New Delhi: Board Exam നടക്കുന്നതിന് മുന്‍പായി  Prime Minister Narendra Modi    വിദ്യര്‍ത്ഥികളും മാതാപിതാക്കളും  അദ്ധ്യാപകരുമായി നടത്തുന്ന സംവാദം  "Pariksha Pe Charcha" യുടെ തിയതി പുറത്തുവിട്ടു...


COMMERCIAL BREAK
SCROLL TO CONTINUE READING

Board Exam എഴുതുന്ന  വിദ്യാർത്ഥികൾക്ക് പരീക്ഷാ കാലത്തെ സമ്മർദ്ദം ഇല്ലാതാക്കാനായി കേന്ദ്രസർക്കാർ ആവിഷ്‌കരിച്ച ഈ പ്രോഗ്രാം ഏപ്രില്‍ 7ന്  നടക്കും. കൊറോണ വ്യാപനത്തിന്‍റെ  പശ്ചാത്തലത്തിൽ  വെർച്വൽ രീതിയിലാകും  ഈ വര്‍ഷം പരിപാടി നടക്കുക.  പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്   (Prime Minister Narendra Modi) ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്.   പരീക്ഷയെ ജീവിതത്തിന്‍റെ  അവസാനമായല്ല മറിച്ച് അവസരമായി മാത്രമേ കാണാവൂ എന്നായിരുന്നു പ്രധാനമന്ത്രി നല്‍കിയ മന്ത്രം... .


കൂടാതെ, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി  Ramesh Pokhriyal Nishank പരിപാടി സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍  ട്വിറ്ററിലൂടെ അറിയിയ്ക്കുകയുണ്ടായി.


'പുതിയ രീതിയിൽ വിശാലമായി, കൂടുതല്‍  വിഷയങ്ങളെക്കുറിച്ചുള്ള രസകരമായ ചോദ്യങ്ങൾ ഉൾപ്പെടുത്തി പരീക്ഷയ്ക്കായി തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾ, രക്ഷിതാക്കൾ,വിദ്യാർത്ഥികൾ എന്നിവരുമായി ചർച്ച നടത്തും. ഏപ്രിൽ ഏഴിന് എല്ലാവരും പPariksha Pe Charcha കാണൂ', പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.  


ട്വീറ്റിനൊപ്പം മുന്‍  വർഷങ്ങളിൽ നടന്ന Pariksha Pe Charchaയുടെ ഭാഗങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള  മനോഹരമായ വീഡിയോയും പ്രധാനമന്ത്രി പങ്കുവെച്ചു.   #ExamWarrior എന്ന  ഹാഷ്  ടാഗോടെയായിരുന്നു ട്വീറ്റ്.



Board Exam നടക്കുന്ന സമയത്ത്  വിദ്യാർത്ഥികൾ നേരിടുന്ന സമ്മർദ്ദം ഇല്ലാതാക്കാൻ 2016 ലാണ് കേന്ദ്രസർക്കാർ Pariksha Pe Charcha എന്ന പ്രതിവർഷ പരിപാടിക്ക് തുടക്കമിട്ടത്.  വിദ്യാര്‍ഥികളും അദ്ധ്യാപകരും ഏറെ  ഉത്സാഹത്തോടെയാണ് ഈ  പരിപാടിയില്‍ പങ്കെടുക്കുന്നത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.