ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പിലെ രണ്ടാം തിളക്ക വിജയത്തിനുശേഷം തന്‍റെ സ്വന്തം തട്ടകമായ വാരണാസിയില്‍ മോദിയെത്തി. കാശി വിശ്വനാഥ ക്ഷേത്രത്തിൽ ദർശനം നടത്തുന്ന മോദി പ്രവർത്തക കൺവൻഷനിലും പങ്കെടുക്കും.
Prime Minister Narendra Modi arrives in Varanasi. He will offer prayers at the Kashi Vishwanath temple today and hold a meeting with party workers later today. pic.twitter.com/35oirBCFOa
— ANI UP (@ANINewsUP) May 27, 2019
രാവിലെ പത്തുമണിക്ക് വാരാണസി വിമാനത്താവളത്തിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ നേതൃത്വത്തിൽ മോദിയെ വരവേറ്റു. തുടർന്ന് ദർശനത്തിനായി റോഡ് മാർഗം കാശി വിശ്വനാഥ ക്ഷേത്രത്തിലെത്തി. മോദിയുടെ കൂടെ അമിത് ഷായും ദര്‍ശനത്തിനായി എത്തിയിട്ടുണ്ട്.
Varanasi: Prime Minister Narendra Modi offers prayers at the Kashi Vishwanath temple. BJP President Amit Shah also present. pic.twitter.com/K064Ar0a1S
— ANI UP (@ANINewsUP) May 27, 2019
പൂജകൾ പൂർത്തിയാക്കിയതിന് ശേഷം നഗരത്തിന് പുറത്തുള്ള ട്രേഡ് ഫെസിലിറ്റി സെന്ററില്‍ എത്തുന്ന മോദി, പാർട്ടിപ്രവർത്തകർ നൽകുന്ന സ്വീകരണത്തിന് ശേഷം വോട്ടർമാരോട് നന്ദി പറയും.
ഒരു വട്ടം കൂടി മോദി സർക്കാർ എന്ന മുദ്രാവാക്യം ഉയർത്തി കാശിയിൽ നിന്ന് തുടങ്ങിയ തിരഞ്ഞെടുപ്പ് യാത്ര വിജയിച്ചെത്തിയ മോദിക്ക് വാരാണസിയല്‍ പ്രവര്‍ത്തകര്‍ ഉജ്ജ്വല വരവേല്‍പ്പാണ് നല്‍കുന്നത്.
കഴിഞ്ഞ തവണത്തേക്കാൾ ഒരു ലക്ഷം വോട്ട് കൂടുതൽ നൽകിയാണ് വാരാണസി ഇക്കുറി മോദിയെ പ്രധാനമന്ത്രിയാക്കുന്നത്. ഇത്തവണത്തെ ഭൂരിപക്ഷം 4.8 ലക്ഷമാണ്.
ഇന്നലെ ഗുജറാത്തിലെത്തി അമ്മയുടെ അനുഗ്രഹം തേടിയ ശേഷമാണ് മോദി കാശിയിലെത്തിയത്. ഉച്ചയ്ക്ക് ഡല്‍ഹിയ്ക്ക്ക്ക് മടങ്ങുന്ന മോദി 30 ന് രണ്ടാമതും റൈസിന കുന്നിലെ പ്രധാനമന്ത്രിയുടെ ഓഫീസിന്‍റെ പടവുകൾ കയറും.
വാരണാസിയിൽ തുടങ്ങിവച്ച ഗംഗ ശുദ്ധീകരണ പദ്ധതിയും കാശി വിശ്വനാഥ കോറിഡോർ പദ്ധതിയും ഇക്കുറി മോദി പൂർത്തിയാക്കുമെന്നാണ് ബിജെപിയുടെ വാഗ്ദാനം.
തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് മാത്രം 303 സീറ്റുകളാണ് ലഭിച്ചത്. വലിയ വിജയം സ്വന്തമാക്കി ഭരണത്തുടര്‍ച്ച നേടിയ നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ വ്യാഴാഴ്ചയാണ് പുതിയ സര്‍ക്കാര്‍ അധികാരത്തിലേറുക.