ചെന്നൈ: ദക്ഷിണേന്ത്യയിൽ ചുവടുറപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് ഇറങ്ങിയേക്കുമെന്ന് റിപ്പോർട്ട്. അടുത്ത വർഷം നടക്കാനിരിക്കുന്ന നി‍ർണായകമായ ലോക്സഭാ തിരഞ്ഞെടുപ്പിൽ തമിഴ്നാട്ടിൽ നിന്ന് മത്സരിക്കുന്ന കാര്യം നരേന്ദ്ര മോദി പരിഗണിക്കുന്നതായുള്ള  വിവരങ്ങളാണ് പുറത്തുവരുന്നത്. കഴിഞ്ഞ തവണ മത്സരിച്ച ഉത്തർപ്രദേശിലെ വാരാണസിക്കു പുറമെ തമിഴ്നാട്ടിൽ ഒരു മണ്ഡലത്തിൽ കൂടി പ്രധാനമന്ത്രി മത്സരിച്ചേക്കുമെന്നാണ് വിവരം. 


COMMERCIAL BREAK
SCROLL TO CONTINUE READING

മോദി കന്യാകുമാരിയിൽ നിന്നോ കോയമ്പത്തൂരിൽ നിന്നോ മത്സരിച്ചേക്കാനാണ് സാധ്യത. ഇത്തവണ പ്രധാനമന്ത്രി മോദി തമിഴ്നാട്ടിൽ നിന്നും മത്സരിച്ചാൽ അദ്ഭുതപ്പെടാനില്ലെന്ന് രാഷ്ട്രീയ നിരീക്ഷകനായ പി.കെ.ഡി.നമ്പ്യാർ പറഞ്ഞതായി ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തിരുന്നു.  കാശി–തമിഴ് സംഗമവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുടെ നടപടികൾ തമിഴ്നാടുമായുള്ള ബന്ധം ഊട്ടിയുറപ്പിച്ചിട്ടുണ്ടെന്നും മോദി കന്യാകുമാരിയിൽ നിന്ന് മത്സരിച്ചാൽ കാശിയും കന്യാകുമാരിയും തമ്മിലുള്ള സാംസ്കാരിക ബന്ധം ശക്തമാകുമെന്നുമാണ് അദ്ദേഹം പറഞ്ഞത്. 


ALSO READ: രാഹുൽ ​ഗാന്ധിക്ക് തിരിച്ചടി; മാനനഷ്ടക്കേസിലെ വിധിക്ക് സ്റ്റേ ഇല്ല, അയോഗ്യത തുടരും


റിപ്പോർട്ടുകൾ അനുസരിച്ച് പ്രധാനമന്ത്രി കന്യാകുമാരിയിൽ നിന്ന് മത്സരിക്കാനുള്ള സാധ്യതയാണ് കൂടുതൽ. കാരണം, തമിഴ്നാട്ടിൽ ബിജെപിയ്ക്ക് ശക്തിയുള്ള മണ്ഡലങ്ങളിൽ ഒന്നാണ് കന്യാകുമാരി. 2021ൽ നടന്ന ലോക്സഭാ ഉപതിരഞ്ഞെടുപ്പിൽ ബിജെപിയുടെ പൊൻ രാധാകൃഷ്ണനാണ് കന്യാകുമാരി മണ്ഡലത്തിൽ മത്സരിച്ചത്. കോൺഗ്രസിന്റെ വിജയകുമാറായിരുന്നു എതിർ സ്ഥാനാർത്ഥി. വിജയകുമാർ  5,76,037 വോട്ടുകൾ നേടിയപ്പോൾ 4,38,087 വോട്ടുകൾ നേടാൻ പൊൻരാധാകൃഷ്ണന് സാധിച്ചിരുന്നു.  


കോയമ്പത്തൂ‍ർ മണ്ഡലത്തിലും ബിജെപിയ്ക്ക് വലിയ സ്വാധീനമുണ്ട്. കോയമ്പത്തൂർ മേഖലയിൽ ഒരു എംഎൽഎയുണ്ട് എന്ന ആത്മവിശ്വാസവും ബിജെപിയ്ക്കുണ്ട്. കോയമ്പത്തൂർ സൗത്തിൽ നിന്നുള്ള വനതി ശ്രീനിവാസനാണ് ബിജെപിയുടെ എംഎൽഎ. 2019 ൽ നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥി സി.പി. രാധാകൃഷ്ണൻ 3,92,007 വോട്ടുകൾ നേടിയിരുന്നു. അന്ന് സിപിഎമ്മിൻ്റെ പി.ആർ.നടരാജൻ 5,71,150 വോട്ടുകൾ നേടി. എന്തായാലും ദക്ഷിണേന്ത്യയിൽ ചുവടുറപ്പിക്കുക എന്ന ഉറച്ച ലക്ഷ്യവുമായാകും തമിഴ്നാട്ടിലേക്കുള്ള മോദിയുടെ  വരവ് എന്ന കാര്യത്തിൽ സംശയമില്ല. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.