കേന്ദ്രമന്ത്രിസഭ വിപുലീകരിക്കാനൊരുങ്ങി പ്രധാനമന്ത്രി; പുതുമുഖങ്ങൾക്ക് സാധ്യത
കേന്ദ്രമന്ത്രിസഭയില്‍ സമഗ്രമായ അഴിച്ചു പണിക്കുള്ള തയ്യാറെടുപ്പ് നടക്കുന്നതായി സൂചന.
ന്യുഡൽഹി: കേന്ദ്രമന്ത്രിസഭയില്‍ സമഗ്രമായ അഴിച്ചു പണിക്കുള്ള തയ്യാറെടുപ്പ് നടക്കുന്നതായി സൂചന. റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ മന്ത്രിസഭയില്‍ കൂടുതല്‍ പുതുമുഖങ്ങളെ ഉള്‍പ്പെടുത്തി വികസിപ്പിക്കാനും മോശം പ്രകടനം നടത്തിയവരെ പാര്‍ട്ടി പദവികളിലേക്ക് കൊണ്ടു വരാനുമുള്ള നീക്കമാണ് നടക്കാൻ പോകുന്നത് എന്നാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോദി (PM Modi) ആഭ്യന്തരമന്ത്രി അമിത് ഷായുമായും ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡയുമായും പല തവണ നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിൽ 25 പേരെ കേന്ദ്രമന്ത്രിസഭയിലേക്ക് കൊണ്ടു വരാന്‍ ധാരണയായതായി ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
Also Read: Digital India, രാജ്യത്തിന്‍റെ ശക്തിയുടെ മുദ്രാവാക്യമെന്ന് Prime Minister Narendra Modi
നിലവില്‍ 53 മന്ത്രിമാരാണ് രണ്ടാം മോദി സര്‍ക്കാരില്‍ ഉള്ളത്. കേന്ദ്രമന്ത്രിസഭയില്‍ ഭരണഘടന പ്രകാരം 81 അംഗങ്ങള്‍ വരെയാവാം എന്നാണ്. ഈ സാധ്യത പ്രയോജനപ്പെടുത്തി മന്ത്രിസഭ വിപുലീകരിക്കാനാണ് പ്രധാനമന്ത്രി (PM Modi) ഉദ്ദേശിക്കുന്നത് എന്നാണ് സൂചന. പ്രവര്‍ത്തന മികവ് കാണിച്ച മന്ത്രിമാര്‍ പലരും തുടരാനാണ് സാധ്യത.
ഇതിനിടയിൽ മന്ത്രിമാരായി പരിഗണിക്കേണ്ടവരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കി കഴിഞ്ഞെന്നും സൂചനയുണ്ട്. ഉത്തര്‍പ്രദേശ് അടക്കം അഞ്ച് സംസ്ഥാനങ്ങളിലേക്ക് അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളും 2024-ലെ പൊതുതിരഞ്ഞെടുപ്പും മുന്നില്‍ കണ്ടായിരിക്കും മോദിയുടെ മന്ത്രിസഭാ വിപുലീകരണം.
മാത്രമല്ല മന്ത്രിസഭാ വികസനത്തിന്റെ ഭാഗമായി അധികവകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന പലമന്ത്രിമാരില്‍ നിന്നും ചില വകുപ്പുകള്‍ എടുത്തു മാറ്റാനും സാധ്യതയുണ്ട്.
കോണ്ഗ്രസ് വിട്ട് ബിജെപിയിലെത്തിയ ജ്യോതിരാതിദ്യ സിന്ധ്യ, അസമില്‍ ഹിമന്ത ബിശ്വാസ് ശര്‍മ്മയ്ക്കായി വഴി മാറി കൊടുത്ത സര്‍ബാനന്ദ സോനാവല്‍, ബീഹാറില്‍ നിന്നും സുശീല്‍ കുമാര്‍ മോദി എന്നിവര്‍ മന്ത്രിസഭയിലേക്ക് എത്തുമെന്ന സൂചനയുണ്ട്.
അതുപോലെ ഹാരാഷ്ട്രയില്‍ നിന്നും നാരായണ് റാണേ, ഭൂപേന്ദ്രയാദവ് എന്നിവരും മന്ത്രിസഭയില്‍ എത്തിയേക്കാം. യുപിയില്‍ നിന്നും വരുണ് ഗാന്ധി, രാംശങ്കര്‍ കഠേരിയ, അനില്‍ ജയ്ന്‍, റീത്താ ബഹുഗുണാ ജോഷി, സഫര്‍ ഇസ്ലാം എന്നിവര്‍ക്ക് മന്ത്രിസ്ഥാനം കിട്ടാന്‍ സാധ്യതയുണ്ടെന്ന റിപ്പോർട്ടും പുറത്തുവരുന്നുണ്ട്.
ഒപ്പം ബിജെപി സഖ്യകക്ഷിയായ അപ്നാ ദളിലെ അനുപ്രിയ പട്ടേലിന്റെ പേരും പട്ടികയിൽ ഉണ്ടെന്ന് സൂചനയുണ്ട്. ഇതിനുപുറമേ നിയമസഭാ തിരഞ്ഞെടുപ്പില്‍ ശക്തമായ പോരാട്ടം കാഴ്ചച് വച്ച ബംഗാള്‍ ബിജെപിയില്‍ നിന്നും ചിലര്‍ മന്ത്രിസഭയിലേക്ക് വന്നേക്കാം.
രാം വില്വാസ് പാസ്വാന്‍ മരിച്ച ഒഴിവില്‍ എല്‍ജെപിയില്‍ നിന്നും മകൻ ചിരാഗ് പാസ്വാന് പകരമായി വിമതനീക്കം നടത്തിയ ചിരാഗിന്റെ അമ്മാവന്‍ പശുപതി പരസ് മന്ത്രിസഭയിലെത്തുമെന്നും റിപ്പോർട്ടുണ്ട്. എന്നാൽ നിതീഷ് കുമാറിന്റെ ജെഡിയു മന്ത്രിസഭയില്‍ ചേരുമോ എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തതയില്ല.
പക്ഷേ ജെഡിയു രണ്ട് മന്ത്രിസ്ഥാനം ആഗ്രഹിക്കുന്നതായി റിപ്പോര്‍ട്ടുകളുമുണ്ട്. കഴിഞ്ഞ ഒരു മാസത്തിലേറെയായി മന്ത്രിസഭാ പുനസംഘടനയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നിരവധി യോഗങ്ങളില്‍ പങ്കെടുത്തുവെന്നും ഇതിൽ എല്ലാ മന്ത്രിമാരുടെയും കഴിഞ്ഞ കാല പ്രവര്‍ത്തനങ്ങള്‍ അദ്ദേഹം നേരിട്ട് വിലയിരുത്തിയെന്നും സൂചനയുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...