New Delhi : രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായിരിക്കെ എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും സാഹചര്യങ്ങൾ വിലയിരുത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി (PM Modi) കോവിഡ് വാക്സിനേഷൻ (COVID Vaccination) വേഗത്തിലാക്കാൻ ആവശ്യപ്പെട്ടു. എല്ലാ സംസ്ഥാനങ്ങളും വാക്സിൻ വിതരണത്തിൽ വേഗത കുറയ്ക്കാൻ പാടില്ലയെന്ന് ഉറപ്പ് വരുത്തണമെന്ന് പ്രധാനമന്ത്രി നിർദേശം നൽകുകയും ചെയ്തു.



COMMERCIAL BREAK
SCROLL TO CONTINUE READING

സംസ്ഥാനതലത്തിൽ പ്രഖ്യാപിച്ചിരിക്കുന്ന ലോക്ഡൗണിലും വാക്സിൻ വിതരണം സുഗമമായി തന്നെ മുന്നോട്ട് പോകണമെന്ന് പ്രധാനമാന്ത്രി അറിയിച്ചു. യാതൊരു മുടക്കവും വരത്താതെ വാക്സിനേഷൻ നടപടികൾ സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി. കൂടാതെ വക്സിനേഷന്റെ ഭാഗമായി ഡ്യൂട്ടിയുള്ള ആരോഗ്യ പ്രവർത്തകർക്ക് മറ്റ് ചുമതലകൾ നൽകരുതെന്ന് പ്രധാനമന്ത്രി നിർദേശിച്ചു.


ALSO READ : രാജ്യത്തെ ഓക്സിജൻ വിതരണ ക്രമീകരണത്തിൽ മാറ്റം കൊണ്ട് വരണമെന്ന് സുപ്രീം കോടതി


രാജ്യത്ത് 12 സംസ്ഥാത്താനങ്ങളിലാണ് 1 ലക്ഷത്തിൽ അധികം കോവിഡ് രോഗികൾ ചികിത്സയിലുള്ളത്. കൂടാതെ വാക്സിന്റെ നിർമാണതോത് ഉയർത്തുമെന്ന് പ്രധാനമന്ത്രി ഉറപ്പ് നൽകി. സംസ്ഥാനങ്ങൾക്കായി 17.7 കോടി വാക്സിനുകൾ വിതരണം ചെയ്യുമെന്ന് പ്രധാനമന്ത്രി അറിയിച്ചു.


ALSO READ : Covid Vaccine പേറ്റന്റ് ഒഴിവാക്കാൻ അമേരിക്ക; നീക്കം കമ്പനികളുടെ എതിർപ്പ് അവ​ഗണിച്ച്


പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, ആഭ്യന്തര മന്ത്രി അമിത് ഷാ, ധനകാര്യ മന്ത്രി നിർമല സീതരാമൻ, ആരോഗ്യ മന്ത്രി ഡോ. ഹർൽ് വർധൻ, റെയിൽവെ മന്ത്രി പിയുഷ് ഗോയൽ രാസവളം സഹ മന്ത്രി മനസുഖ് മാണ്ഡാവ്യാ തുടങ്ങിയവർ രാജ്യത്ത് കോവിഡ് വിലയിരുത്തൽ ചർച്ചയ്ക്ക് പങ്കെുടത്തിരുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.