കൊറോണയെ ചെറുക്കാൻ പരിശോധനയും ചികിത്സയും കാര്യക്ഷമമാക്കണം: PM Modi
യോഗത്തിൽ മഹാരാഷ്ട്ര, ആന്ധ്രാ പ്രദേശ്, ഉത്തർപ്രദേശ്, കർണാടക, ഡൽഹി, തമിഴ്നാട്, പഞ്ചാബ് എന്നീ സംസ്ഥാനത്തിലെ മുഖ്യമന്ത്രിമാരും ആരോഗ്യമന്ത്രിമാരുമാണ് പങ്കെടുത്തത്.
ന്യുഡൽഹി: രാജ്യത്ത് കൊറോണ (Covid19) കേസുകൾ കൂടുതലുള്ള 7 സംസ്ഥാനനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി വീഡിയോ കോൺഫറൻസിംഗിലൂടെ (video conferencing)കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയിൽ കൊറോണയെ ചെറുക്കുന്നതിന് പരിശോധന, ചികിത്സ, സമ്പർക്കം കണ്ടെത്തൽ, നിരീക്ഷണം എന്നിവയിൽ കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
രോഗത്തെക്കുറിച്ചുള്ള ശരിയായ വിവരങ്ങൾ ജനങ്ങൾക്ക് നൽകണമെന്നും രോഗബാധകൾ കൂടുതലും സ്ഥിരീകരിക്കുന്നത് ലക്ഷണങ്ങളില്ലാതെയാണെന്നും ഈ സാഹചര്യത്തിൽ പല കിംവദന്തികൾ കേൾക്കുമെന്നും ഇത് ജനങ്ങളിൽ സംശയങ്ങൾക്ക് ഇടയാക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി (PM Modi) പറഞ്ഞു. ഇത് സാഹചര്യത്തിന്റെ ശരിക്കുള്ള വശം ജനങ്ങൾക്ക് മനസിലാകാതെ പോകുന്നതിന് കാരണമാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
മാസ്ക് ധരിക്കുന്നത് കുറച്ച് പ്രയാസമുള്ള കാര്യമാണെങ്കിലും മാസ്ക് ധരിച്ചില്ലെങ്കിൽ അപകടമാണെന്നും പ്രധാനമന്ത്രി (PM Modi) പറഞ്ഞു. ഈ സമയത്തും ലോകത്തെമ്പാടും ജീവൻ രക്ഷാ മരുന്നുകൾ എത്തിക്കാൻ ഇന്ത്യയ്ക്ക് കഴിഞ്ഞിട്ടുണ്ടെന്ന് പറഞ്ഞ പ്രധാനമന്ത്രി ഓരോ സംസ്ഥാനങ്ങളിലും തടസമില്ലാതെ മരുന്നുകൾ എത്തിക്കുന്നതിന് നമുക്ക് ഒരുമിച്ച് പ്രവർത്തിക്കണമെന്നും പറഞ്ഞു.
Also read: ആശങ്കയേറുന്നു; സംസ്ഥാനത്ത് ഇന്ന് 5376 പേർക്ക് കൊറോണ സ്ഥിരീകരിച്ചു!
യോഗത്തിൽ മഹാരാഷ്ട്ര, ആന്ധ്രാ പ്രദേശ്, ഉത്തർപ്രദേശ്, കർണാടക, ഡൽഹി, തമിഴ്നാട്, പഞ്ചാബ് എന്നീ 7 സംസ്ഥാനത്തിലെ (Seven states) മുഖ്യമന്ത്രിമാരും ആരോഗ്യമന്ത്രിമാരുമാണ് പങ്കെടുത്തത്. ഇന്ത്യയിലെ (India) മൊത്തം രോഗബാധയിലെ 63 ശതമാനവും ഈ സംസ്ഥാനങ്ങളിലാണ്. അതുപോലെതന്നെ 77% മരണങ്ങളും ഇവിടെയാണ് സംഭവിച്ചിട്ടുള്ളതും.
കൊറോണ (Covid19) രോഗബാധയിൽ ലോകത്ത് രണ്ടാം സ്ഥാനത്താണ് ഇന്ത്യയിപ്പോൾ. രോഗബാധയിൽ മുന്നിട്ടു നിൽക്കുന്നത് അമേരിക്കയാണ്. ഇന്ത്യയിൽ ഇതുവരെ അൻപത്തിയാറ് ലക്ഷം കേസുകളാണ് ഇപ്പോൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മരണനിരക്ക് ഇതുവരെ 90,000 കടന്നു.