G20 Summit: ജി 20 ഉച്ചക്കോടിയ്ക് ശേഷം PM Modi തിരിച്ചത്തി, സ്കോട്ട്ലൻഡില്‍ ഡ്രം കൊട്ടുന്ന പ്രധാനമന്ത്രിയുടെ വീഡിയോ വൈറല്‍
ജി 20 ഉച്ചക്കോടിയുമായി ബന്ധപ്പെട്ട ദ്വിരാഷ്‌ട്ര സന്ദർശത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയിൽ തിരിച്ചെത്തി.
New Delhi: ജി 20 ഉച്ചക്കോടിയുമായി ബന്ധപ്പെട്ട ദ്വിരാഷ്‌ട്ര സന്ദർശത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയിൽ തിരിച്ചെത്തി.
ഒക്ടോബർ 29ന് ആരംഭിച്ച അഞ്ച് ദിവസം നീണ്ടു നിന്ന റോം, UK സന്ദർശനത്തിന് ശേഷമാണ് അദ്ദേഹം ഇന്ന് രാവിലെ ഡൽഹിയിൽ തിരിച്ചെത്തിയത്. ലോകം നേരിടുന്ന പല ആഗോള വിഷയങ്ങളിലും നടന്ന ചര്‍ച്ചകള്‍ ശ്രദ്ധേയമായി.
ലോകരാജ്യങ്ങൾ നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയും കാലാവസ്ഥാവ്യതിയാനവും ജി 20 ഉച്ചക്കോടിയില്‍ ചര്‍ച്ചയായിരുന്നു. റോമിലെത്തിയ പ്രധാനമന്ത്രി മോദി (PM Modi) വത്തിക്കാനിൽ മാർപാപ്പയുമായും കൂടിക്കാഴ്‌ച്ച നടത്തി.
റോം സന്ദർശനത്തിന് ശേഷം പ്രധാനമന്ത്രി യുകെയിലെത്തി. സ്‌കോട്ട്ലൻഡ് നഗരമായ ഗ്ലാസ്‌ഗോയിൽ നടന്ന COP26 സമ്മേളനത്തിൽ അദ്ദേഹം പങ്കെടുത്തു. കാലാവസ്ഥ വ്യതിയാനത്തെ തുടർന്ന് ലോകത്തുണ്ടാകുന്ന വിപത്തുകൾ വിശകലനം ചെയ്യുകയും അടിയന്തര നടപടികൾ സ്വീകരിക്കാനും ലക്ഷ്യംവെച്ച് ഐക്യരാഷ്‌ട്രസഭയുടെ നേതൃത്വത്തിൽ നടക്കുന്നതാണ് COP26 സമ്മേളനം.
രണ്ട് ദിവസത്തെ ഗ്ലാസ്‌ഗോ സന്ദർശനത്തിന് ശേഷം, ഇന്ത്യയിലേക്ക് മടങ്ങുന്ന അവസരത്തില്‍ തന്നോട് വിടപറയാൻ തടിച്ചുകൂടിയ സ്കോട്ടിഷ് ഇന്ത്യൻ സമൂഹവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ആശയവിനിമയം നടത്തി.
Also Read: Modi - Pope Francis Meet: മാർപാപ്പ - മോദി കൂടികാഴ്ച: പോപ്പിനെ ഇന്ത്യയിലേക്ക് ക്ഷണിച്ച് പ്രധാനമന്ത്രി
പ്രധാനമന്ത്രി വിമാനത്താവളത്തിലേയ്ക്ക് പുറപ്പെടുന്ന വേളയില്‍ ആവേശഭരിതമായ ആർപ്പുവിളിയും താളത്തിലുള്ള വാദ്യമേളവും കൊണ്ട് ജനങ്ങള്‍ അദ്ദേഹത്ത അഭിവാദ്യം ചെയ്തു. ഒരു വലിയ ജനക്കൂട്ടം ഇന്ത്യൻ പരമ്പരാഗത വസ്ത്രങ്ങളും തലപ്പാവും ധരിച്ചായിരുന്നു എത്തിയത്.
ജനങ്ങളുടെ ആവേശത്തില്‍ പ്രധാനമന്ത്രിയും പങ്കുചേര്‍ന്നു. അവര്‍ക്കൊപ്പം ഡ്രം കൊട്ടിയ പ്രധാനമന്ത്രി ജനക്കൂട്ടത്തിലുണ്ടായിരുന്ന നിരവധി പേരുമായി ആശയവിനിമയം നടത്തി. ചില കുട്ടികളുടെ തലയിൽ വാത്സല്യപൂർവ്വം തലോടുകയും ഹസ്തദാനം നൽകുകയും ചെയ്തു. ചിലര്‍ക്ക് ഓട്ടോഗ്രാഫ് നല്‍കുകയും ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...