PNB Update: സെവിംഗ്സ് അക്കൗണ്ട് പലിശ നിരക്ക് കുറയ്ക്കുന്നതായി പ്രഖ്യാപിച്ച് പഞ്ചാബ് നാഷണൽ ബാങ്ക് (PNB). 2022 ഏപ്രിൽ 4 മുതൽ പുതിയ നിരക്കുകൾ  പ്രാബല്യത്തിൽ വരും.   ലക്ഷക്കണക്കിന് പിഎൻബി നിക്ഷേപകരെ ഇത് ബാധിക്കും


COMMERCIAL BREAK
SCROLL TO CONTINUE READING

പിഎന്‍ബിയുടെ ( PNB) ഔദ്യോഗിക വെബ്സൈറ്റ് അനുസരിച്ച്, 10 ലക്ഷം രൂപയിൽ താഴെ ബാലൻസ് ഉള്ള അക്കൗണ്ടുകൾക്ക് PNB പ്രതിവർഷം 2.7% പലിശ നിരക്ക് നൽകും . ഇതോടൊപ്പം, 10 ലക്ഷം രൂപയിൽ കൂടുതൽ ബാലൻസ് ഉള്ളതും എന്നാൽ 500 കോടിയിൽ താഴെയുള്ളതുമായ അക്കൗണ്ടുകൾക്ക് 2.75%  പലിശയായിരിയ്ക്കും നല്‍കുക.


Also Read: ഉത്രാടം തിരുനാളിന്റെ ബെൻസ് ഇനി യൂസഫലിക്ക് സ്വന്തം


2022 ഏപ്രിൽ 4 മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ നിരക്കുകൾ ലക്ഷക്കണക്കിന് പിഎൻബി നിക്ഷേപകരെ ബാധിക്കും. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക്ശേഷം ഇന്ത്യയിലെ രണ്ടാമത്തെ വലിയ പൊതുമേഖലാ ബാങ്കാണ് പിഎന്‍ബി. 


ഫെബ്രുവരി മുതൽ ബാങ്ക് സേവിംഗ്സ് അക്കൗണ്ട് പലിശ നിരക്ക് 0.5% കുറച്ചിട്ടുണ്ട്.  ഫെബ്രുവരിയിൽ, 10 ലക്ഷം രൂപയുള്ള അക്കൗണ്ടുകൾക്ക് 2.75 ശതമാനമായിരുന്നു പലിശ നിരക്ക്. 10 ലക്ഷം രൂപയും 500 കോടിയിൽ താഴെയും ഉള്ള അക്കൗണ്ടുകൾക്ക് 2.8 ശതമാനവുമായിരുന്നു പലിശ.  


 



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക