) നിലവിൽ ഓസ്‌ട്രേലിയ, ബ്രസീൽ, കാനഡ, ഫ്രാൻസ്, ജർമ്മനി, ഇന്ത്യ, ഇറ്റലി, ജപ്പാൻ, മെക്‌സിക്കോ, ദക്ഷിണ കൊറിയ, സ്‌പെയിൻ, ബ്രിട്ടണ്‍, അമേരിക്ക എന്നിവിടങ്ങളിലെ ഭരണകര്‍ത്താക്കളുടെ അംഗീകാര റേറ്റിംഗുകൾനിരീക്ഷിക്കുന്നു.
"ഏറ്റവും പുതിയ റേറ്റിംഗുകൾ 2022 ജനുവരി 13-19 മുതൽ ശേഖരിച്ച ഡാറ്റയെ അടിസ്ഥാനമാക്കിയുള്ളതാണ്. ഓരോ രാജ്യത്തേയും പ്രായപൂർത്തിയായവരുടെ ജനസംഖ്യ അനുസരിച്ച് ഇത് വ്യത്യാസപ്പെടാം", മോർണിംഗ് കൺസൾട്ട് അതിന്‍റെ വെബ്‌സൈറ്റിൽ പറയുന്നു.
ഒരു നിശ്ചിത രാജ്യത്തെ എല്ലാ മുതിർന്നവരുടെയും ഏഴ് ദിവസത്തെ ചലിക്കുന്ന ശരാശരിയെ അടിസ്ഥാനമാക്കിയുള്ളതാണ് ആഗോള നേതാവിന്റെയും രാജ്യത്തിന്റെ പാതയുടെയും ഡാറ്റ, +/- 1-3% വരെ പിശകിന്റെ മാർജിൻ. യുണൈറ്റഡ് സ്റ്റേറ്റ്സിൽ, ശരാശരി സാമ്പിൾ വലുപ്പം ഏകദേശം 45,000 ആണ്. മറ്റ് രാജ്യങ്ങളിൽ, മോണിംഗ് കൺസൾട്ട് പൊളിറ്റിക്കൽ ഇന്റലിജൻസ് അനുസരിച്ച്, സാമ്പിൾ വലുപ്പം ഏകദേശം 3,000-5,000 വരെയാണ്.
2020 മെയ് മാസത്തിൽ, ഇതേ വെബ്‌സൈറ്റ് 84% അംഗീകാരത്തോടെ പ്രധാനമന്ത്രി മോദിക്ക് ഏറ്റവും ഉയർന്ന റേറ്റിംഗ് നൽകിയിരുന്നു. 2021 മെയ് മാസത്തിൽ ഇത് 63 ശതമാനമായി കുറഞ്ഞിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...