ഹോട്ട്സ്പോട്ടിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാർക്ക് കോറോണ
ഇവർക്ക് കോറോണ സ്ഥിരീകരിച്ച സാഹചര്യത്തിൽ ഇവരുടെ ബന്ധുക്കളെയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.
തമിഴ്നാട്: കോറോണ മഹാമാരി വ്യാപകമായി പടർന്നു കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിൽ തമിഴ്നാട്ടിൽ കോറോണ ഹോട്ട്സ്പോട്ടുകളിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ആറ് പൊലീസ് ഉദ്യോഗസ്ഥർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
ഇതിൽ മൂന്നുപേർ വനിതാ ഉദ്യോഗസ്ഥരാണ്. ഇവർ ആറുപേരും പോദന്നൂർ സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥരാണ്. ഇവർക്ക് കോറോണ സ്ഥിരീകരിച്ച സാഹചര്യത്തിൽ ഇവരുടെ ബന്ധുക്കളെയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. മാത്രമല്ല അണുനശീകരണ പ്രവർത്തനങ്ങൾക്കായി സ്റ്റേഷൻ രണ്ടു ദിവസത്തേക്ക് അടച്ചിടാനും ഉത്തരവായിട്ടുണ്ട്.
Also read: രാജ്യം സ്വയം പര്യാപ്തമാകണം -പ്രധാനമന്ത്രി
അതുകൊണ്ടുതന്നെ സമീപത്തെ കല്യാണമണ്ഡപത്തിലായിരിക്കും തൽക്കാലം പൊലീസ് സ്റ്റേഷൻ പ്രവർത്തിക്കുകയെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. ഇനിയും 50 ഓളം വരുന്ന പോലീസുകാരുടെ റിസർട്ട് വരാനുണ്ട്. അവരും ഹോട്ട്സ്പോട്ടിൽ ഡ്യൂട്ടി ചെയ്തവരായിരുന്നു. അതുംകൂടി വന്നാൽ മാത്രമേ ഇനി എത്രപേർക്ക് കോറോണ ബാധിച്ചിട്ടുണ്ട് എന്ന് അറിയാൻ സാധിക്കുകയുള്ളൂ.