PM Narendra Modi ഇന്ന് വാരണാസി സന്ദർശിക്കും, കാശിയിൽ 1,500 കോടി രൂപയുടെ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്യും
കാശി പൂർവഞ്ചാൽ മേഖലയിലെ ജനങ്ങളുടെ ഉന്നമനത്തിനായിട്ടുള്ള വിവിധ പദ്ധതികൾക്കാണ് പ്രധാനമന്ത്രി ഇന്ന് തുടക്കം നൽകുന്നത്.
New Delhi : പ്രധാനമന്ത്രി നരേന്ദ്ര മോദി (PM Narendra Modi) ഇന്ന് സ്വന്തം മണ്ഡലമായി വാരണാസി (Varanasi) സന്ദർശിക്കും. കാശിയിൽ (Kashi) 1,500 കോടി രൂപയുടെ വിവിധ വികസ പദ്ധികൾക്ക് ഇന്ന് അദ്ദേഹം ഉദ്ഘാടനം ചെയ്യും.
ഇന്നലെ ട്വിറ്റിറിലൂടെയാണ് അദ്ദേഹം തന്റെ സ്വന്തം മണ്ഡലം സന്ദർശിക്കുമെന്ന് അറിയിച്ചിരുന്നത്. 1,500 കോടി രൂപയുടെ വിവിധ വികസന പരിപാടികളുടെ ഉദ്ഘാടനത്തിന് നാളെ താൻ കാശിയിൽ ഉണ്ടാകുമെന്നാണ് പ്രധാനമന്ത്രി ട്വിറ്ററിലൂടെ അറിയിച്ചിരിക്കുന്നത്. കാശി പൂർവഞ്ചാൽ മേഖലയിലെ ജനങ്ങളുടെ ഉന്നമനത്തിനായിട്ടുള്ള വിവിധ പദ്ധതികൾക്കാണ് പ്രധാനമന്ത്രി ഇന്ന് തുടക്കം നൽകുന്നത്.
ALSO READ : Digital India, രാജ്യത്തിന്‍റെ ശക്തിയുടെ മുദ്രാവാക്യമെന്ന് Prime Minister Narendra Modi
വ്യാഴ്ച രാവിലെ വിവിധ പ്രധാനപ്പെട്ട് പരിപാടികൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ബനാറസ് ഹിന്ദു സർവകലശാലയുടെ മേൽനോട്ടത്തിൽ 100 കിടക്കകളുള്ള ആശുപത്രി. ഗംഗ നദിയുമായി ബന്ധപ്പെട്ട് ടൂറിസ മേഖലയിൽ റോ-റോ സർവീസ്, ഗോഡൗല്യയിലെ ബെഹുനിലസമുചയ കാർപാർക്കിങ്, വാർണാസി-ഘാസിപൂർ ഹൈവെയിൽ മൂന്ന് വരി ഫ്ലൈ ഓവർ തുടങ്ങിയവാണ് ഇന്ന് പ്രധാനമന്ത്രി പങ്കെടുക്കാൻ തീരുമാനിച്ചിരിക്കുന്ന പരിപാടികൾ.
ALSO READ : International yoga day 2021: യോഗ പ്രതീക്ഷയുടെ കിരണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
പിന്നീട് വാരണാസിയിൽ രുദ്രാക്ഷ എന്ന പേരിൽ ലോകനിലവാരത്തിൽ ഒരു അന്തരാഷ്ട്ര കണവെൻഷൻ സെന്ററിന് തുടക്കിമിടും. ജപ്പാന്റെ സഹായത്തോടെയാണ് വാരണസിൽ രാജ്യാന്തര കൺവെൻഷൻ സെന്റർ ഉയരുക. ബി എച്ച് യുവിലെ മാതൃ ശിശു ആശുപത്രിയിൽ അദ്ദേഹം സന്ദർശനം നടത്തുകയും ചെയ്യും. കൂടാതെ തന്റെ മണ്ഡലത്തിലെ ഉദ്യോഗസ്ഥരും ആരോഗ്യ മേഖലയിലെ ഉന്നതരുമായി കോവിഡ് അവലോകന ചർച്ചയും നടത്തുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് ലഭിച്ച പത്രക്കുറുപ്പിൽ പറയുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...