Nowshera : ഇന്ത്യൻ സൈന്യം നമ്മുടെ സുരക്ഷ കവചമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി (PM Narendra Modi). ദീപാവലി ദിവസം ജമ്മു കാശ്മീരിൽ സൈന്യത്തോടൊപ്പം ചെലവഴിച്ച വേളയിലാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്. സൈന്യം ഉള്ളതുകൊണ്ട് രാജ്യത്തെ ജനങ്ങൾ സമാധാനമായി ഉറങ്ങുന്നു എന്നും പ്രധാനമന്ത്രി സൈനികരെ അഭിസംബധോന ചെയ്തു കൊണ്ട് അറിയിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

"നമ്മുടെ സൈനികൾ ഭാരതമാതാവിന്റെ സുരക്ഷ കവചമാണ്. നിങ്ങളെല്ലാരും ഉള്ളത് കൊണ്ട് നമ്മുടെ രാജ്യത്തിന് സമാധാനമായി ഉറങ്ങാൻ സാധിക്കുന്നുണ്ട് അതുകൊണ്ട് ആഘോഷങ്ങളിൽ സന്തോഷവുമുണ്ട്" ജമ്മു കാശ്മീരിലെ രജൗരി ജില്ലയിൽ നൗഷേര സെക്ടറിൽ സൈന്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.


ALSO READ : PM Modi Diwali Wishes : രാജ്യത്തിന് ദീപാവലി ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി


"ഞാൻ എല്ലാ ദീപാവലിക്കും അതിർത്തി കാക്കുന്ന സൈനികർക്കൊപ്പമാണ് ചിലവഴിക്കുന്നത്. ഇന്ന് ഞാൻ കോടി കണക്കിന് ജനങ്ങൾ സൈന്യത്തിന് നൽകുന്ന പ്രാർഥനാശംസകളുമായിട്ടാണ് എത്തിയിരിക്കുന്നത്" നരേന്ദ്ര മോദി കൂട്ടിച്ചേർത്തു.


അതിർത്തിയിൽ സൈനിക വിന്യാസവും വർധിപ്പിക്കുന്നതിനായി അടിസ്ഥാന സൗകര്യങ്ങൾ നിർമ്മിക്കുമെന്ന് പ്രാധാനമന്ത്രി തന്റെ പ്രസംഗത്തിൽ സൂചിപ്പിച്ചു. "മാറിവരുന്ന ലോകത്തെ യുദ്ധരീതികൾക്കും അനുസൃതമായി ഇന്ത്യ അതിന്റെ സൈനിക ശേഷി വർദ്ധിപ്പിക്കണമെന്നും" അദ്ദേഹം ഊന്നിപ്പറയുകയും ചെയ്തു.


ALSO READ : PM Narendra Modi: കോവിഡ് വാക്സിൻ വീടുകളിലെത്തി നൽകണമെന്ന് പ്രധാനമന്ത്രി


കൂടാതെ 2016ലെ സർജിക്കൽ സ്‌ട്രൈക്കിൽ നൗഷേര ബ്രിഗേഡ് വഹിച്ച പങ്കിനെ പ്രധാനമന്ത്രി മോദി അഭിനന്ദിക്കുകയും ചെയ്തു. ജമ്മു കശ്മീരിലെ ഉറി സെക്ടറിലെ സൈനിക താവളത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തിന് മറുപടിയായി 2016 സെപ്തംബർ 29 ന് നിയന്ത്രണ രേഖ കടന്ന് ഇന്ത്യ സർജിക്കൽ സ്‌ട്രൈക്ക് നടത്തിയിത്.


സർജിക്കൽ സ്‌ട്രൈക്കിന് ശേഷം ഇവിടെ തീവ്രവാദം വ്യാപിപ്പിക്കാൻ നിരവധി ശ്രമങ്ങൾ നടന്നെങ്കിലും അവയ്ക്ക് തക്ക മറുപടി നൽകിയെന്ന് പ്രധാനമന്ത്രി മോദി എടുത്ത് പറയുകയും ചെയ്തു. 


ALSO READ : Fuel Price Reduced: പൊതുജനത്തിന് കേന്ദ്രത്തിന്റെ ദീപാവലി സമ്മാനം: പെട്രോളിന് 5ഉം ഡ‍ീസലിന് 10 രൂപയും കുറച്ചു


ലഡാക്ക് മുതൽ അരുണാചൽ പ്രദേശ്, ജയ്‌സാൽമീർ മുതൽ ആൻഡമാൻ നിക്കോബാർ ദ്വീപുകൾ വരെ - അതിർത്തി പ്രദേശങ്ങളിലെ കണക്റ്റിവിറ്റി മെച്ചപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സാധാരണ കണക്റ്റിവിറ്റി ഇല്ലാത്ത അതിർത്തികളിലും തീരപ്രദേശങ്ങളിലും ഇപ്പോൾ റോഡുകളും ഒപ്റ്റിക്കൽ ഫൈബറുകളുമുണ്ട്, ഇത് സൈനികർക്ക് വിന്യാസ ശേഷിയും സൗകര്യങ്ങളും വർദ്ധിപ്പിക്കുന്നു, പ്രധാനമന്ത്രി പറഞ്ഞു.


നേരത്തെ പ്രതിരോധ മേഖലയിലേക്ക് ഇറക്കുമതിയായിരുന്നു രാജ്യം കൂടുതലായി ആശ്രയിക്കേണ്ടി വന്നതെന്നും എന്നാൽ തന്റെ സർക്കാരിന്റെ ശ്രമങ്ങളോടെ തദ്ദേശീയമായ കഴിവുകൾ വർധിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു. സൈനികരുടെ ധീരതയെ പൂർണ്ണഹൃദയത്തോടെ അഭിനന്ദിച്ച അദ്ദേഹം, അവരുടെ കഴിവും ശക്തിയും രാജ്യത്തിന് സമാധാനവും സുരക്ഷയും ഉറപ്പാക്കിയെന്നും പറഞ്ഞു. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.