Breaking: സംസ്ഥാനത്ത് സമ്പൂർണ്ണ ലോക്ക്ഡൗൺ

മെയ് 8 മുതൽ മെയ് 16 വരെയാണ് ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : May 6, 2021, 11:56 AM IST
  • മെയ് 8 മുതൽ മെയ് 16 വരെയാണ് ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്.
  • മിനി ലോക്ക്ഡൗൺ ഫലം കാണുന്നില്ലെന്ന പൊലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
  • ചൊവ്വാഴ്ച മുതലാണ് സംസ്ഥാനത്ത് മിനി ലോക്ക്ഡൗൺ ആരംഭിച്ചത്.
  • 80 ശതമാനത്തോളം ജനങ്ങളും അനാവശ്യമായി യാത്ര ചെയ്യുകയാണെന്ന് ഡിജിപിക്ക് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.
Breaking: സംസ്ഥാനത്ത് സമ്പൂർണ്ണ ലോക്ക്ഡൗൺ

സംസ്ഥാനത്ത് സമ്പൂർണ്ണ ലോക്ക്സൗണ് പ്രഖ്യാപിച്ചു. മെയ് 8 മുതൽ മെയ് 16 വരെയാണ് ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്. മിനി ലോക് ഡൗൺ ഫലപ്രദമാകാതിരുന്നതിനെ തുടർന്നാണ് ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്. കോവിഡ് രോഗബാധ അതിരൂക്ഷമായ സാഹചര്യത്തിലാണ് ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്. 

മിനി ലോക്ക്ഡൗൺ ഫലം കാണുന്നില്ലെന്ന പൊലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ചൊവ്വാഴ്ച മുതലാണ് സംസ്ഥാനത്ത് മിനി ലോക്ക്ഡൗൺ (Mini Lockdown) ആരംഭിച്ചത്. എന്നാൽ ഇത് വേണ്ടത്ര ഫലം കാണുന്നില്ലെന്നാണ് പൊലീസ് റിപ്പോർട്ടിൽ പറയുന്നത്. 80 ശതമാനത്തോളം ജനങ്ങളും അനാവശ്യമായി യാത്ര ചെയ്യുകയാണെന്ന് ഡിജിപിക്ക് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. സ്ഥിതി അതീവ ​ഗുരുതരമാണെന്നും നിയന്ത്രണങ്ങൾ ഇനിയും ശക്തമാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിരുന്നു.

ALSO READ: കേരളം സമ്പൂർണ ലോക്ക്ഡൗണിലേക്കോ? മിനി ലോക്ക്ഡൗൺ ഫലം കാണുന്നില്ലെന്ന് പൊലീസ് റിപ്പോർട്ട്

കേരളത്തിലെ പ്രതിദിന കോവിഡ് (Covid 19) രോഗബാധിതരുടെ എണ്ണം ഇതിനോടകം തന്നെ നാൽപതിനായിരം കടന്നു. ബുധനാഴ്ച്ച കേരളത്തിൽ കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്. 41953 പേർക്കാണ്.  രോഗം സ്ഥിരീകരിച്ചവരിൽ 283 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 38,896 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 2657 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. കേരളത്തിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25.69 ശതമാനത്തിലാണ് നിൽക്കുന്നത്.

ALSO READ: Kerala Covid Update: ആദ്യമായി നാൽപ്പത്തിനായിരം കടന്ന് കൊവിഡ് രോഗികൾ; സ്ഥിതി അതീവ ഗുരുതരം

 എറണാകുളം ജില്ലയിൽ കൊവിഡ് വ്യാപനം (Covid) നിയന്ത്രണാതീതമായ സാഹചര്യത്തിൽ ലോക്ക്ഡൗൺ (Lock Down) നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25 ശതമാനത്തിന് മുകളിൽ റിപ്പോർട്ട് ചെയ്യുന്ന 74 പഞ്ചായത്തുകൾ പൂർണമായും അടയ്ക്കാനും തീരുമാനിച്ചിരുന്നു. 26.54 ആണ് എറണാകുളത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. അതായത് 100 പേരെ പരിശോധിക്കുമ്പോൾ 27 പേരിൽ വൈറസ് സാന്നിധ്യം കണ്ടെത്തുന്നു. മണീട്, കുട്ടമ്പുഴ, ഇലഞ്ഞി, ചോറ്റാനിക്കര, എടക്കാട്ടുവയൽ, വടവുകോട്, ആരക്കുഴ, കിഴക്കമ്പലം ഒഴികെയുള്ള പഞ്ചായത്തുകളിലാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25 ശതമാനത്തിന് മുകളിലാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

ALSO READ:ശ്രീ ചിത്രയിൽ ഓക്‌സിജൻ ക്ഷാമം; ശസ്ത്രക്രിയകൾ മാറ്റിവെച്ചു

നിലവിൽ സംസ്ഥാനത്ത് ഓക്സിജൻ, ഐസിയു കിടക്കകൾ, വെന്റിലേറ്റർ എന്നിവയ്ക്ക് ക്ഷാമമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. രണ്ട് ഡോസ് വാക്സിൻ ലഭിച്ച മെഡിക്കൽ വിദ്യാർഥികളെയും തെരഞ്ഞെടുപ്പ് ഡ്യൂട്ടി ചെയ്തവരെയും കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഉപയോ​ഗിക്കും. കെഎസ്ഇബി, വാട്ടർ അതോറിറ്റി കുടിശിക രണ്ട് മാസം പിരിക്കരുതെന്നും ബാങ്കുകൾ റിക്കവറി നടപടികൾ നിർത്തിവയ്ക്കണമെന്നും നിർദേശം നൽകിയതായും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 
 

Trending News