PNG Price Hike: പെട്രോള്‍, ഡീസല്‍, LPGയ്ക്ക് പിന്നാലെ PNGയ്ക്കും വില വര്‍ദ്ധിച്ചു, അറിയാം പുതിയ നിരക്കുകള്‍
ഗാർഹിക പാചകവാതക സിലിണ്ടറിന്‍റെ വില ഒറ്റയടിക്ക് 50 രൂപ വര്‍ദ്ധിപ്പിച്ചതിന് പിന്നാലെ ഇപ്പോള്‍ PNGയുടെയും വില കൂട്ടിയിരിയ്ക്കുകയാണ് .
PNG Price Hike: ഗാർഹിക പാചകവാതക സിലിണ്ടറിന്‍റെ വില ഒറ്റയടിക്ക് 50 രൂപ വര്‍ദ്ധിപ്പിച്ചതിന് പിന്നാലെ ഇപ്പോള്‍ PNGയുടെയും വില കൂട്ടിയിരിയ്ക്കുകയാണ് .
ഒരു വശത്ത് പെട്രോളിന്‍റെയും ഡീസലിന്‍റെയും വില ദിനം പ്രതി വീണ്ടും വര്‍ദ്ധിക്കാന്‍ ആരംഭിച്ചപ്പോള്‍ LPGയുടെ വില ഒറ്റയടിക്ക് 50 രൂപയാണ് കൂടിയത്. ഇന്ധനവില വര്‍ദ്ധനവ് സാധാരണക്കാരുടെ പോക്കറ്റ് കാലിയാക്കാന്‍ ആരംഭിച്ചപ്പോഴാണ് എല്‍പിജി വില വര്‍ദ്ധനയും സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. എന്നാല്‍ അതിനുപിന്നലെ ഇപ്പോള്‍ PNGയ്ക്കും വില വര്‍ദ്ധിപ്പിച്ചിരിയ്ക്കുകയാണ്. പിഎൻജിയുടെ (PNG - piped natural gas) പുതിയ നിരക്ക് ഇന്ന് മുതല്‍ (മാര്‍ച്ച് 24) നിലവില്‍ വന്നു.
ഇന്ദ്രപ്രസ്ഥ ഗ്യാസ് ലിമിറ്റഡ് (Indraprastha Gas Limited - IGL) ബുധനാഴ്ച വൈകി പിഎൻജിയുടെ വില scmന് 1 രൂപ വർദ്ധിപ്പിച്ചു. ഉപഭോക്താക്കൾക്ക് മൊബൈല്‍ സന്ദേശം അയച്ചാണ് ഐജിഎൽ ഇക്കാര്യം അറിയിച്ചത്. ഉപഭോക്താക്കൾക്ക് അയച്ച സന്ദേശം അനുസരിച്ച്, മാർച്ച് 24 മുതൽ പുതിയ നിരക്ക് പ്രാബല്യത്തില്‍ വന്നു.
Also Read: Fuel Price Hike: തുടർച്ചയായ രണ്ടാം ദിനവും വർധന; പെട്രോളിന് 90 പൈസയും ഡീസലിന് 84 പൈസയും കൂടി
പിഎന്‍ജി വില വര്‍ദ്ധന നിലവില്‍ വന്നതോടെ ഡൽഹിയിൽ PNGയുടെ വില scmന് 36.61 രൂപയായി ഉയർന്നു.
അതേസമയം, പിഎന്‍ജി വില ഉയര്‍ന്നപ്പോള്‍ പെട്രോൾ, ഡീസൽ വില ഇന്ന് മാറ്റമില്ലാതെ തുടരുകയാണ്. കഴിഞ്ഞ രണ്ടു ദിവസം തുടര്‍ച്ചയായി പെട്രോളിന്‍റെയും ഡീസലിന്‍റെയും വില വര്‍ദ്ധിച്ച ശേഷമാണ് ഇന്ന് മാറ്റമില്ലാതെ തുടരുന്നത് സാധാരണക്കാര്‍ക്ക് അൽപ്പം ആശ്വാസം പകരുന്നു.
137 ദിവസങ്ങള്‍ വില്‍ വര്‍ദ്ധനയില്ലാതെ സ്ഥിരത നിലനിർത്തിയതിന് ശേഷം ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാവിലെയാണ് പെട്രോളിന്‍റെയും ഡീസലിന്‍റെയും വില വർദ്ധിപ്പിച്ചത്. തുടർന്ന് ബുധനാഴ്ചയും പെട്രോളിനും ഡീസലിനും 80 പൈസ വർദ്ധിപ്പിച്ചിരുന്നു.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.