2013 Patna blast: നരേന്ദ്ര മോദിയുടെ റാലിക്കിടെ നടന്ന സ്ഫോടനം: നാല് പ്രതികൾക്ക് വധശിക്ഷ

മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ (Gujarat Chief Minister) പട്‌നയിൽ നടത്തിയ റാലിക്കിടെയായിരുന്നു സ്ഫോടനം നടന്നത്. 

Written by - Zee Malayalam News Desk | Last Updated : Nov 1, 2021, 05:52 PM IST
  • പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പട്‌നയിലെ റാലിക്കിടെ സ്‌ഫോടനം നടത്തിയ കേസില്‍ നാല് പേര്‍ക്ക് വധശിക്ഷ.
  • ആ സമയത്ത് നരേന്ദ്ര മോദി പ്രധാനമന്ത്രി സ്ഥാനാർഥിയും ഗുജറാത്ത് മുഖ്യമന്ത്രിയായിരിന്നു.
  • രണ്ട് പ്രതികള്‍ക്ക് ജീവപരന്ത്യം ശിക്ഷയും രണ്ട് പ്രതികള്‍ക്ക് 10 വര്‍ഷം തടവും കോടതി വിധിച്ചു.
 2013 Patna blast: നരേന്ദ്ര മോദിയുടെ റാലിക്കിടെ നടന്ന സ്ഫോടനം: നാല് പ്രതികൾക്ക് വധശിക്ഷ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി (Narendra Modi) 2013ൽ നടത്തിയ റാലിക്കിടെ (Rally) നടന്ന സ്ഫോടനവുമായി (Blast) ബന്ധപ്പെട്ട് നാല് കുറ്റവാളികൾക്ക് വധശിക്ഷ (Death Penalty) വിധിച്ചു. എൻഐഎ കോടതിയാണ് (NIA Court) ശിക്ഷ വിധിച്ചത്. മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ (Gujarat Chief Minister) പട്‌നയിലെ ഗാന്ധിമൈതാനില്‍ 2013 ഒക്ടോബര്‍ 27ന് ബി.ജെ.പി സംഘടിപ്പിച്ച ‘ഹുങ്കാര്‍ റാലി’യിലായിരുന്നു സ്‌ഫോടനം. 

അന്ന് സ്ഫോടനത്തിലും ഭയന്നോടുന്നതിനിടെ നടന്ന തിക്കിലും തിരക്കിലും പെട്ട് ആറ് പേർ മരിക്കുകയും 80 പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. കേസിൽ കുറ്റവാളികളാണെന്ന സ്ഥിരീകരിച്ച മറ്റ് രണ്ട് പേർക്ക് ജീവപര്യന്തം തടവ് ശിക്ഷയും രണ്ട് പേർക്ക് പത്ത് വർഷം തടവുമാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. കേസിൽ ആകെ 10 പ്രതികളാണ് ഉണ്ടായിരുന്നത്. ഇവരിൽ ഒൻപത് പേരെയും കോടതി ശിക്ഷിച്ചു. ഒരാൾക്ക് ഒരു വർഷം തടവ് ശിക്ഷയാണ് ലഭിച്ചത്.

Also Read: Kerala Piravi 2021: കേരളപ്പിറവി ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഗാന്ധി മൈതാനിലും പരിസരങ്ങളിലുമായി വച്ച 17 ബോംബുകളില്‍ ഏഴെണ്ണമാണു പൊട്ടിയത്. മോദിയെ പ്രധാനമന്ത്രി സ്ഥാനാർഥിയായി പ്രഖ്യാപിച്ച ശേഷം നടന്ന റാലിയിലായിരുന്നു സ്ഫോടനം നടന്നത്. മോദി പ്രസംഗിച്ച വേദിയിൽ നിന്നും 150 മീറ്റർ ദൂരെയാണ് രണ്ട് സ്ഫോടനങ്ങൾ നടന്നത്. എന്നാൽ ഈ സമയത്ത് മോദിയും ബിജെപി നേതാക്കളും സ്ഥലത്തുണ്ടായിരുന്നില്ല. 

Also Read: Modi - Pope Francis Meet: മാർപാപ്പ - മോദി കൂടികാഴ്ച: പോപ്പിനെ ഇന്ത്യയിലേക്ക് ക്ഷണിച്ച് പ്രധാനമന്ത്രി

എന്നാൽ സ്ഫോടനത്തിന് ശേഷവും മോദി (Narendra Modi) റാലിയിൽ പ്രസംഗിച്ചു. ഒമ്പത് ഇന്ത്യൻ മുജാഹിദ്ദീൻ (Indian Mujahideen) പ്രവർത്തകരെയും ഒരു സിമി (SIMI) പ്രവർത്തകനെയുമാണ് അറസ്റ്റ് ചെയ്തത്. നുമാൻ അൻസാരി, ഹൈദർ, മുഹമ്മദ് മുജീബുള്ള അൻസാരി, ഉമർ സിദ്ധിഖി, അസറുദ്ദീൻ ഖുറേഷി, അഹമ്മദ് ഹുസൈൻ, ഫക്രുദ്ദീൻ, മൊഹമ്മദ് ഇഫ്തിക്കർ ആലം എന്നിവർക്ക് പുറമെ പ്രായപൂർത്തിയാകാത്ത ഒരാളുമാണ് പ്രതികളായിരുന്നത്. 2017 ഒക്ടോബർ 12 ന് പ്രായപൂർത്തിയാകാത്തയാളെ സംഭവത്തിൽ കുറ്റക്കാരനെന്ന് കണ്ട് മൂന്ന് വർഷത്തെ തടവിന് ജുവനൈൽ ജസ്റ്റിസ് ബോർഡ് ശിക്ഷിച്ചിരുന്നു.

 

Trending News