New Dehi: രാജ്യത്തെ  കോവിഡ് സാഹചര്യം വിലയിരുത്താന്‍ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് സര്‍വകക്ഷി യോഗം ചേരും. 


COMMERCIAL BREAK
SCROLL TO CONTINUE READING

കോവിഡ്  (COVID-19) വ്യപനവുമായി ബന്ധപ്പെട്ട് ഇത് രണ്ടാം തവണയാണ്  പ്രധാനമന്ത്രി നരേന്ദ്ര മോദി  (Prime Minister Narendra Modi) സര്‍വ്വ കക്ഷി യോഗം (All Party meeting)  വിളിക്കുന്നത്. രാവിലെ 10.30 ന് വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് യോഗം ചേരുക.  


രാജ്യത്തെ നിലവിലെ കൊറോണ സാഹചര്യം, വാക്‌സിന്‍ വിതരണം സംബന്ധിച്ച കാര്യങ്ങളാണ്  യോഗത്തില്‍ മുഖ്യമായും ചര്‍ച്ചയാവുക.  10 എംപിമാരില്‍ കൂടുതലുള്ള പാര്‍ട്ടികള്‍ക്കു മാത്രമേ യോഗത്തില്‍ സംസാരിക്കാന്‍ അനുമതിയുള്ളൂ. 


കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ (Amit Shah), പ്രതിരോധ മന്ത്രി രാജ്നാഥ്  സിംഗ്, ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ദ്ധന്‍  പാര്‍ലെന്ററികാര്യ മന്ത്രി  പ്രഹ്ലാദ് ജോഷി, ജലവിഭവ സഹമന്ത്രി അര്‍ജുന്‍ റാം മേഘ്‌വാള്‍ ഉള്‍പ്പെടെയുള്ളവര്‍ യോഗത്തില്‍  പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്.


Also read: COVID-19: രോഗവ്യാപനത്തിലും രോഗമുക്തിയിലും കേരളം മുന്നില്‍


കോവിഡ് വാക്‌സിന്‍  (COVID Vaccine) വിതരണ൦ സംബന്ധിച്ച  മുന്നൊരുക്കങ്ങളും യോഗം ചര്‍ച്ച ചെയ്യുമെന്നാണ് സൂചന. വാക്‌സിന്‍ വികസന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനായി പ്രധാനമന്ത്രി രാജ്യത്തെ വിവിധ ലാബുകളില്‍ സന്ദര്‍ശനം നടത്തിയതിന് പിന്നാലെയാണ് സര്‍വ്വകക്ഷി യോഗം ചേരുന്നത്.


Also read: COVID-19: കോവിഡ് മൂലം 31 മരണംകൂടി, ഇതുവരെ മരിച്ചത് 2,329 പേര്‍


കര്‍ഷക സമരം കൊടുമ്പിരി  കൊള്ളുന്ന സമയത്താണ് കോവിഡ് സാഹചര്യം വിലയിരുത്താന്‍ യോഗം ചേരുന്നത് എന്നതും ശ്രദ്ധേയമാണ്. പാര്‍ലമെന്റിന്‍റെ ശൈത്യകാല സമ്മേളനത്തിന് മുന്നോടിയായും യോഗത്തെ വിലയിരുത്താം. 


ഡല്‍ഹി അടക്കമുള്ള ചില സംസ്ഥാനങ്ങളില്‍ കോവിഡ് വ്യാപനം കൂടുതല്‍ രൂക്ഷമാവുന്ന സാഹചര്യത്തിലാണ്  കേന്ദ്ര സര്‍ക്കാര്‍ സര്‍വകക്ഷി യോഗം ചേരുന്നത്.