തിരുവനന്തപുരം: സംസ്ഥാനത്ത് ആശങ്കയേറുന്നു. ഇന്ന് കൊറോണ (Covid19) സ്ഥിരീകരിച്ചത് 5376 പേർക്കാണ്. ഇതിൽ 4424 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 640 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 2599 പേർ രോഗമുക്തരായിട്ടുണ്ട്. പതിവ് കൊറോണ അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ (Pinarayi Vijayan) നടത്തിയ പത്ര സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
കൊറോണ ബാധമൂലമുള്ള 20 മരണങ്ങൾകൂടി ഇന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ആകെ മരണം 592 ആയിട്ടുണ്ട്. . തിരുവനന്തപുരത്ത് ഇന്നും സ്ഥിതി രൂക്ഷമാണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 64 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 140 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്.
99 ആരോഗ്യപ്രവർത്തകർക്കും (Health workers) കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് 25, കണ്ണൂർ 19, എറണാകുളം 17, മലപ്പുറം 15, തൃശൂർ 12, കൊല്ലം 3, കാസർഗോഡ് 3, ആലപ്പുഴ 2, പത്തനംതിട്ട 1, പാലക്കാട് 1, വയനാട് 1 ആരോഗ്യ പ്രവർത്തകർക്കാണ് ഇന്ന് രോഗം ബാധിച്ചത്. എറണാകുളം ജില്ലയിലെ 9 ഐ.എൻ.എച്ച്.എസ്. ജീവനക്കാർക്കും രോഗം ബാധിച്ചു.
ഇന്ന് രോഗം സ്ഥിരീകരിച്ചത് തിരുവനന്തപുരത്ത് 852 പേർക്കും, മലപ്പുറത്ത് 512 പേർക്കും, കോഴിക്കോട് 504 പേർക്കും, കാസർഗോഡ് 136 പേർക്കും, തൃശൂർ 478 പേർക്കും, ആലപ്പുഴ യിൽ നിന്നുള്ള 501 പേർക്കും , എറണാകുളം ജില്ലയിൽ 624 പേർക്ക് വീതവും, പാലക്കാട് 278 പേർക്കും, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 223 പേർക്കും, കൊല്ലം 503 പേർക്കും, കണ്ണൂർ ജില്ലയിൽ 365 പേർക്കും, കോട്ടയത്ത് 262 പേർക്കും, ഇടുക്കിയിൽ 79 പേർക്കും, വയനാട് 59 പേർക്കുമാണ് ഇന്ന് കൊറോണ (Covid19) സ്ഥിരീകരിച്ചിരിക്കുന്നത്.
Also read: സ്വപ്നയുടെ വീട്ടിൽ കടകംപള്ളി പോയത് പലതവണ; ആരോപണവുമായി സന്ദീപ് വാര്യർ
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,12,629 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുളളത്. ഇന്ന് ആശുപത്രിയിൽ പ്രവേശിച്ചത് 3131 പേരെയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 51200 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്ത് ഇന്ന് 17 പുതിയ ഹോട്ട്സ്പോട്ടുകളാണ് ഉള്ളത്. 15 ഹോട്ട്സ്പോട്ടുകളെ ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ നിലവിൽ 641 ഹോട്ട്സ്പോട്ടുകളാണ് ഉള്ളത്.